ബോക്സോഫീസില്* തരംഗമായി എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം. ഇപ്പോള്* പണിയൊന്നുമില്ലാതെ വീട്ടിലിരുപ്പാണ്. പറഞ്ഞുവരുന്നത് ത്രീ ഇഡിയറ്റ്സിനെ പറ്റിയാണ്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്* ബോളിവുഡിലെ ഏറ്റവും വലിയ പണം വാരി പടങ്ങലിലൊന്നായ ത്രീ ഇഡിയറ്റ്സിലെ നായകന്**മാരെക്കുറിച്ച്.

ത്രീ ഇഡിയറ്റ്സ് ഇറങ്ങിയിട്ട് എട്ടു മാസമായെങ്കിലും ചിത്രത്തിലെ നായകനായ അമീര്* ഖാന്* പുതിയ ചിത്രങ്ങളിലൊന്നും കരാറൊപ്പിട്ടില്ല. സ്വന്തം നിര്*മാണ സംരംഭമായ പീപ്പ്*ളി ലൈവിന്*റെ പ്രചാരണ പരിപാടികളുമായി തിരക്കിലാണ് അമീര്*. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെക്കുറിച്ച് ചിന്തിക്കാന്* അമീറിന് ഇതുവരെ സമയം കിട്ടിയിട്ടില്ല.

ചിത്രത്തിന്*റെ സംവിധായകനായ രാജ്കുമാര്* ഹിറാനിയാകട്ടെ അടുത്ത ചിത്രത്തിന്*റെ തിരക്കഥ തേടിയുള്ള യാത്രയിലാണ്. ഇതുവരെ ഒന്നും ഒത്തുവന്നിട്ടില്ല. ചിത്രത്തിലെ മറ്റൊരു നായകനായ ഷര്*മാന്* ജോഷിയാകട്ടെ പുതിയ ഓഫറുകളൊന്നും സ്വീകരിക്കുന്നില്ല.

ഗോല്**മാല്*-3 പോലുള്ള തമാശപ്പടങ്ങളില്* അഭിനയിക്കാന്* ഇനിയില്ലെന്നാണ് ഷര്*മാന്*റെ നിലപാട്. സിനിമയുടെ എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യമെന്നാണ് ഷര്*മാന്* പറയുന്നു. കാ*ര്യങ്ങള്* ഇങ്ങനെപ്പോയാല്* ത്രീ ഇഡിയറ്റ്സ് എന്ന പേര് മൂവരും അന്വര്*ത്ഥമാക്കുമെന്നാണ് ബോളിവുഡ് ഇപ്പോള്* അടക്കം പറയുന്നത്.