Results 1 to 10 of 12

Thread: മലയാള കഥകള്

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    കട്ടന്* കാപ്പി കുടിച്ചു കഴിഞ്ഞ്* പ്രഭാത കൃത്യങ്ങള്*ക്കായ് പരിമിതമായ സൌകര്യങ്ങള്*ക്ക് വേണ്ടി ക്യൂ നില്**ക്കേണ്ടി വന്നു.

    ഏതോ പുണ്യ പ്രവര്**ത്തി ചെയ്യുന്ന ഭവ്യതയോടെയാണ് വീട്ടുകാര്* ഞങ്ങള്*ക്ക് വേണ്ട സൌകര്യങ്ങള്* ഒരുക്കിത്തന്നത്. സത്യത്തില്* ഇതിലും വലിയ പുണ്യപ്രവര്**ത്തി എന്താണ്. മുന്**പ് പരിചയമില്ലാത്ത അറുപതോളം പേര്*ക്ക് വെച്ചു വിളമ്പുക അതും തികച്ചും സൌജന്യമായി. ഇന്നു മാത്രമല്ല ആഴ്*ചയില്* മൂന്നുദിവസമെങ്കിലും ആവര്**ത്തിക്കപ്പെടുന്ന ചടങ്ങാണിതെന്ന് ആരോ പറഞ്ഞറിഞ്ഞു. അടുത്തെങ്ങും ഹോട്ടലുകളില്ല അല്ല ഉണ്ടെങ്കില്*ത്തന്നെ തുറക്കാന്* ആരെങ്കിലും ധൈര്യപ്പെടുമൊ ? ഹര്**ത്താലു ദിവസങ്ങളിലൊക്കെ ഇവിടെ എത്തുന്ന യാത്രക്കാര്*ക്ക് അന്നദാനം നടത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ആ വീട്ടുകാര്* വിശ്വസിച്ചു.

    രാവിലെ പത്രം വന്നില്ല. ഇന്നലെ വൈകുന്നേരം മുതല്* കറന്റും ഇല്ലായിരുന്നു അല്ലെങ്കില്* ടി. വി. യിലൂടെയെങ്കിലും ഹര്**ത്താലിന്റെ കാരണം വെറുതെ അറിയാമായിരുന്നു.

    പ്രഭാത ഭക്ഷണമായി കഞ്ഞിയും പയറുമായിരുന്നു. ഇത്രയും പേര്**ക്ക് വെച്ചു വിളമ്പാനുള്ള ആ കാരണവരുടെ ആതിഥ്യമര്യാദയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ആദ്യം വിചാരിച്ചു ഇത് കാരണവരുടെ ബിസ്സിനസ്സാണെന്ന് പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയുമ്പോള്* കാരണവരുടെ മഹത്വം മനസ്സിലാകുന്നത്.

    ഉച്ചയൂണിന് കറിയും കൂട്ടാനുമൊക്കെയായി മൂന്നു നാലുകൂട്ടം ഉണ്ടായിരുന്നു. ഊണും കഴിഞ്ഞ് കസേരയിലും കസേര കിട്ടാത്തവര്* മരത്തണലിലും മറ്റു ചിലര്* ബസ്സിലുമിരുന്ന് ഒന്ന് മയങ്ങിയപ്പോഴേക്കും വൈകുന്നേരമായി.

    കൃത്യം ആറുമണിക്കുതന്നെ ഹര്*ത്താലുകാര്* വീണ്ടും സംഘമായി എത്തി. അവരെ കാണുന്നതിനു മുന്**പുതന്നെ മുദ്രാവാക്യം വിളി ഉയര്*ന്നു കേട്ടു. താന്* വിളിച്ചു ശീലിച്ച മുദ്രാവാക്യങ്ങള്* കേട്ടതോടെ ആലസ്യത്തിലായിരുന്ന മനോജ് ഉണര്**ന്നു. അത് നമ്മുടെ കൂട്ടരാണ്, മനോജ് ഹര്**ത്താലിന് കാരണം അറിയുവാനായി അവരുടെ അടുക്കലേക്ക് ഓടുകയായിരുന്നു. മനോജ് മുദ്രാവാക്യം ഏറ്റു വിളിച്ചു. ആരോ നല്*കിയ ഒരു കൊടി തോളില്* ചേര്**ത്ത് പിടിച്ച് ജാഥയുടെ മുന്നില്*ത്തന്നെ നടന്നു. മനോജും അവരോടൊപ്പം വലിയകല്ലുകള്* ഉരുട്ടി നീക്കുവാനും ടാര്* വീപ്പ മാറ്റുവാനും ഉണ്ടായിരുന്നു. തടസ്സങ്ങള്* നീക്കിയ ശേഷം ജാഥയായ് വന്നവര്* അടുത്ത് സ്ഥലത്തെ തടസ്സം നീക്കുവാനായി മുന്നോട്ടു പോയി.

    മനോജ് അപ്പോഴും ആവേശത്തില്* തന്നെയായിരുന്നു. മനോജിന്റെ കൈയിലുണ്ടായിരുന്ന കൊടി പറന്നു കൊണ്ടേയിരുന്നു. മറ്റ് യാത്രക്കാര്* ബസ്സില്* കയറുമ്പോഴും മനോജ് കൊടി കാറ്റിന്നെതിരെ ഉയര്**ത്തിപ്പിടിച്ചു.

    നമ്മുടെ സ്വന്തം ഹര്**ത്താലായിട്ട് താനായിട്ട് ഒന്നും ചെയ്*തില്ലല്ലോയെന്ന് ഓര്**ത്ത് മനഃസ്താപം തോന്നി. ഇതു നമ്മുടെ ഹര്**ത്താലാണെന്ന് രാവിലേ അറിഞ്ഞിരുന്നെങ്കില്* ഹര്**ത്താല്* വിജയിപ്പിക്കുവാനായി എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു.

    അപ്പോഴാണ് തങ്ങളുടെ ഹര്*ത്താലിനെ തകര്**ക്കാന്* ശ്രമിച്ച കാരണവര്* കണ്ണില്**പ്പെട്ടത്.

    “വര്*ഗ്ഗ വഞ്ചകന്* ഹര്**ത്താലിനെ തകര്*ക്കാന്* വെച്ചു വിളമ്പുന്ന ബൂര്*ഷാ...” മനോജ് അലറുകയായിരുന്നു.

    ഓടി അടുത്തു ചെന്നു കയ്യിലുണ്ടായിരുന്ന കൊടി കെട്ടിയിരുന്ന കമ്പ് തിരിച്ചു പിടിച്ച് പൊതിരെ തല്ലി. കമ്പ് പല കഷണങ്ങളായി ഒടിഞ്ഞിട്ടും കലിയടങ്ങിയില്ല.

    കാരണവരുടെ നിലവിളി പുറത്തേക്കു വരാഞ്ഞതാണോ ആരും കേള്*ക്കാഞ്ഞതാണോ ? മറ്റെല്ലാവരും ബസ്സില്* കയറുന്ന തിരക്കിലായിരുന്നു.

    കനല് അടങ്ങാത്ത അടുപ്പില്* നിന്ന് വിറകുകൊള്ളിയെടുത്ത് അടുത്തു കണ്ട കച്ചിത്തുറുവിലേക്ക് എറിഞ്ഞു. ആളിക്കത്തുന്ന കച്ചിത്തുറുവില്* നിന്നും തീ കാരണവരുടെ പഴയ വീട്ടിലേക്ക് പടരാന്* തുടങ്ങിയപ്പോഴേക്കും മനോജ് വന്ന ബസ്സ് സ്*റ്റാര്*ട്ടായിക്കഴിഞ്ഞിരുന്നു. മനോജ് ഓടി വന്ന് വണ്ടിയില്* കയറി തന്റെ പഴയ സീറ്റിലിരുന്ന് യാത്ര തുടര്*ന്നു.

    എഴുതിയത് ബാജി ഓടംവേലി

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    അക്വേറിയം (കഥ)

    അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്*ഡ് വീട്ടില്* തൂക്കണമെന്ന് വറുഗീസ് മനസ്സില്* ആഗ്രഹിച്ചിരുന്നു. എന്നാല്* അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്*ന്നില്ല.

    എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്*ക്കുന്നതാണ് നല്ലതെന്ന് ശാസ്*ത്രീയ പഠനങ്ങള്* തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്*ഷങ്ങള്* കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്**ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്*ടര്**മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്**ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും.....

    വിവിധ വര്**ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്* ഓടിക്കളിക്കുന്ന കാഴ്*ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്* വെള്ളം മാറുകയും അവയ്*ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്* ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.

    വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്* വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്*തകം വായിച്ച് സമയം പോക്കുമ്പോള്* ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്* ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്* തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്**ക്കണിയിലുമുള്ള ചെടികള്* ശാന്തമ്മയുടെ ജീവനാണ്.

    “ഇന്നലെയിവിടെ ഒരു സ്*ത്രീ വന്നിരുന്നോ....? “
    ഓഫീസില്* നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്* വറുഗീസ് ആദ്യമൊന്നു പതറിയൊ!

    “ നിന്നോടിത് ആരു പറഞ്ഞു “

    “ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്* ഇവിടെയൊരു സ്*ത്രീയുടെ ശബ്*ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്**പും പലപ്പോഴും അതേ ശബ്*ദം ഞാനിവിടെ ഇല്ലാത്തപ്പോള്* കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്*പ്പിച്ച് സംസാരിക്കുന്നത്.

    “ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്*ക്കുന്നില്ല, എല്ലാം ഞാന്* പറയാം... “ വറുഗീസ് ബെഡ്*റൂമില്* കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്*ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്*ത്തന്നെ കാത്തുനില്*ക്കുകയായിരുന്നു.

    വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്* ഈ മത്സ്യം അക്വേറിയത്തില്* നിന്നും പുറത്തുചാടി ഒരു സ്*ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്*ദമാകാം ആരെങ്കിലും കേട്ടത്. “

    “അടുത്ത വീട്ടീലെ ദാമുവേട്ടന്* അങ്ങനെ പറഞ്ഞപ്പോള്* ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്**ഘനിശ്വാസം വിട്ടു

    “ ഇത് ഞാന്* മുന്**പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“

    ശാന്തമ്മ അക്വേറിയത്തില്* കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്**പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”

    ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്**പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.

    പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്*ത്രീ രൂപം കാണാന്* ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്*ക്കു മുന്നില്* പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്*ത്രീകള്**ക്കു മുന്നില്* പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്*ക്കു മുന്*പില്* മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്* തിരിച്ചറിയുകയായിരുന്നു.

    പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്* അവിടെയൊരു സ്*ത്രീ ശബ്*ദം കേള്**ക്കുന്നുണ്ടെന്ന് അടുത്ത ഫ്*ളാറ്റിലെ ദാമുവേട്ടന്* പറഞ്ഞപ്പോള്* ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്*തു.

    വറുഗീസ് ഇന്നലെ ഓഫീസില്* നിന്നും ഡ്യൂട്ടിക്കിടയില്* എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്* വന്നും. ഡോര്* ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്* തുറന്നില്ല. ശാന്തമ്മ വീട്ടില്* ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്* തുറന്നത്.

    അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു.

    എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.

    “ദാമുവേട്ടന്* അക്വേറിയത്തില്* മത്സ്യകന്യകയെ തിരയുന്നത് ഞാന്* ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്* എനിക്കും സ്*ത്രീ രൂപം കാണാമായിരുന്നു.”

    വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.

    അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്**ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. ആരുടെ കൈ തട്ടിയാണ് അക്വേറിയം മറിഞ്ഞു വീണതെന്ന് ആരും അന്വേഷിച്ചില്ല.


    എഴുതിയത് ബാജി ഓടംവേലി

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    വാക്ക്

    ഒരു ദിവസം രാവിലെ എഴുത്തുമുറി തുറന്നപ്പോള്* ഒരു വാക്ക് ഇറങ്ങി ഓടി.
    ഒരു മലയാളം വാക്ക്. നല്ലൊരു വാക്കായിരുന്നു.
    കവിതയിലെവിടെയെങ്കിലും ചേര്**ക്കാനായി എടുത്തു വെച്ചിരുന്നതായിരുന്നു.
    സാധാരണ പോകാറുള്ള സ്*ഥലങ്ങളിലൊക്കെ പോയി തിരക്കി. എവിടെയും കണ്ടെത്താനായില്ല.

    കൂട്ടുകാരോടൊക്കെ ഫോണില്* തിരക്കി.
    “ എന്റെ വാക്കിനെ കണ്ടോ ? എന്റെ മലയാള വാക്കിനെ കണ്ടോ ?“
    ആര്*ക്കും അറിവൊന്നുമില്ല.

    രാത്രി വൈകിയും ഉറക്കം വരാതെ വാക്കിനേപ്പറ്റി ഓര്*ത്ത് കിടക്കുമ്പോള്**, വാതിലില്* മുട്ടു കേട്ടു.
    ഓടിച്ചെന്ന് വാതില്* തുറന്നു.
    അതെ അവനാണ് രാവിലെ ഇറങ്ങി ഓടിയ പ്രീയപ്പെട്ട മലയാളം വാക്ക്.
    അവനെന്തോ പരിക്ക് പറ്റിയിട്ടുണ്ട്. തലയിലും കാലിലും വെച്ചു കെട്ട് കാണാം.
    “ എന്താ നിനക്കെന്തു പറ്റി ?”
    ഉത്തരമായ് പിന്നില്* മറഞ്ഞു നിന്നവള്* കണ്**വെട്ടത്തേക്ക് വന്നു.
    ഒരു അറബി വാക്ക് പാതി മുഖം മറച്ച് ലജ്ജിച്ച് നില്*ക്കുന്നു.

    സംഭവിച്ചത് എന്തെന്ന് മനസ്സിലായി.

    ഒരു അറബി വാക്കിനേയും അടിച്ചു മാറ്റിക്കൊണ്ടാണ് മലയാള വാക്ക് വന്നിരിക്കുന്നത്.
    “ ദൈവമേ ഇനിയും എന്തെല്ലാം പുകിലാണോ ഉണ്ടാകാന്* പോകുന്നത് ? “
    അവളുടെ ആള്*ക്കാര്* അന്വേഷിച്ചു വരും. ഇവിടെ വച്ച് പിടിക്കപ്പെട്ടാല്* താനും കുറ്റക്കാരനാകും.

    രണ്ടിനേയും നയച്ചില്* വിളിച്ച് എഴുത്തു മുറിയിലാക്കി വാതിലടച്ചു.
    പിന്നീട് വാക്കുകളെപ്പറ്റിയോ എഴുത്തുമുറിയെപ്പറ്റിയോ ഓര്*ക്കാന്* ആഗ്രഹിച്ചില്ലെങ്കിലും..

    ഇന്ന് എഴുത്തു മുറിയുടെ വാതില്* തല്ലിപ്പൊളിച്ച് ഭാഷയില്* ഇല്ലാത്ത കുറേ വാക്കുകള്* പുറത്തു വന്നു.
    അവരുടെ പിന്നാലെ ആ പഴയ മുഖങ്ങളും....
    എന്റെ പ്രീയപ്പെട്ട മലയാള വാക്കിന് ഒത്തിരി പക്വതയുണ്ടെന്ന് തോന്നി...
    അറബി വാക്കിന്റെ മുഖത്തെ ലജ്ജ ഇപ്പോഴും മാറീട്ടില്ല.
    ....

    എഴുതിയത് ബാജി ഓടംവേലി

  4. #4
    Join Date
    Nov 2009
    Posts
    76,596

    Default

    ,ഒരു യുവാവ് ആരോരുമില്ലാത്ത വിചനമായ ഒരു സ്ഥലത്തുകൂടെ വാഹനമോടിച്ച് പോകുന്ന
    സമയത്ത് വാഹനം ഒരു അപകടത്തില്* പെട്ടു.......
    അവന്* മരണത്തെ മുന്നില്* കണ്ടു കൊണ്ടിരിക്കുമ്പോള്* .......
    ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു .....
    അപ്പോള്* വീട്ടില്* നിന്നുള്ള മറുപടി ........
    നീ എവിടെ പോയി ചത്ത്* കിടക്കുവാടാ .........!
    അപ്പോള്* അവന്* ഫോണെടുത്തു അവന്*റെ സ്വന്തം സഹോദരിയെ വിളിച്ചു പറഞ്ഞു ഞാന്* പോവുകയാണ് ......!
    സഹോദരി പറഞ്ഞു നീ എവിടെ പോയി ചത്താലും വേണ്ടില്ല , അളിയന് കൊടുക്കാനുള്ള പൈസ കൊടുത്തിട്ട് പൊയ്ക്കോ .....!
    അപ്പോള്* അവന്* അവന്*റെ കാമുകിയെ വിളിച്ചിട്ട് പറഞ്ഞു ഞാന്* പോവുകയാണ് ......
    അപ്പോള്* അവള്* പറഞ്ഞു ......
    ഡാ നീ എനിക്ക് റീചാര്*ജ്ജ് ചെയ്തിട്ട് പോടാ .... .........!!
    അവസാനം അവന്* അവന്*റെ സുഹ്രത്തിന് വിളിച്ചു പറഞ്ഞു ...... ഞാന്* പോവുകയാണ് ......
    അപ്പോള്* അവന്*റെ സുഹ്രത്ത് പറഞ്ഞു ....
    എടാ നീയെങ്ങോട്ടാ എന്നെ കൂട്ടാതെ ....
    എവിടെക്കായാലും നിന്നെ ഞാന്* ഒറ്റയ്ക്ക് വിടില്ല ....
    ഞാനുമുണ്ട് നിന്*റെ കൂടെ .......
    അതില്* അവന്*റെ രണ്ടു കണ്ണുകളും നിറഞ്ഞു ...........
    പതുക്കെ പതുക്കെ അവന്*റെ രണ്ടു കണ്ണുകളും അടഞ്ഞു .....!!!

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •