-
മഴക്കാല ഭക്ഷണക്രമം

ചൂടില്* നിന്നും തണുപ്പിലേക്കുള്ള മാറ്റം ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഇതിനാലാണ് മഴക്കാലത്തിന്*റെ തുടക്കത്തില്* രോഗങ്ങള്* വര്*ധിക്കുന്നത്.ചൂടു കാലത്തില്* നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭക്ഷണക്രമം മഴക്കാലത്ത് പാലിക്കുന്നത് നന്നായിരിക്കും.ജലാംശം കുറഞ്ഞതും നന്നായി വേവിച്ചതുമായ ഭക്ഷണമാണ് മഴക്കാലത്ത് ഏറ്റവും അനുയോജ്യം. അരിയും ഗോതമ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണ പദാര്*ഥങ്ങള്* കൂടുതല്* കഴിക്കുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കും. റാഗിയുടേയും മൈദയുടേയും ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം.കര്*ക്കിടക മാസം സുഖ ചികിത്സയുടെ കാലഘട്ടം കൂടിയാണ്. വരാനിരിക്കുന്ന മാസങ്ങളിലേക്കായി മനസിനെയും ശരീരത്തിനെയും തയാറാക്കുന്ന സമയമായാണ് കര്*ക്കിടകം വിലയിരുത്തപ്പെടുന്നത്. ഔഷധമൂല്യങ്ങള്* അടങ്ങിയ ഔഷധ കഞ്ഞി അതിനാല്* തന്നെ ഈ സമയത്തെ ഭക്ഷണക്രമങ്ങളില്* ഒന്നാണ്.മാംസാഹാരം കഴിക്കുന്നവര്* മഴക്കാലത്ത് കൂടുതലായി ആട്ടിന്**മാസം ഉപയോഗിക്കുന്നത് നന്നായിരിക്കും. കോഴി, മുയല്* എന്നിവയും കഴിക്കാവുന്നതാണെങ്കിലും ആട്ടിന്* മാംസമാണ് മഴക്കാലത്തേക്ക് ഏറ്റവും അനുയോജ്യമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്*.ദഹനക്കേടുണ്ടാകാതിരിക്കാന്* തിപ്പലി, കാട്ടുതിപ്പലി വേരി, കാട്ടുമുളകിന്* വേര്, ചുക്ക് എന്നിവ ചേര്*ത്ത് തിളപ്പിച്ച വെള്ളം കുടിക്കാം. ദിവസേന തേന്* കഴിക്കുന്നതും നല്ലതാണ്.മാമ്പഴം, മുന്തിരി, ഈന്തപ്പഴം, വാഴപ്പഴം, കൈതച്ചക്ക, മധുരനാരങ്ങ എന്നീ പഴങ്ങളും ചെറുപയര്*, മുതിര, ഉഴുന്ന് എന്നീ പയറുവര്*ഗ്ഗങ്ങളും വെണ്ടയ്ക്ക, വഴുതനങ്ങ, ചേന, ചുരയ്ക്ക, സവാള, ചുവന്നുള്ളി, വെളുത്തുള്ളി, അമരയ്ക്ക, പാവയ്ക്ക, പച്ചപ്പയര്*, കൊത്തമര, ബീന്*സ് എന്നീ പച്ചക്കറികളും പാലും പാലുല്*പ്പന്നങ്ങളും കഴിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks