-
സംഗക്കാരയ്ക്ക് ഡബിള്*; ലങ്ക 642ന് ഡിക്ലയര്*
ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്* ലങ്കയ്ക്ക് കൂറ്റന്* സ്കോര്*. രണ്ട് വിക്കറ്റ് നഷ്ടത്തില്* 312 റണ്*സിന് രണ്ടാം ദിവസം കളിതുടങ്ങിയ ലങ്ക നാലിന് 642 റണ്*സ് നേടി ഡിക്ലയര്* ചെയ്തു. നായകന്* സംഗക്കാരയുടെ ഡബിള്* സെഞ്ച്വറിയുടെയും ജയവര്*ധനയുടെ സെഞ്ച്വറിയുടെയും മികവിലാണ് ലങ്ക കൂറ്റന്* സ്കോര്* കണ്ടെത്തിയത്.
ബൌളര്*മാര്*ക്ക് പിന്തുണ ലഭിക്കാത്ത പിച്ചില്* ഇന്ത്യന്* പേസര്*മാരെയും സ്പിന്നര്*മാരെയും ലങ്കന്* ബാറ്റ്സ്മാന്മാര്* അടിച്ചിട്ടു. 335 പന്തില്* നിന്നാണ് കുമാര്* സംഗക്കാര 219 റണ്*സ് നേടിയത്. സംഗക്കാരയ്ക്കൊപ്പം മികച്ച ബാറ്റിംഗ് നടത്തിയ മഹേല ജയവര്*ധന 244 പന്തില്* നിന്ന് 174 റണ്*സെടുത്തു. ജയവര്*ധനയുടെ വിക്കറ്റ് വീണതോടെയാണ് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്* ചെയ്യാന്* ലങ്ക തീരുമാനിച്ചത്. 76 റണ്*സുമായി സമരവീര പുറത്താകാതെ നിന്നു.
ഡബിള്* സെഞ്ച്വറി നേടിയ കുമാര്* സംഗക്കാര, ടെസ്റ്റിലെ ഏറ്റവും മികച്ച മൂന്നാം നമ്പര്* ബാറ്റ്സ്മാന്* എന്ന പദവിയിലേക്ക്* കുതിക്കുകയാണ്. കരിയറിലെ ഏഴാമത്തെ ഡബിള്* സെഞ്ച്വറിയാണ്* സംഗക്കാരെ നേടിയത്*. 23 സെഞ്ച്വറികളും ശ്രീലങ്കന്* നായകന്റെ പേരിലുണ്ട്*.
കൂറ്റന്* സ്കോര്* മുന്നില്* കണ്ട് ഒന്നാം ഇന്നിംഗ്സില്* ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും മികച്ച തുടക്കമിട്ടു. ഓപ്പണര്*മാര്* വീരേന്ദര്* സേവാഗും എം വിജയും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചു. രണ്ടാം ദിവസത്തെ കളി നിര്*ത്തുമ്പോള്* ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 94 റണ്*സെടുത്തു. വിജയ് 21 റണ്*സും സേവാഗ് 64 റണ്*സും നേടി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks