- 
	
	
		
		
		
		
			
 അജിത്തിനെ ഞാന്‍* എന്തിന് കാത്തിരിക്കണം?: ഗŔ
		
		
				
					
					
				
				
					
				
		
			
				
					തമിഴ്  സൂപ്പര്‍*സ്റ്റാര്‍* അജിത്തിനെതിരെ രൂക്ഷമായ ഭാഷയില്‍* പ്രതികരിച്ച്  സംവിധായകന്* ഗൌതം വാസുദേവ് മേനോന്* രംഗത്തെത്തി. ഒരു സിനിമ ചെയ്യാനായി  അജിത്തിനെ കാത്തിരിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ഗൌതം പറഞ്ഞു. ഒരു പ്രമുഖ  ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അജിത്തിനെതിരെ ഗൌതം  പൊട്ടിത്തെറിച്ചത്.
“അജിത്തിനെ  നായകനാക്കി ഞാന്‍* സിനിമ ചെയ്യാന്‍* തയ്യാറായതാണ്. അപ്പോള്‍* അദ്ദേഹം കാര്‍*  റേസില്‍* പങ്കെടുക്കാന്‍* പോയി. തിരിച്ചു വന്ന ശേഷം തമിഴിലെ ഒട്ടുമിക്ക  സംവിധായകരുമായും അജിത്ത് പ്രൊജക്ടുകള്‍* ഡിസ്കസ് ചെയ്തു. ഒടുവില്‍* തന്*റെ  അടുത്ത ചിത്രം സംവിധാനം ചെയ്യാനായി വെങ്കട് പ്രഭുവിനെ തെരഞ്ഞെടുക്കുകയും  ചെയ്തു. അടുത്ത വര്*ഷം വരെ തനിക്കുവേണ്ടി കാത്തിരിക്കാനാണ് അജിത് എന്നോടു  പറഞ്ഞത്. ഞാന്‍* എന്തിന് അജിത്തിനുവേണ്ടി കാത്തിരിക്കണം?” - ഗൌതം വാസുദേവ്  മേനോന്* ചോദിക്കുന്നു.
അജിത്തിനെ  നായകനാക്കി ‘കാവല്‍*’ എന്ന പേരില്‍* ഒരു പൊലീസ് സ്റ്റോറിയാണ് ഗൌതം മേനോന്*  ആലോചിച്ചത്. എന്നാല്‍* പിന്നീട് അജിത് ഈ പ്രൊജക്ടില്‍* വലിയ താല്*പ്പര്യം  പ്രകടിപ്പിച്ചില്ല.
“എന്‍*റെ  സിനിമ ചെയ്യാന്‍* ഞാന്‍* ഏതെങ്കിലും ഒരു നടന്*റെ ഡേറ്റിനുവേണ്ടി  കാത്തിരിക്കണമെങ്കില്‍* അത് കമലഹാസന്*റെയോ സൂര്യയുടെയോ ഡേറ്റിനുവേണ്ടി  ആയിരിക്കും. തല കഴുത്തിലുറച്ച വ്യക്തികളോടൊപ്പം ജോലി ചെയ്യാനാണ് ഞാന്‍*  ഇഷ്ടപ്പെടുന്നത്” - ഗൌതം പറഞ്ഞു.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks