Results 1 to 5 of 5

Thread: ശ്രീ : രാമായണമാസത്തിന് തുടക്കം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    പരിശുദ്ധമായ ജീവാത്മാവിന്റെ പ്രതീകമാണ് സീത.

    ജീവിതമര്യാദകളുടെ ലക്ഷ്മണരേഖ അവിവേകവും അശ്രദ്ധയുംമൂലം ലംഘിക്കേണ്ടിവരുമ്പോഴാണ് ജീവാത്മാവ് മായാനഗരിയുടെ തടവിലകപ്പെടുന്നത്. ഇതാണ് സീതയുടെ ലങ്കാവാസം സൂചിപ്പിക്കുന്നത്. കാമക്രോധലോഭമോഹ അഹങ്കാരാദികളായ രാവണകിങ്കരന്മാരുടെ ആക്രമണമേറ്റു കഴിയുമ്പോള്* പരമാത്മസ്മൃതി മാത്രമാണ് ഏകാശ്രയം. രാമന്* എന്നുവെച്ചാല്* രമിപ്പിക്കുന്നവന്* തന്നെയാണ് പരമാത്മാവ്. ക്ഷീണിതമായ ജീവാത്മാവിനെ ആത്മാന്വേഷണത്തിലൂടെ മോചിപ്പിക്കേണ്ടിയിരിക്കുന്നു.

    മഹാവീരനായ വ്യക്തിക്കേ ആത്മാന്വേഷണം സാധ്യമാകൂ എന്ന് ഹനുമാന്റെ ഉദാഹരണത്തിലൂടെ വിവക്ഷിക്കാം. അനന്തമായ കഴിവും ഗുണങ്ങളും ഉണ്ടെങ്കിലും അത് സ്മൃതിപഥത്തിലേക്ക് കൊണ്ടുവരാന്* കഴിയാത്ത വ്യക്തി ദുര്*ബലനെപ്പോലെ ജീവിക്കേണ്ടിവരും. ഇവിടെ സ്മൃതി ഉണര്*ത്താന്* സഹായിക്കുന്ന പൗരാണികനായ ജാംബവാന്* ചിരന്തനനായ പരമാത്മാവിന്റെ പ്രതീകംതന്നെയാണ്. സ്മൃതിയുണര്*ന്ന ഹനുമാന്* നിഷേധാത്മകതയും വ്യര്*ഥചിന്തകളും അലയടിക്കുന്ന പരാജയഭീതിയുടെ ചുഴികള്* ഒളിഞ്ഞിരിക്കുന്ന മനസ്സാകുന്ന മഹാസാഗരം നീന്തിക്കടക്കുകയല്ല ചെയ്യുന്നതെന്നത് പ്രത്യേക പരാമര്*ശം അര്*ഹിക്കുന്നു. സ്വന്തം ശക്തിയെക്കുറിച്ച് ബോധവാനാകുന്ന വ്യക്തിക്ക് പ്രതികൂലതകള്*ക്കുമേലെ പറന്നുയരാനും സര്*വഗുണ സര്*വപ്രാപ്തിസമ്പന്നമായ അന്തരാത്മാവിനെ കണ്ടെത്താനും കഴിയുമെന്നതാണ് സന്ദര്*ഭസാരം.

    ഈ യാത്രയില്* പ്രതിബന്ധങ്ങള്* ഇല്ലാതില്ല. ആത്മാന്വേഷണ തത്പരനായവന്റെ മുന്നില്* പ്രതിബന്ധങ്ങള്* ഹിമാലയാകാരം പൂണ്ടുവന്നേക്കാമെന്ന് സുരസയുടെ കഥ സൂചിപ്പിക്കുന്നു. എന്നാല്* പരമാത്മസ്മൃതിയില്* ലീനനായ സ്വബോധമുണര്*ന്ന ഹനുമാന്* തന്റെ അഹത്തെ ചെറുതാക്കി പ്രതിബന്ധങ്ങളെ നിസ്സാരമാക്കുന്നു. അഹങ്കാരത്തെ എത്ര വലുതാക്കുന്നുവോ അത്രയും വിഘ്*നങ്ങളും വളരുമെന്നാണ് ശരീരം വലുതാക്കുന്ന ഹനുമാനെക്കാള്* വളരുന്ന സുരസയുടെ ചിത്രം നമുക്ക് നല്കുന്നത്. സ്വസ്ഥിതി ഉയരുന്നതനുസരിച്ച് പരിതഃസ്ഥിതികളും വിഘ്*നങ്ങളും നിസ്സാരമാവുന്നു. രാമായണമാസം അന്തര്*ലീനമായ ശക്തികളെ ഉണര്*ത്താനും സാക്ഷാത്കരിക്കാനുമുള്ള അവസരമാണ്.

  2. #2
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    ഭഗവാനും ഭക്തനും ഒന്നാകുന്ന സുന്ദരമുഹൂര്*ത്തം

    ഭഗവാനും ഭക്തനും ഭക്തിപ്രഭാവത്താല്* ഒന്നാവുന്ന സുന്ദരമുഹൂര്*ത്തത്തേക്കാള്* അനശ്വരമായി മറ്റൊന്നില്ല. സുന്ദരകാണ്ഡത്തിലെ ഈ രംഗത്തിന്റെ അനുസ്മരണത്തേക്കാള്* വലിയൊരു ശുഭമുഹൂര്*ത്തം ഒരു ജീവനും ലഭ്യമാവില്ല.

    സമുദ്രതരണം നടത്തി ലങ്കയില്* എത്തി സീതാദേവിയെ ദര്*ശിച്ച് ശ്രീരാമന്റെ മോതിരം നല്*കിയ ഹനുമാന്* സീതാമാതാവിന്റെ ചൂഡാമണി രത്*നം ഏറ്റുവാങ്ങി. ദൂതന്റെ ധര്*മമെന്ന നിലയില്* രാവണന് തത്ത്വോപദേശം നല്*കുകയും ചെയ്തു. ലങ്കാദഹനശേഷം രാമമന്ത്രജപധ്വനിയോടെ മഹേന്ദ്രപര്*വത ഭാഗത്തേക്ക് മടങ്ങി. കാത്തിരുന്ന വാനരസൈന്യത്തോടൊപ്പം ശ്രീരാമസന്നിധിയിലെത്തി. 'കണ്ടേന്* ദേവിയെ' എന്ന ശുഭവാര്*ത്ത അറിയിച്ച് വിനയാന്വിതനായി രാമപാദങ്ങളില്* ചൂഡാരത്*നം അര്*പ്പിച്ചുനിന്ന ഹനുമാനെ വാത്സല്യപൂര്*വം ശ്രീരാമന്* ആലിംഗനം ചെയ്ത രംഗം തന്നെയാണ് സുന്ദരകാണ്ഡത്തെ അതീവസുന്ദരമാക്കുന്നത്.

    ആശ്രിതരുടെ ദുഃഖം തുടയ്ക്കുന്ന ശ്രീരാമന്റെ ദുഃഖാവസ്ഥയ്ക്ക് വിരാമം നല്*കാന്* രാമഭക്തന് കഴിഞ്ഞത് ശ്രീരാമനാമത്തിന്റെ പ്രഭാവവൈഭവം തന്നെ എന്ന് കരുതണം. ശ്രീരാമനും ആഞ്ജനേയനുമായുള്ള സംഗമം ഇതിഹാസകാവ്യത്തിലെ തന്നെ സുന്ദരമുഹൂര്*ത്തങ്ങളിലൊന്നാണ്. എവിടെയെല്ലാം രഘുനാഥനാമമുണ്ടോ അവിടെയെല്ലാം വിനയഭാവത്തോടെ ഭക്തഹനുമാന്റെ സാന്നിധ്യം ഉണ്ടെന്നുള്ള വിശ്വാസം ദൃഢമാണ്. വാനരത്വത്തിന് മനുഷ്യത്വത്തെ ഉള്*ക്കൊണ്ട് മാധവത്വത്തിലേക്ക് ഉയരാനാവുമെന്ന വസ്തുത സാധകര്*ക്ക് എന്നും പ്രചോദനമാണ്. അതു തന്നെയാണ് സുന്ദരകാണ്ഡത്തിന്റെ തത്ത്വരസാമൃതം.

    ജീവന്* സംസാരസമുദ്രത്തെ അതിക്രമിച്ച് അധ്യാത്മസാധനയില്* മുഴുകി ബ്രഹ്മവിദ്യയെ അറിഞ്ഞ് ചരിതാര്*ഥനാവുന്ന വിധത്തെയാണ് സുന്ദരകാണ്ഡത്തില്* താത്ത്വികമായി ഉപന്യസിച്ചിരിക്കുന്നത്. അസാധ്യമെന്ന് കരുതുന്ന മഹാകര്*മം ഫലപ്രദമായി ധീരതയോടെ നിര്*വഹിച്ച് സംതൃപ്തി അനുഭവിക്കാന്* സാധിക്കുന്ന സാധകന്റെ അനുഗ്രഹസിദ്ധി അനിര്*വചനീയമാണ്. തന്നില്* നിക്ഷിപ്തമായ കാര്യങ്ങളും കര്*മങ്ങളും തികഞ്ഞ ഭക്തിശ്രദ്ധാഭാവനയോടും സ്നേഹപൂര്*വമായ സേവനതത്പരതയോടും വിശ്വാസത്തോടും വിശ്വസ്തതയോടും സധൈര്യം നിര്*വഹിച്ച് ഈശ്വരങ്കല്* അര്*പ്പിക്കലാണ് പരമോന്നത ധര്*മം എന്ന നിശ്ചയദാര്*ഢ്യമാണ് ശ്രീഹനുമാനെ വാനരശ്രേഷ്ഠപദവിയിലേക്കുയര്*ത്തിയ മഹദ്ഗുണഘടകം.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •