-
അക്വേറിയം (കഥ)
അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്*ഡ് വീട്ടില്* തൂക്കണമെന്ന് വറുഗീസ് മനസ്സില്* ആഗ്രഹിച്ചിരുന്നു. എന്നാല്* അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്*ന്നില്ല.
എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്*ക്കുന്നതാണ് നല്ലതെന്ന് ശാസ്*ത്രീയ പഠനങ്ങള്* തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്*ഷങ്ങള്* കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്**ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്*ടര്**മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്**ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും.....
വിവിധ വര്**ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്* ഓടിക്കളിക്കുന്ന കാഴ്*ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്* വെള്ളം മാറുകയും അവയ്*ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്* ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.
വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്* വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്*തകം വായിച്ച് സമയം പോക്കുമ്പോള്* ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്* ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്* തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്**ക്കണിയിലുമുള്ള ചെടികള്* ശാന്തമ്മയുടെ ജീവനാണ്.
“ഇന്നലെയിവിടെ ഒരു സ്*ത്രീ വന്നിരുന്നോ....? “
ഓഫീസില്* നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്* വറുഗീസ് ആദ്യമൊന്നു പതറിയൊ!
“ നിന്നോടിത് ആരു പറഞ്ഞു “
“ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്* ഇവിടെയൊരു സ്*ത്രീയുടെ ശബ്*ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്**പും പലപ്പോഴും അതേ ശബ്*ദം ഞാനിവിടെ ഇല്ലാത്തപ്പോള്* കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്*പ്പിച്ച് സംസാരിക്കുന്നത്.
“ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്*ക്കുന്നില്ല, എല്ലാം ഞാന്* പറയാം... “ വറുഗീസ് ബെഡ്*റൂമില്* കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്*ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്*ത്തന്നെ കാത്തുനില്*ക്കുകയായിരുന്നു.
വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്* ഈ മത്സ്യം അക്വേറിയത്തില്* നിന്നും പുറത്തുചാടി ഒരു സ്*ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്*ദമാകാം ആരെങ്കിലും കേട്ടത്. “
“അടുത്ത വീട്ടീലെ ദാമുവേട്ടന്* അങ്ങനെ പറഞ്ഞപ്പോള്* ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്**ഘനിശ്വാസം വിട്ടു
“ ഇത് ഞാന്* മുന്**പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“
ശാന്തമ്മ അക്വേറിയത്തില്* കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്**പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”
ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്**പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.
പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്*ത്രീ രൂപം കാണാന്* ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്*ക്കു മുന്നില്* പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്*ത്രീകള്**ക്കു മുന്നില്* പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്*ക്കു മുന്*പില്* മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്* തിരിച്ചറിയുകയായിരുന്നു.
പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്* അവിടെയൊരു സ്*ത്രീ ശബ്*ദം കേള്**ക്കുന്നുണ്ടെന്ന് അടുത്ത ഫ്*ളാറ്റിലെ ദാമുവേട്ടന്* പറഞ്ഞപ്പോള്* ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്*തു.
വറുഗീസ് ഇന്നലെ ഓഫീസില്* നിന്നും ഡ്യൂട്ടിക്കിടയില്* എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്* വന്നും. ഡോര്* ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്* തുറന്നില്ല. ശാന്തമ്മ വീട്ടില്* ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്* തുറന്നത്.
അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.
“ദാമുവേട്ടന്* അക്വേറിയത്തില്* മത്സ്യകന്യകയെ തിരയുന്നത് ഞാന്* ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്* എനിക്കും സ്*ത്രീ രൂപം കാണാമായിരുന്നു.”
വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.
അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്**ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. ആരുടെ കൈ തട്ടിയാണ് അക്വേറിയം മറിഞ്ഞു വീണതെന്ന് ആരും അന്വേഷിച്ചില്ല.
എഴുതിയത് ബാജി ഓടംവേലി
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks