-
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, കാവ്യ നായിക!

കാവ്യാ മാധവന്* കളം അല്*പ്പം മാറിച്ചവിട്ടുകയാണ്. സൂപ്പര്*സ്റ്റാറുകളുടെ ബിഗ് ബജറ്റ് ചിത്രങ്ങളില്* നിന്ന് ആര്*ട്ട്*ഹൌസ് ചിത്രങ്ങളിലേക്കാണ് ജനപ്രിയനായികയുടെ ചുവടുമാറ്റം. ‘ശീലാബതി’ എന്ന സിനിമയിലൂടെ അതിന് തുടക്കം കുറിച്ചെങ്കിലും ഇനി കൂടുതല്* സമാന്തര സിനിമകളില്* ശ്രദ്ധയൂന്നാനാണ് കാവ്യയുടെ തീരുമാനം.
പ്രിയനന്ദനന്* സംവിധാനം ചെയ്യുന്ന ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തില്* കാവ്യയാണ് നായിക. ഗൌരവമേറിയ പ്രമേയങ്ങള്* അവതരിപ്പിക്കുന്ന സിനിമകളില്* നിന്ന് അല്*പ്പം മാ*റിനടക്കാന്* ഈ സിനിമയിലൂടെ പ്രിയനന്ദനനും ശ്രമിക്കുകയാണ്. ഇതിന്*റെ ആദ്യപടിയായി ഒരു സറ്റയര്* ചിത്രം അവതരിപ്പിക്കുകയാണ് പ്രിയന്*.
മനുഷ്യദൈവങ്ങള്* നിറഞ്ഞു നില്*ക്കുന്ന കേരളത്തെ രസകരമായി നോക്കിക്കാണുകയാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. ഈ ചിത്രത്തിന്*റെ കഥ പ്രശസ്ത സംവിധായകന്* രഞ്ജിത്തിന്*റേതാണ്. നവാഗതനായ പി മനോജാണ് ചിത്രത്തിന്*റെ തിരക്കഥ രചിക്കുന്നത്.
ഇര്*ഷാദ് ആണ് ഈ സിനിമയില്* കാവ്യയുടെ നായകന്*. ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടന്*, സാദിഖ്, ശ്രീരാമന്*, ലാലു അലക്സ്, നിഷാന്ത് സാഗര്* തുടങ്ങിയവരും അഭിനയിക്കുന്നു. സെപ്റ്റംബര്* ആദ്യം പാലക്കാട് ചിത്രീകരണം ആരംഭിക്കും.
രഞ്ജിത്തിന്*റെ തന്നെ മറ്റൊരു കഥയെ ഉപജീവിച്ച് ഒരുക്കുന്ന ‘പെണ്*പട്ടണം’ എന്ന ചിത്രത്തിന്*റെ ഷൂട്ടിംഗ് തുടരുകയാണ്. വി എം വിനുവാണ് ആ ചിത്രത്തിന്*റെ സംവിധായകന്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks