'ഭരത'ത്തിലൂടെയാണ് സുബൈര്* സിനിമയിലെത്തിയത്. തുടര്*ന്ന് വില്ലന്* സ്വഭാവമുള്ള പൊലീസ്* വേഷങ്ങളിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ചു. ‘ടൈഗറി’ലെ രാജന്* മാഞ്ഞൂരാന്*, ‘നദിയ കൊല്ലപ്പെട്ട രാത്രി’യിലെ അലക്*സാണ്ടര്* ചെമ്പാടന്* തുടങ്ങിയ കതാപാത്രങ്ങള്* സുബൈര്* ചെയ്തതില്* ശ്രദ്ധ നേടിയ വേഷങ്ങളാണ്.

ഗാന്ധര്*വം, അരയന്നങ്ങളുടെ വീട്, ഇമ്മിണി നല്ലൊരാള്*, ഐ ജി, പളുങ്ക് തുടങ്ങിയ സിനിമകളിലും സുബൈറിന് പോലീസ്* വേഷങ്ങളായിരുന്നു. ഫസ്റ്റ്*ബെല്*, സ്ഥലത്തെ പ്രധാന പയ്യന്*സ്, ആകാശദൂത്, ലേലം, ക്രൈം ഫയല്*, സായ്*വര്* തിരുമേനി, ഭരത്ചന്ദ്രന്* ഐ പി എസ്, ബല്*റാം V/s താരാദാസ്, തിരക്കഥ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്*. പഴശ്ശിരാജയാണ് ഒടുവിലഭിനയിച്ച സിനിമ. കൊച്ചിയില്* ‘ത്രില്ലര്*’ സിനിമയുടെ ചിത്രീകരണത്തിനായി ബുധനാഴ്ചയും സുബൈര്* എത്തിയിരുന്നു.