സമീര റെഡ്ഡിയെ നായികയാക്കി ഗൌതം വാസുദേവ് മേനോന്* സംവിധാനം ചെയ്യുന്ന ത്രില്ലര്* സിനിമയ്ക്ക് പേരിട്ടു. ‘നടുനിശൈ നായ്*കള്*’ എന്നാണ് ചിത്രത്തിന്*റെ പേര്. അതായത് ‘അര്*ദ്ധരാത്രിയിലെ നായകള്*’ എന്നുതന്നെ. വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച പെണ്**കുട്ടിയായാണ് ഈ ചിത്രത്തില്* സമീര അഭിനയിക്കുന്നത്. സമീരയുടെ കരിയറില്* ഒരുപക്ഷേ, വഴിത്തിരിവായേക്കാവുന്ന കഥാപാത്രം.

“കഥാപാത്രങ്ങളുടെ അവതരണത്തിലും കഥയുടെ ആഖ്യാനത്തിലും ഈ സിനിമ ഒരു പരീക്ഷണമാണ്. ഇത്തരം ഒരു സിനിമ ഗൌതം ഇതിനുമുമ്പ് ചെയ്തിട്ടില്ല. ഗൌതമിന്*റെ സിനിമയായതിനാല്*, മുന്* ചിത്രങ്ങളെപ്പോലെയാകും എന്ന പ്രതീക്ഷയില്* നിങ്ങള്* തിയേറ്ററിലെത്തിയാല്* അവിടെ നിങ്ങളെ കാത്തിരിക്കുന്നത് സര്*പ്രൈസുകളുടെ ഒരു കൂട്ടമായിരിക്കും” - സമീര റെഡ്ഡി വ്യക്തമാക്കി.

സമീര അവതരിപ്പിക്കുന്ന കഥാപാത്രം രാത്രികളില്* നടത്തുന്ന ‘ആണ്**വേട്ട’യാണത്രേ നടുനിശൈ നായ്കളുടെ പ്രമേയം. ഗൌതം മേനോന്*റെ അസിസ്റ്റന്*റായ വീരയാണ് ഈ ചിത്രത്തില്* നായകവേഷത്തിലെത്തുന്നത്. പ്രത്യേകതകള്* ഏറെയുള്ള സിനിമയാണിത്. 90 മിനിറ്റ് മാത്രമാണ് ഈ സൈക്കോളജിക്കല്* ത്രില്ലര്* മൂവിയുടെ ദൈര്*ഘ്യം.

ഈ സിനിമയില്* പാട്ടുകളോ പശ്ചാത്തല സംഗീതമോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് ഗാനങ്ങളില്ലാതെ ഒരു ഗൌതം ചിത്രം വരുന്നത്. പ്രണയവും വയലന്*സും രതിയും ഇടകലര്*ന്ന ഈ സിനിമ ഇന്ത്യന്* സിനിമയില്* ഒരു പുതിയ അനുഭവമായിരിക്കും.

വളരെക്കുറച്ച് തിയേറ്ററുകളില്* മാത്രമേ നടുനിശൈ നായ്കള്* പ്രദര്*ശനത്തിനെത്തുകയുള്ളൂ. മള്*ട്ടിപ്ലക്സ് പ്രേക്ഷകരെ മാത്രം ലക്*ഷ്യം വച്ചുകൊണ്ടുള്ള സിനിമയെന്ന് സംവിധായകന്* തന്നെ പറയുന്നു. ത്രിഷയെ നായികയാക്കി ചെയ്യാനിരുന്ന ‘ചെന്നൈയില്* ഒരു മഴക്കാലം’ എന്ന പ്രൊജക്ടാണ് നടുനിശൈ നായ്കളാക്കി ഗൌതം മാറ്റിയതെന്ന് സൂചനയുണ്ട്.