ശ്രീനിവാസന്* രചന നിര്*വഹിച്ച മോഹന്*ലാല്* ചിത്രം ‘ഒരുനാള്* വരും’ പ്രദര്*ശനത്തിനെത്തി. ചിത്രത്തിന് ശരാശരി ചിത്രമെന്ന അഭിപ്രായമാണെങ്കിലും കേരളമെങ്ങും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്*ട്ടുകള്*.

രസകരമായ ഒന്നാം പകുതിയാണ് ‘ഒരുനാള്* വരും’ എന്ന സിനിമയുടെ ജീവന്*. മോഹന്*ലാലും ശ്രീനിവാസനും മത്സരിച്ചഭിനയിക്കുന്ന രംഗങ്ങള്* കൈയടികളോടെയാണ് പ്രേക്ഷകര്* സ്വീകരിക്കുന്നത്. എന്നാല്* രണ്ടാം പകുതി പ്രേക്ഷകര്*ക്ക് നിരാശ സമ്മാനിക്കുന്നതായാണ് റിപ്പോര്*ട്ടുകള്*. ചില ട്വിസ്റ്റുകള്* പ്രേക്ഷകര്*ക്ക് ദഹിക്കുന്നില്ല. നായിക സമീര റെഡ്ഡിയുടെ പ്രകടനം ശരാശരിയിലും താഴെയാണ്.

എന്നാല്* മറ്റു വലിയ റിലീസുകള്* ഒന്നുമില്ലാത്തതും മോഹന്*ലാലിന്*റെയും ശ്രീനിവാസന്*റെയും സാന്നിധ്യവും തിയേറ്ററുകളില്* ആള്*ക്കൂട്ടമുണ്ടാക്കുന്നു. എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുള്* ഹൌസിലാണ് കളിക്കുന്നത്. അടുത്ത വെള്ളിയാഴ്ച വരെ സിനിമയ്ക്ക് മികച്ച കളക്ഷന്* ലഭിക്കുമെന്നാണ് സിനിമാ വിദഗ്ധരുടെ അഭിപ്രായം.

അടുത്ത വാരം പ്രേക്ഷകര്* പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ശ്രീനിവാസന്*റെ മകന്* വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്ത ‘മലര്*വാടി ആര്*ട്സ് ക്ലബ്’ ആണ്. പുതുമുഖങ്ങള്* പ്രധാന വേഷത്തില്* അഭിനയിക്കുന്ന ഈ സിനിമയെക്കുറിച്ച് ഗംഭീര പ്രിവ്യു റിപ്പോര്*ട്ടുകളാണ് ലഭിക്കുന്നത്. വിനീത് സംവിധാനം ചെയ്ത ചിത്രം ശ്രീനിവാസന്* തിരക്കഥയെഴുതിയ ചിത്രത്തിന് പാരയാകുമോ എന്നാണ് സിനിമാലോകം കൌതുകത്തോടെ വീക്ഷിക്കുന്നത്.

സിബി മലയില്* സംവിധാനം ചെയ്ത അപൂര്*വരാഗം, മമ്മൂട്ടി - അര്*ജുന്* ചിത്രമായ വന്ദേമാതരം എന്നിവയും ജൂലൈ 16ന് എത്തുന്ന സിനിമകളാണ്.