-
വിക്രമും മദ്രാസ് ടാക്കീസും ഇടയുന്നു?
മണിരത്നം മദ്രാസ് ടാക്കീസിന്*റെ ബാനറില്* നിര്*മ്മിച്ച് സംവിധാനം ചെയ്ത രാവണ്*, രാവണന്* എന്നീ സിനിമകള്* ചിയാന്* വിക്രമിന്*റെ താരമൂല്യം കുത്തനെ ഉയര്*ത്തിയിരിക്കുകയാണ്. സിനിമകള്* പരാജയമായെങ്കിലും അവ താരത്തിന്*റെ കരിയറിലുണ്ടാക്കിയ കുതിപ്പ് ചെറുതല്ല. സിനിമയുടെ കാര്യത്തില്* വിക്രം സംതൃപ്തനാണെങ്കിലും മണിരത്നത്തിന്*റെ നിര്*മ്മാണക്കമ്പനിയായ മദ്രാസ് ടാക്കീസുമായി വിക്രം അത്ര നല്ല ബന്ധത്തിലല്ലെന്നാണ് റിപ്പോര്*ട്ടുകള്*.
രാവണിലും രാവണനിലും ഏറ്റവും തിളങ്ങിയ താരം ആരെന്നു ചോദിച്ചാല്* ഏതു കൊച്ചുകുട്ടിയും പറയും അത് വിക്രമാണെന്ന്. കണ്ട കാട്ടിലും മലയിലും വെള്ളത്തിലുമെല്ലാം പാവം ഒരുപാട് അധ്വാനിച്ചു. സിനിമ പരാജയമായെന്നു കരുതി വിക്രമിന്*റെ ജോലിയെ കുറച്ചുകാണാമോ? രണ്ടു സിനിമകളിലും അഭിനയിച്ചതിന് പ്രതിഫലത്തുകയില്* ഇനിയും 50 ലക്ഷം രൂപ വിക്രമിന് മദ്രാസ് ടാക്കീസ് നല്*കാനുണ്ടത്രേ.
പടമിറങ്ങി, പരാജയപ്പെട്ട് ഹിന്ദി പതിപ്പ് ടി വി ചാനലുകളില്* പ്രദര്*ശിപ്പിക്കുകയും ചെയ്തു. എന്തായാലും ഇനി ചോദിക്കാതിരുന്നിട്ട് കാര്യമില്ലെന്നു കരുതിയാകണം തനിക്കു കിട്ടാനുള്ള ബാക്കി തുകയായ 50 ലക്ഷം വിക്രം മദ്രാസ് ടാക്കീസിന്*റെ ഓഫീസിനോട് ആവശ്യപ്പെട്ടത്രേ. രണ്ടുദിവസം കാത്തിരിക്കാനായിരുന്നു മദ്രാസ് ടാക്കീസില്* നിന്നുള്ള മറുപടി.
രണ്ടുദിവസം കഴിഞ്ഞപ്പോള്* ഒരു മദ്രാസ് ടാക്കീസില്* നിന്ന് ഒരു പാഴ്സല്* വിക്രമിന്*റെ കൈകളിലെത്തി. 50 ലക്ഷത്തിന്*റെ ചെക്കായിരിക്കുമെന്ന് കരുതി പാഴ്സല്* തുറന്ന വിക്രം ഞെട്ടിപ്പോയത്രേ. രാവണിന്*റെ പ്രൊമോഷനായി വിക്രമും രണ്ടു മക്കളും ലണ്ടനില്* പോയതിന്*റെ ചെലവ് വ്യക്തമാക്കുന്ന ഒരു ഇന്**വോയിസാണ് പാഴ്സലിനുള്ളില്* ഉണ്ടായിരുന്നത്. വിക്രമിന്*റെയും കുട്ടികളുടെയും വിമാന ടിക്കറ്റിന്*റെയും ഹോട്ടല്* ബില്ലിന്*റെയും ചെലവുകള്* അതില്* എഴുതിയിരുന്നതായാണ് റിപ്പോര്*ട്ടുകള്*. ഉടന്* തന്നെ ഈ ഇന്**വോയിസിലെ പണം അടയ്ക്കണമെന്ന നിര്*ദ്ദേശവും പാഴ്സലില്* ഉണ്ടായിരുന്നത്രേ.
ഈ റിപ്പോര്*ട്ടുകളില്* എത്ര ശതമാനം സത്യമുണ്ട് എന്നത് വ്യക്തമല്ല. എന്നാല്* മുമ്പ് മദ്രാസ് ടാക്കീസ് നിര്*മ്മിച്ച ‘ഫൈവ് സ്റ്റാര്*’ എന്ന ചിത്രത്തിലെ താരങ്ങള്*ക്കും സാങ്കേതിക വിദഗ്ധര്*ക്കും പ്രതിഫലം നല്*കാതെ വലച്ച വാര്*ത്ത ഏറെ പ്രാധാന്യത്തോടെ മാധ്യമങ്ങള്* നല്*കിയിരുന്നതാണ്. എന്തായാലും വിക്രമും മദ്രാസ് ടാക്കീസും തമ്മില്* അത്ര നല്ല ബന്ധം ഇപ്പോള്* നിലനില്*ക്കുന്നില്ലെന്ന വാര്*ത്തകളും അഭ്യൂഹങ്ങളുമാണ് സിനിമാലോകത്താകെ പ്രചരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks