പാകിസ്ഥാന്* ഏകദിന, ട്വന്*റി-20 ടീമുകളുടെ നായകനായി ഉടന്* തിരിച്ചെത്തുമെന്ന് ഷാഹിദ് അഫ്രീദി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്* തന്നെ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിനുശേഷം നായകപദവി ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അഫ്രീദി പറഞ്ഞു. പേശിവലിവിനെ തുടര്*ന്നാണ് ആദ്യ ടെസ്റ്റിനുശേഷം ഉടന്* നാട്ടിലേയ്ക്ക് മടങ്ങിയത്. പരുക്കില്* നിന്ന് ഇപ്പോഴും പൂര്*ണമായും ഭേദമായിട്ടില്ല.

എങ്കിലും സെപ്റ്റംബറില്* ഇംഗ്ലണ്ടിനെതിരായ പരമ്പരയില്* തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. 15 വര്*ഷങ്ങള്*ക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് ജയിച്ച പാകിസ്ഥാന്* ടീമിനെ അഫ്രീദി അഭിനന്ദിച്ചു. പാക് വിജയത്തില്* എനിക്ക് അതിയായ സന്തോഷമുണ്ട്.

ആ സമയത്ത് ടീമിനൊപ്പം ഉണ്ടാവാന്* കഴിഞ്ഞിരുന്നെങ്കില്* എന്ന് ഞാന്* ആഗ്രഹിച്ചുപോയി. വിജയത്തിനുശേഷം എല്ലാ കളിക്കാരെയും വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും അഫ്രീദി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് അഫ്രീദിയെ നായകനായി തെരഞ്ഞെടുത്തിരുന്നുവെങ്കിലും ആദ്യ ടെസ്റ്റിലെ തോല്**വിയ്ക്ക് ശേഷം ടെസ്റ്റില്* നിന്ന് വിടചൊല്ലുകയാണെന്ന് പ്രഖ്യാപിച്ച് അഫ്രീദി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്*ന്ന് സല്**മാന്* ബട്ടാണ് പാകിസ്ഥാനെ രണ്ടാം ടെസ്റ്റില്* നയിച്ചത്.