-
കറിവേപ്പിലപോലെ കളയണ്ട!!!

കറിവേപ്പില വായില്* തടഞ്ഞാല്* ചവച്ചിറക്കാന്* ശ്രദ്ധിക്കുക; കാരണം അത്രയേറെയാണ് കറിവേപ്പിലയുടെ ഗുണങ്ങള്*. എല്ലാവര്*ക്കും എല്ലാകാര്യത്തിലും എന്*റെ സഹായം വേണം. കാര്യം കഴിഞ്ഞാല്* കറിവേപ്പിലപോലെ എന്ന് ഒരിക്കലെങ്കിലും മസ്സിലോര്*ത്തിട്ടില്ലാത്ത മലയാളി ഉണ്ടാവില്ല. എല്ലാ കറികളിലും ചേരുന്ന കറിവേപ്പില ആരും ഭക്ഷ്യപദാര്*ത്ഥംപോലെ ചവച്ചിറക്കാറില്ല എന്നതാണ് സത്യം.
എന്നാല്* കറിവേപ്പിലയ്ക്ക് ഔഷധഗുണങ്ങള്* ഏറെയാണെന്ന് ആരും ചിന്തിക്കാറില്ല. വാതം, കഫം, രക്തദൂഷ്യം, അര്*ശസ്സ്, ഗ്രഹണി തുടങ്ങിയവ ശമിപ്പിക്കാന്* കറിവേപ്പിലയ്ക്കു കഴിയും. ശക്തിവര്*ദ്ധിപ്പിക്കാും ബുദ്ധികൂര്*മ്മതയ്ക്കും സഹായിക്കുന്ന കറിവേപ്പില ആയുസ്സ് വര്*ദ്ധിപ്പിക്കുമെന്നും പറയപ്പെടുന്നു.
കൊളസ്ട്രോള്* കുഴയ്ക്കാത്ത മുഷ്യരില്ല ഇന്ന്. കറിവേപ്പില അരച്ച് അടയ്ക്കയോളം വലുപ്പത്തില്* ഉരുട്ടി എന്നും രാവിലെ ചൂടുവെള്ളത്തില്* കഴിച്ചാല്* കൊളസ്ട്രോള്* വര്*ദ്ധവു മൂലമുണ്ടാകുന്ന രോഗങ്ങള്* ശമിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. മാത്രമല്ല കറിവേപ്പില, കടുക്കത്തോട്, ചുക്ക് എന്നിവ ചേര്*ത്ത കഷായം ഛര്*ദ്ദി, അതിസാരം, വയറുവീര്*പ്പ്, വെള്ളദാഹം, പനി എന്നീ രോഗങ്ങള്*ക്കും ഉത്തമമാണ്.
വിറ്റാമിന്* എ ധാരാളമുള്ള കറിവേപ്പില ത്രേരോഗത്തി് അത്യുത്തമമാണെന്ന് പറയപ്പെടുന്നു.
ഇന്നത്തെ ഈ മോട്ടോര്* യുഗത്തില്* പൊടി അലര്*ജി ഇല്ലാത്തവര്* ചുരുക്കമായിരിക്കും. അലര്*ജിസംബന്ധമായ ശ്വാസംമുട്ടി് കറിവേപ്പില ല്ല ഔഷധമാണത്രെ. വേപ്പിലയും മഞ്ഞളും അരച്ച് ഒരു ല്ലെിക്കയോളം വലുപ്പത്തില്* കഴിക്കുന്നത് ശ്വാസംമുട്ടലിു മാത്രമല്ല കാലില്* ഉണ്ടാകുന്ന എക്സിമയ്ക്കും പ്രമേഹത്തിും ഗുണം ചെയ്യും.
കറിവേപ്പിന്*റെ ഇല്ല മാത്രമല്ല ഞെട്ടിയും, തടിയുടെ മേലുള്ള തൊലിയും, കറിവേപ്പില കുരുവും ഉപയോഗയോഗ്യമാണ്. താരനില്ലാത്ത തലമുടി ഏതൊരാളുടേയും സ്വപ്മാണല്ലൊ. കറിവേപ്പില ചെറുാരങ്ങാീരില്* അരച്ച് തലയില്* തേച്ച് അരമണിക്കൂറിുശേഷം കുളിച്ചാല്* പേന്*, താരന്* എന്നിവ നിശേഷം ഇല്ലാതാവും.
ഇനിയുമുണ്ട് കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങള്*. അതുകൊണ്ട് ഇനിയെങ്കിലും കറിവേപ്പില വായില്* തടഞ്ഞാല്* ചവച്ചിറക്കാന്* മുക്കു ശ്രദ്ധിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks