Results 1 to 10 of 27

Thread: കവിത

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default


    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ

    ഗുരുവായൂരപ്പാ നിന്* ദിവ്യരൂ*പം..
    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
    ഗുരുവായൂരപ്പാ നിന്* ദിവ്യരൂ*പം..
    ഒരു മാത്രയെങ്കിലും കേള്*ക്കാതെ വയ്യനിന്*
    മുരളിപൊഴിക്കുന്ന ഗാനാലാപം..

    ഹരിനാമകീര്*ത്തനം ഉണരും പുലരിയില്*
    തിരുവാകച്ചാര്*ത്ത് ഞാന്* ഓര്*ത്തു പോകും..
    ഹരിനാമകീര്*ത്തനം ഉണരും പുലരിയില്*
    തിരുവാകച്ചാര്*ത്ത് ഞാന്* ഓര്*ത്തു പോകും..
    ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ..
    ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
    തിരുമുടി കണ്മുന്നില്* മിന്നിമായും..

    അകതാരിലാര്*ക്കുവാന്* എത്തിടുമോര്*മ്മകള്
    *അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..
    അകതാരിലാര്*ക്കുവാന്* എത്തിടുമോര്*മ്മകള്
    *അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം..
    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..
    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ..
    അവതാരകൃഷ്ണാ നിന്* കള്ളനോട്ടം..



  2. #2
    Join Date
    Nov 2009
    Posts
    76,596

    Default മഴ

    മഴ പെയ്യുകയാണ്....
    ഇടനാഴികള്* പിന്നിട്ടു ജനാലയിലൂടെ തണുത്ത കാറ്റ്
    മുറികളില്* നിറയുന്നു...
    എല്ലാ കണ്ണുകളും മഴയുടെ സൗന്ദര്യത്തെ
    ആസ്വദിക്കുന്നു...
    ദൂരെ നേര്*ത്ത മഞ്ഞിന്* കണം കണക്കെ മഴ
    പൊട്ടിത്തകര്*ന്നു
    വീഴുന്നു....
    മഴയുടെ ശബ്ദ കോലാഹലങ്ങളില്* ആരെക്കെയോ
    നെടുവീര്*പ്പെടുന്നു
    മഴ വീണ്ടും എത്തുന്നതിന്*റെ സൂചനകള്*!
    എല്ലാ
    കണ്ണുകളിലും മഴയുടെ അവ്യക്തമായ
    രൂപം പതിഞ്ഞിരിക്കുന്നു.....


    എന്*റെ നാട്ടില്* മഴ പെയ്യുകയാണ്....
    വളരെ നാളുകള്*ക്കു ശേഷമുള്ള വരവാണ്.
    ഇടനാഴിയില്* നിന്ന് ഞാന്*
    മഴയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്.
    ഇന്നെലെയിലെ മഴയാണ് എനിക്കിഷ്ടം.
    ഗ്രിഹാതുരത നിറഞ്ഞ ആ പഴയ മഴക്കാലമാണ്
    എന്*റെ ഓര്*മയിലെല്ലാം.....


    മഴയെപ്പറ്റി ചോദിച്ചപ്പോള്*
    ഒരു മഴത്തുള്ളി കണക്കെ അവള്* പുഞ്ചിരിച്ചു....
    ഇനിയൊന്നും പറയാന്* അവള്*ക്കു ബാക്കിയില്ല,
    കാരണം !
    മഴയുടെ മുഴുവന് സൗന്ദര്യവും നിറഞ്ഞതായിരുന്നു ആ പുഞ്ചിരി..


  3. #3
    Join Date
    Nov 2009
    Posts
    76,596

    Default കരയുകയാണെന്* ഹൃദയം..

    എന്റെ മനോഹര സന്ധ്യകളിതു
    വഴിയെങ്ങോ മറയുന്നൂ
    എന്റെ ദു:ഖം പോലെ അകലേ
    അന്തിത്താരവുമണയുന്നൂ...
    പാറിപ്പോവതു പറവകളല്ലെന്*
    വിഷാദരാഗങ്ങള്*...

    കോടിയുടുത്തൊരുഷസ്സായ് വന്നൊരു
    ശ്രാവണവും പോയിതിലേ..
    പോകും വഴിയില്* പൊന്മണി
    ചിന്നിയതാരുടെ പാദസരങ്ങള്*...
    ഇളവെയില്* മഞ്ഞ തുമ്പികളെപ്പോലെ
    ഇതു വഴി പറന്നകന്നൂ...

    സ്വര്*ണ്ണവിളക്കു കൊളുത്തിയ
    കാര്*ത്തിക പൌര്*ണ്ണമിയും
    പോയിതിലേ
    സാഗര വീചികള്* മഞ്ചലുമേന്തി
    പാടിപ്പാടി മറഞ്ഞൂ
    കരയിലടിഞ്ഞൊരു ശംഖു കണക്കേ
    കരയുകയാണെന്* ഹൃദയം..


  4. #4
    Join Date
    Nov 2009
    Posts
    76,596

    Default സന്ധ്യകള്* പറയുന്നത്.

    സന്ധ്യകള്* പറയുന്നത്..,തളയ്ക്കപ്പെടുന്ന
    രാവുകളുടെ നിശ്വാസങ്ങളെക്കുറിച്ചാവാം
    കുഴമ്പിന്റെ ഗന്ധം നിറഞ്ഞ കോലായില്*
    ഗതകാല വീരകഥകള്* മന്ത്രിച്ചു ,താംബൂലം
    നിറയ്ക്കാതെ ചാഞ്ഞിരിക്കുന്ന രൂപങ്ങളെക്കുറിച്ചാവാം

    സന്ധ്യകള്* പറയുന്നത്....,ഓര്*മ്മകള്*
    ഒളിഞ്ഞിരിക്കുന്ന ഇടവഴികളെക്കുറിച്ചാവാം
    ഒരു കാല്*പ്പെരുമാറ്റത്തില്* പോലും ഉയിര്*-
    ത്തെഴുന്നേല്*ക്കുന്ന കരിയിലകളെക്കുറിച്ചാവാം

    ശിരസു തകര്*ക്കുവാന്* ,കടമകളുടെ
    കടങ്കഥകളുമായി ജീവിതത്തിനുമേല്*
    പതിയിരിക്കുന്ന വേതാളങ്ങളെക്കുറിച്ചാവാം
    സന്ധ്യകള്* പറയുന്നത്..,സത്രങ്ങളാവുന്ന

    മനസുകള്* താണ്ടി ,മൌനം ഭജിച്ച്,
    ബന്ധങ്ങളുടെ വേദനകള്* പേറി ,പ്രണവ
    മന്ത്രം ഉപാസിക്കുന്ന അവധൂതനെക്കുറിച്ചാവാം..
    സന്ധ്യകള്* പറയുന്നത് നിന്നെക്കുറിച്ചാവാം

    ദീപങ്ങള്* മിന്നുന്ന ഒരുപാട് സന്ധ്യകള്*
    വരമായ്* നേടി ,ആര്*ദ്രമാകുന്ന സ്നേഹങ്ങള്*ക്ക്*
    സ്വന്തം നിറവും,ഗന്ധവും നല്*കി
    സന്ധ്യകള്* പറഞ്ഞുകൊണ്ടിരിക്കുകയാണ്
    രാവിന് വഴി മാറാന്* അരുതാതെ...
    .

  5. #5
    Join Date
    Nov 2009
    Posts
    76,596

    Default

    ആകാശ നീലിമയുടെ
    ആഴങ്ങളില്* നിന്നും
    കുന്നുകളും താഴ്വരകളും
    തീരങ്ങളും താണ്ടി
    ഇല വിരിച്ച ചെറു നിഴലുകളെ
    വകഞ്ഞു മാറ്റി
    ഒരു മൂടല്* മഞ്ഞായി വന്ന്
    ആത്മാവില്* ഉന്മാദ മൂര്*ച്ച
    സമ്മാനിച്ചു മൗനം !,
    കാത്തിരിപ്പിനൊരു
    വിരാമാമിട്ട ചിറകടിയൊച്ചകള്*
    അകന്നപ്പോള്* ,
    ഏകാകിയുടെ
    ഓരോ ജീവബിന്ദുവിലും
    ഗൃഹാതുരത്തതിന്റെ
    സൌരഭ്യം നിറച്ച ,
    പ്രത്യാശയുടെ പൊന്* തൂവല്* പൊഴിച്ച്
    അകന്നു പോയീ മൗനം ..


  6. #6
    Join Date
    Nov 2009
    Posts
    76,596

    Default

    പുതുമഴ പെയ്തപ്പോള്* ഒരു മഴത്തുള്ളി വന്നെന്*റെ
    വിരല്*ത്തുമ്പില്* തൊട്ടു....
    അന്ന് ഞാനൊരു കവിത എഴുതി ,
    അങ്ങനെ ഞാനൊരു കവിയായി....

    പിന്നൊരിക്കല്* ഒരു മഴച്ചാറല്* നനഞ്ഞെനിക്ക് പനി പിടിച്ചു....
    ചില്ലുജാലകത്തിനകലെ മഴ പൊട്ടിത്തകരുന്നതു
    നോക്കിക്കിടക്കെ പനി പറന്ന് പോയി....

    മനസ്സിന്*റെ ഫ്രയിമിനപ്പുറത്തു മഴ നിശ്ബ്ദമാവുകയായിരുന്നു.
    കത്തുന്ന വേനലില്* ഭൂമിയുടെ നാവു വരണ്ടു കേണപ്പോള്*
    ഞാനൊരു മഴക്കവിത എഴുതി....

    അന്നു രാത്രി മഴ പെയ്തു....
    പെരുമഴ, വേനല്*മഴ,
    ആ മഴയൊഴുക്കില്* ഞാനും എന്*റെ കവിതയും
    ഒലിച്ചു പോയി...



  7. #7
    Join Date
    Nov 2009
    Posts
    76,596

    Default

    വിട പറയുന്നൊരു സൂര്യനെ നോക്കി
    വിതുമ്പിടുന്നൊരു സന്ധ്യേ
    വിതുമ്പുവാന്* പോലുമാകാതെ നില്* ക്കുമ്പോള്*
    നിലാവുമായെത്തും ചന്ദ്രനെയോര്* ത്തു ഞാന്* ചിരിക്കട്ടെ

    പൊയ്പോയ കാലത്തിന്* നഷ്ടങ്ങള്* ഓര്* ക്കവെ
    പിന്* തിരിഞ്ഞു നടക്കുവാന്* മോഹിക്കുമെങ്കിലും
    കടന്നുപോയ കാലമിനി തിരിയെ വരില്ലെന്നറിയുമ്പോള്*
    കാലത്തിനൊത്തു ചലിച്ചിടാം നമുക്കെന്നും ...

    നെയ്തൊരു സ്വപ്നങ്ങളോക്കെയും
    പാഴ്വേലയായെന്നറിഞ്ഞപ്പോള്*
    വീണ്ടും പാഴ് സ്വപ്നം നെയ്യുവാനായ്
    ത്രാണീയില്ലെനിക്കിപ്പോള്*
    വിതുമ്പീടുവാന്* പോലുമാകാതെ
    എന്നിലേക്കു മാത്രമായിനി ഒതുങങീടട്ടെ....

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •