തമിഴകത്തിന്*റെ സുപ്രീം സ്റ്റാര്* ശരത്കുമാറും മലയാളത്തിന്*റെ ജനപ്രിയ നായകന്* ദിലീപും തമ്മിലടിച്ചു. ദിലീപിന്*റെ ഇരട്ടിയെങ്കിലും ശരീരവലിപ്പമുള്ള ശരത്കുമാറിനെ ദിലീപ് അടിച്ചു ചുരുട്ടി. ശരത് കനത്ത പ്രത്യാക്രമണം തന്നെ ദിലീപിനെതിരെ നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന് സാക്ഷിയായത് കൊച്ചി നഗരം. പിന്നെ, മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക വിദഗ്ധരും. അതേ, ഹിറ്റ്മേക്കര്* ജോഷിയുടെ ‘ക്രിസ്ത്യന്* ബ്രദേഴ്സ്’ എന്ന സിനിമയിലാണ് ശരത്കുമാറും ദിലീപും തമ്മിലുള്ള ഉഗ്രന്* സംഘട്ടന രംഗമുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയില്* രക്തം ചൂടുപിടിപ്പിക്കുന്ന ഈ രംഗങ്ങള്* ചിത്രീകരിച്ചു. മോഹന്*ലാല്*, ശരത്കുമാര്*, സുരേഷ്ഗോപി, ദിലീപ് എന്നിവരാണ് ക്രിസ്ത്യന്* ബ്രദേഴ്സിലെ നായകന്**മാര്*. ക്രിസ്റ്റി വര്*ഗീസ് എന്ന ഇന്*ഫോര്*മറായാണ് മോഹന്*ലാല്* ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ക്രിസ്റ്റിയുടെ സഹോദരന്* ജോജിയായി ദിലീപ് വേഷമിടുന്നു. ജോസഫ് വടക്കന്* എന്ന പൊലീസ് ഓഫീസറായി സുരേഷ്ഗോപിയും ആന്*ഡ്രൂസ് ബാന്ദ്ര എന്ന അധോലോകരാജാവായി ശരത്കുമാറും അഭിനയിക്കുന്നു.