രാമായണത്തിലെ അനശ്വര മുഹൂര്*ത്തങ്ങള്*
രാമായണത്തിലെ സീത ആത്മവിശുദ്ധിയുടെയും ദുഃഖത്തിന്റെയും പരിത്യാഗത്തിന്റെയും പ്രതീകമാണ്. ഭൂമി സഹനത്തിന്റെ മാതാവ്; ഭൂമീപുത്രിയാണ് സീത. രാമനുമൊത്ത് പതിന്നാലുവര്*ഷം വനവാസം; ലങ്കയില്*രാവണന്റെ തടവില്*. പിന്നീട് രാജ്യഭാരമേറ്റ രാമന്റെ പട്ടമഹിഷിയായി ഏതാനും മാസങ്ങള്* കഴിഞ്ഞപ്പോള്* വീണ്ടും തിരസ്*കൃതയായി വാല്മീകി മഹര്*ഷിയുടെ ആശ്രമത്തിലേക്ക്. ഇത്തരത്തില്* ദുഃഖത്തിലൂടെയുള്ള അയനമാണ് സീതയുടേത്. രാമായണം രാമന്റെ അയനം മാത്രമല്ല; അത് സീതായനവുമാണ്.
രാജധര്*മവും പുത്രധര്*മവും നിര്*വഹിച്ച് മര്യാദരാമന്* സീതയോട് നീതിപുലര്*ത്തിയെന്ന് പറയാനാവില്ല. ''രാമോ വിഗ്രഹവാന്* ധര്*മഃ''-ധര്*മത്തിന്റെ ആള്*രൂപമാണ് രാമന്*. ''ധര്*മോ രക്ഷതി രക്ഷിതഃ'' ധര്*മത്തെ രക്ഷിക്കുന്നവരെ ധര്*മം രക്ഷിക്കുന്നു. ധര്*മത്തിനുവേണ്ടി എന്തും ത്യജിക്കുവാന്* രാമന്* തയ്യാറായിരുന്നു എന്നതാണ് രാമായണത്തിന്റെ കാതല്*. ആ ധര്*മസംരക്ഷണമാണ് പതിന്നാലുവര്*ഷം ശ്രീരാമന് വനവാസം വിധിച്ചത്. കൈകേയിക്ക് ദശരഥന്* നല്*കിയ വാഗ്ദാനപാലനത്തിനുമാത്രം. പക്ഷേ, കൈകേയിയുടെ സ്വാര്*ഥത്തിന് കേവലം വാഗ്ദാനത്തിന്റെ പേരില്* രാജാവ് ഇത്രയും വില കൊടുത്തതിന്റെ യുക്തിയെന്താണ് എന്ന് ആദികവി പറയുന്നില്ല.
ഗുപ്തചാരന്മാരായ ഭദ്രനും മറ്റുള്ളവരും നാട്ടിലെ വൃത്താന്തങ്ങള്* രാജാവിനെ അറിയിക്കാനെത്തുന്നു. പൊതുവെ രാമന്റെ ഭരണത്തെപ്പറ്റി ജനങ്ങള്*ക്ക് നല്ലതേ പറയാനുള്ളൂ. പക്ഷേ, ശ്രീരാമന്* തൃപ്തനാകുന്നില്ല.വീണ്ടും രാമന്* ആവശ്യപ്പെടുമ്പോള്* ചാരന്* ഒരു അലക്കുകാരന്* തന്റെ ഭാര്യയെ ശകാരിച്ചത് പൊതു പ്രശ്*നമായി അവതരിപ്പിച്ച് സീതയുടെ പാതിവ്രത്യത്തെപ്പറ്റി സംശയമുണ്ടാക്കുകയാണ് ചെയ്യുന്നത്.
തന്റെ രാജധര്*മം പാലിക്കാന്* ഒരു വെളുത്തേടന്റെ ശകാരപദം പൊതുജനാഭിപ്രായമായി സ്വീകരിച്ച രാമന്* സീതയെ ഉപേക്ഷിക്കാന്* തീരുമാനിക്കുന്നു. പക്ഷേ, ദുഃഖം മൂലം അത് നേരിട്ട് സീതയോട് പറയാന്* പോലുമുള്ള ധൈര്യവും രാമനില്ല. ഗര്*ഭിണിയായ സീതയെ അവരുടെ ആഗ്രഹനിവൃത്തിക്കെന്ന പേരില്* ലക്ഷ്മണനെ ചുമതലപ്പെടുത്തി വാല്മീകി മഹര്*ഷിയുടെ ആശ്രമത്തിലേക്ക് അയയ്ക്കുകയാണ്.
ഇതും പോരാതെ ''ദേവദേവേശന്* മഹാദേവനും വിരിഞ്ചനും'' ഉള്*പ്പെടെ സീത പരിശുദ്ധയാണെന്ന് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് സീതയെ സ്വീകരിച്ചതെന്നാണ് രാമന്* പറയുന്നത്. അങ്ങനെയുള്ള സീതയെയാണ് ചാരന്മാരുടെ വാക്കുകള്* കേട്ട് ജനാഭിപ്രായത്തെ മാനിക്കാന്* രാമന്* ഉപേക്ഷിച്ചത്.
തന്നെ വനത്തില്* ഉപേക്ഷിച്ച ലക്ഷ്മണനോട്
''ലോകാപവാദം ശങ്കിച്ചെന്നെസ്സന്ത്യജിച്ചിതു
ലോകനായകന്* മമ ഭര്*ത്താ ശ്രീരാമചന്ദ്രന്*.
എന്നെ വേറിട്ടകാലമേതുമേ ദുഃഖിയാതെ
നന്നായി രക്ഷിക്ക ഭൂമണ്ഡലം ധര്*മത്തോടെ'' എന്നാണ് പറയുന്നത്.ഇവിടെ രാമനേക്കാള്* മഹത്ത്വമേറുന്നത് സീതാദേവിക്കാണ്; അതുകൊണ്ടാണ്
''പുഷ്*ക്കരനേത്രയുടെ ദുഃഖം കണ്ടതുമൂലം
വൃക്ഷങ്ങള്* വല്ലികളും മാഴ്കുന്നു കഷ്ടം! കഷ്ടം!
നദിയുമൊഴുകാതെ നില്*ക്കുന്നു ദുഃഖത്തോടെ
കതിരോന്*താനുമുഴന്നങ്ങനെ നിന്നീടുന്നു.
പവനന്* തനിക്കുമില്ലിളക്കമെന്നേ കഷ്ടം!
പവനാശനന്*മാരും വിലത്തില്* പുക്കീടുന്നു.
പക്ഷികള്* വൃക്ഷം തോറും ശബ്ദിക്കുന്നേതുമില്ല'' എന്നാണ് ആദികവിക്ക് ഭാരതസ്ത്രീയുടെ ദുഃഖം കണ്ടപ്പോള്* വിലപിക്കേണ്ടിവന്നത്.
ഇവിടെ സീസറുടെ ഭാര്യ സംശയങ്ങള്*ക്ക് അതീതയായിരിക്കണം എന്ന രാഷ്ട്രനീതിയാണ് ശ്രീരാമന്* ഉയര്*ത്തിപ്പിടിക്കുന്നത്. സീത സംശുദ്ധയാണ്. എന്നാല്* ജനം സംശയിക്കുന്നു എന്ന് രാമന്* സംശയിക്കുന്നു. അതിനാല്* സീതാ പരിത്യാഗം.
മറുഭാഗം നോക്കുക; സ്ത്രീ എന്ന നിലയില്* സീത രാമനോട് എന്നും വിശ്വാസം പുലര്*ത്തി ഭാരതീയ സ്ത്രീതന്* ഭാവശുദ്ധി കാത്തു സൂക്ഷിച്ചു. രാവണന്* പോലും സീതയെ അപമാനിച്ചില്ല; സംരക്ഷിച്ചു. ഗര്*ഭിണിയായ സീത വേദനിക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായി. രണ്ടുമക്കളുമായി- ലവകുശന്മാര്*- വാല്മീകി ആശ്രമത്തില്* കഴിഞ്ഞു. രാമന്* രാജാവ് എന്ന നിലയിലും സീത ഭൂമിമാതാവ് എന്ന നിലയിലും വിശുദ്ധി തെളിയിച്ചു.
മാനവജീവിതത്തിലെ ദുരന്തങ്ങളും ശുഭരംഗങ്ങളും രാമനും സീതയും പങ്കുവെക്കുന്നു. രാമായണം സീതായനം കൂടിയാണ്. രാമനില്ലാതെ സീതയില്ല. സീതയില്ലാതെ രാമനും. രാമസീതമാരില്ലാതെ രാമായണവുമില്ല.




Reply With Quote

Bookmarks