- 
	
	
		
		
		
		
			 200 കോടി ബജറ്റില്‍* ‘യന്തിരന്*’ പൂര്*ത്തിയായി 200 കോടി ബജറ്റില്‍* ‘യന്തിരന്*’ പൂര്*ത്തിയായി
			
				
					 
 ഒടുവില്‍* ‘യന്തിരന്*’  പൂര്*ത്തിയായി. 200 കോടി രൂപ മുതല്‍* മുടക്കിയെടുക്കുന്ന ഈ  ബ്രഹ്*മാണ്ഡചിത്രത്തിന്*റെ അവസാ*ന ഗാനചിത്രീകരണവും കഴിഞ്ഞു. സണ്‍*  പിക്ചേഴ്സ് നിര്*മ്മിക്കുന്ന ഈ സിനിമ മഹാരഥന്**മാരുടെ ഒത്തുചേരല്‍* കൊണ്ട്  അനുഗ്രഹീതമാണ്.
 
 തമിഴകത്തെ  ഏറ്റവും വലിയ ഹിറ്റ്*മേക്കര്‍* ഷങ്കര്‍*, എ ആര്* റഹ്*മാന്‍*, രജനീകാന്ത്,  ഐശ്വര്യ റായി, റസൂല്‍* പൂക്കുട്ടി, സാബു സിറിള്‍*, രത്നവേലു തുടങ്ങിയവരുടെ  ഒത്തുചേരലാണ് ഈ ചിത്രത്തിലൂടെ സംഭവിച്ചിരിക്കുന്നത്. മനുഷ്യരൂപത്തിലുള്ള  ഒരു റോബോട്ടിന്*റെ കഥയാണിത്. ശാസ്ത്രജ്ഞനും റോബോട്ടുമായി ഇരട്ട വേഷത്തിലാണ്  രജനീകാന്ത് ഈ ചിത്രത്തില്‍* അഭിനയിക്കുന്നത്.
 
 ഐശ്വര്യ റായി യന്തിരനില്‍*  മെഡിക്കല്‍* വിദ്യാര്*ത്ഥിനിയായി വേഷമിടുന്നു. ആഷിനെ തന്*റെ നായികയാക്കാന്‍*  മുമ്പ് പല ചിത്രങ്ങളിലും രജനീകാന്ത് ശ്രമിച്ചിരുന്നു. അന്നൊന്നും അത്  സാധ്യമായില്ല. ആറുകോടി രൂപ പ്രതിഫലം നല്*കിയാണ് യന്തിരനില്‍* ഐശ്വര്യയെ  അഭിനയിപ്പിച്ചത്.
 
 ആദ്യം  കമലഹാസനെയും പിന്നീട് ഷാരുഖ് ഖാനെയുമാണ് യന്തിരനിലെ നായകനാകാനായി ഷങ്കര്‍*  സമീപിച്ചത്. എന്നാല്‍* ആ പദ്ധതികളൊന്നും നടന്നില്ല. ഒടുവില്‍*  രജനീകാന്തിനെത്തന്നെ തീരുമാനിക്കുകയായിരുന്നു. മൂന്നു വര്*ഷമെടുത്താണ്  ഷങ്കര്‍* ഈ സിനിമ പൂര്*ത്തിയാക്കിയിരിക്കുന്നത്.
 
 പ്രഭുദേവ, രാജുസുന്ദരം,  ലോറന്*സ് എന്നിവര്‍* ചേര്*ന്നാണ് യന്തിരനിലെ നൃത്തസംവിധാനം  നിര്*വഹിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങള്‍* പീറ്റര്‍* ഹെയ്*ന്*  നിര്*വഹിച്ചിരിക്കുന്നു. യന്തിരനില്‍* അമിതാഭ് ബച്ചന്*  അതിഥിവേഷത്തിലെത്തുന്നതായി സൂചനയുണ്ട്. സെപ്റ്റംബറിലാണ് ചിത്രം  പ്രദര്*ശനത്തിനെത്തുന്നത്.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks