ആവശ്യമുള്ള സാധനങ്ങള്*

1 മുരിങ്ങയില- രണ്ടു കപ്പ്*
2 തേങ്ങ- ഒന്ന്* (ചിരകിയത്*)
3 ചുവന്നുള്ളി - 10 അല്ലി
4 വറ്റല്* മുളകു് - നാലെണ്ണം
5 വെളിച്ചെണ്ണ- മുരിങ്ങയില വഴറ്റാന്* ആവശ്യമുള്ളത്രയും
6 ഉപ്പ്*- ആവശ്യത്തിന്*
7 കറിവേപ്പില- ഒരു കതിര്*


തയ്യാറാക്കുന്ന വിധം

മുരിങ്ങയില നന്നായി കഴുകി വെളിച്ചെണ്ണയില്* നന്നായി വഴറ്റി മാറ്റിവയ്*ക്കുക. വറ്റല്* മുളക്* കനലില്* ചുട്ടെടുക്കുക. ഇതും തേങ്ങ, ചുവന്നുള്ളി, കറിവേപ്പില എന്നിവ ഉപ്പു ചേര്*ത്ത്* അരയ്*ക്കുക. അരച്ചുകഴിഞ്ഞ്* അവസാനം വഴറ്റിവച്ച മുരിങ്ങയിലയും ഇതിനൊപ്പം അരച്ചെടുക്കുക. ഇവരണ്ടും കൂടി നന്നായി ചേര്*ത്തശേഷം ചോറ്, കഞ്ഞി എന്നിവയ്ക്കൊപ്പം ഉപയോഗിക്കുക.


മേമ്പൊടി

വറ്റല്* മുളകു് കനലില്* ചുട്ടെടുക്കാന്* പറ്റില്ലെങ്കില്* വെളിച്ചെണ്ണയില്* ചെറുതായി വറത്തെടുത്താലും മതി. കഞ്ഞി, ചോറ്* എന്നിവയ്*ക്കൊപ്പം കഴിയ്*ക്കാന്* ഏറെ രുചികരമായ ഒന്നാണ്* മുരിങ്ങയിലച്ചമ്മന്തി. ചമ്മന്തി അമ്മിയില്* അരച്ചെടുക്കുന്നതാണ്* രുചി. മിക്*സിയാണ്* ഉപയോഗിക്കുന്നതെങ്കില്* തേങ്ങ നന്നായി അരഞ്ഞുകഴിഞ്ഞ്* മുരിങ്ങയില അവസാനം ചേര്*ത്ത്* ഒറ്റത്തവണമാത്രം അടിച്ചെടുക്കുക

അവരവരുടെ രുചിയ്*ക്കനുസരിച്ച്* വിവിധയിനം ചീരകള്* ചേര്*ത്ത്* ഇത്തരത്തില്* വ്യത്യസ്*ത രുചിയുള്ള ചമ്മന്തികള്* ഉണ്ടാക്കാം. രുചി മാറ്റിനോക്കണമെങ്കില്* ചുവന്നുള്ളിയ്*ക്കൊപ്പം രണ്ട്* അല്ലി വെളുത്തുള്ളി ഉപയോഗിക്കുകയുമാകാം. കൂടാതെ തേങ്ങ ചിരവുന്നതിന്* പകരം പൂളുകളാക്കി കനലില്* ചുട്ടെടുത്തും ഇങ്ങനെ ചമ്മന്തി തയ്യാറാക്കാം.