-
സുഖചികിത്സക്കായി ഒരു മാസം
കര്*ക്കടക മാസത്തിന് തുടക്കമായതോടെ നാട്ടിലെങ്ങും സുഖചികിത്സയും തുടങ്ങി. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്* വര്*ധിച്ച ശാരീരികാസ്വാസ്ഥ്യങ്ങള്*ക്ക് കാരണമാകുന്നതിനാലാണത്രേ പണ്ടുള്ളവര്* കര്*ക്കടക മാസം സുഖചികിത്സയ്ക്കായി നീക്കി വച്ചത്.
കഫം, വാതം, പിത്തം തുടങ്ങി എല്ലാ സുഖങ്ങള്*ക്കും കാരണമായി വിശ്വസിക്കുന്ന ദോഷങ്ങള്* മഴക്കാലത്ത് വര്*ധിക്കാന്* സാധ്യതയുണ്ട്. ശരീരവും മനസ്സും ശുദ്ധമാക്കുവാന്* വിവിധ ചികിത്സാ രീതികളാണ് പാരമ്പര്യ വൈദ്യം നിര്*ദ്ദേശിക്കുന്നത്. ദിനചര്യ ക്രമീകരിച്ചു കൊണ്ടുള്ളതാണ് മിക്ക ചികിത്സാ രീതികളും എന്നതുകൊണ്ടു തന്നെ ചെലവു കുറഞ്ഞവയുമാണ് ഇവ.
ഏതു പ്രായത്തിലുള്ളവര്*ക്കും പ്രയോഗിച്ചു നോക്കാമെന്നത് സുഖചികിത്സയുടെ പ്രത്യേകതയാണ്. മാനസികവും ശാരീരികവുമായ ആശ്വാസമാണ് സുഖചികിത്സയിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്ന് പാരമ്പര്യ വൈദ്യം പറയുന്നു.
രക്തചംക്രമണം സാധാരണ നിലയില്* ആകുന്നതോടൊപ്പം ദഹനപ്രക്രിയ നേരെയാക്കുക കൂടി ചെയ്യുന്നതു കൊണ്ട് ഒരു തലമുറയുടെ തന്നെ ആരോഗ്യപ്രശ്നങ്ങള്* പരിഹരിക്കുകയാണ് സുഖചികിത്സ ചെയ്യുന്നത്.
സാധാരണ മൂന്നാഴ്ചയാണ് സുഖചികിത്സക്ക് വേണ്ടി വരിക. എന്നാല്* സൗകര്യമനുസരിച്ച് ഇത് ഒരാഴ്ച വരെ ചുരുക്കാറുണ്ട്.
അഭുംഗം, ഉഴിച്ചില്*, ഞവരക്കിഴി എന്നിവയാണ് സുഖചികിത്സയില്* ഓരോ ആഴ്ചയിലും ചെയ്യുക. എന്നാല്* ഞവരക്കിഴിയുടെ ഗുണം ശരീരത്തിന് ലഭിക്കണമെങ്കില്* കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നതിനാല്* ഇപ്പോള്* പലരും ഞവരക്കിഴി ഇല്ലാതെ സുഖചികിത്സ അവസാനിപ്പിക്കുകയാണ് പതിവ്.
സുഖചികിത്സ കൂടാതെ നെയ്സേവ, മരുന്നുകഞ്ഞി... അങ്ങനെ കര്*ക്കടത്തിലെ ചികിത്സാവിധികള്* നിരവധിയാണ്. കണ്ടും കേട്ടും തലമുറകളിലൂടെ കൈമാറി ലഭിച്ചവയാണ് ഈ ചികിത്സാവിധികള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks