-
ത്രീ ഇഡിയറ്റ്സ്: സംവിധാനം ഷങ്കര്*, നായകന്*

ഇന്ത്യന്* സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ ബോളിവുഡ് ചിത്രം ‘ത്രീ ഇഡിയറ്റ്സ്’ ദക്ഷിണേന്ത്യന്* ഭാഷകളിലേക്ക്. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രം ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ ഷങ്കര്* സംവിധാനം ചെയ്യും. ഇളയദളപതി വിജയ് ആണ് നായകന്*.
‘യന്തിരന്*’ എന്ന മെഗാ പ്രൊജക്ടിന് ശേഷം ഷങ്കര്* സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. മറ്റൊരാളുടെ കഥയില്* സിനിമ ചെയ്യാന്* താല്**പര്യമില്ലെന്നൊക്കെ ആദ്യം ഷങ്കര്* പറഞ്ഞിരുന്നെങ്കിലും ഒടുവില്* വിജയ്*യുടെയും നിര്*മ്മാതാക്കളുടെയും നിര്*ബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്*ട്ടുകള്*. ജെമിനി ഫിലിം സര്*ക്യൂട്ടാണ് ഈ സിനിമ നിര്*മ്മിക്കുന്നത്.
തമിഴില്* വിജയ് നായകനാകുമ്പോള്* തെലുങ്കില്* മഹേഷ് ബാബുവാണ് നായകവേഷത്തില്*. ഹിന്ദിയില്* മാധവന്* അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിലും തെലുങ്കിലും മാധവന്* തന്നെ അവതരിപ്പിക്കും.
2009 ഡിസംബര്* 25ന് റിലീസായ ത്രീ ഇഡിയറ്റ്സ് രാജ്*കുമാര്* ഹിറാനിയാണ് സംവിധാനം ചെയ്തത്. 35 കോടി രൂപ ബജറ്റില്* നിര്*മ്മിച്ച സിനിമ 400 കോടിയിലധികമാണ് ഗ്രോസ് കളക്ഷന്* നേടിയത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks