ഗാര്*ഹിക പീഡനം ആരോപിച്ച് നടി കാവ്യാമാധവന്* നല്*കിയ ഹര്*ജിയില്* ഭര്*ത്താവ് നിഷാല്* ചന്ദ്ര മറുപടി നല്*കണം. കാവ്യയുടെ പരാതിയില്* ഒക്ടോബര്* 23ന് മുമ്പായി നിഷാല്* ചന്ദ്രയും കുടുംബവും മറുപടി നല്*കണമെന്നാണ് എറണാകുളം ജുഡീഷ്യല്* ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്*ദ്ദേശിച്ചിരിക്കുന്നത്. എതിര്* കക്ഷികള്* ഹാജരാകാതിരുന്നതിനെ തുടര്*ന്നാണ്* കോടതിയുടെ നിര്*ദ്ദേശം. മുമ്പ് കേസ് രണ്ടുതവണ പരിഗണിച്ചപ്പോഴും, കോടതിക്കു പുറത്ത് ഒത്തുതീര്*പ്പാക്കാന്* ശ്രമിക്കുകയാണെന്ന എതിര്*ഭാഗം അഭിഭാഷകന്റെ വാദത്തെ കാവ്യയുടെ അഭിഭാഷകന്* എതിര്*ത്തിരുന്നു. ഒത്തുതീര്*പ്പിനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് കാവ്യയുടെ നിലപാട്. വിദേശത്തായതിനാല്* നിഷാലും കുടുംബവും കോടതിയില്* ഹാജരാകുന്നതിന് അഭിഭാഷകന്* മുഖേന നേരത്തെ കൂടുതല്* സമയം ആവശ്യപ്പെട്ടിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ ഭര്*തൃവീട്ടുകാര്* തന്നെ പലതരത്തില്* പീഡിപ്പിച്ചിരുന്നുവെന്നും ഇതിനാല്* ബന്ധം വേര്*പെടുത്തണമെന്നുമാണ് കാവ്യഹര്*ജിയില്* ആവശ്യപ്പെട്ടിരിക്കുന്നത്. ഗാര്*ഹിക പീഡനനിരോധന നിയമപ്രകാരം ഭര്*ത്താവ് നിഷാലിനും നിഷാലിന്റെ മാതാപിതാക്കളായ ചന്ദ്രമോഹന്*നായര്*, മണിമോഹന്*, സഹോദരന്* ഡോ. ദീപക്* എന്നിവര്*ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാവ്യ ഹര്*ജി സമര്*പ്പിച്ചിരുന്നത്. നേരിട്ടോ ഫോണിലൂടെയോ എതിര്* കക്ഷികള്* താനുമായി സംസാരിക്കുന്നത് തടയണമെന്ന് കാവ്യ ഹര്*ജിയില്* ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്*ന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ കാവ്യയെ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടരുതെന്ന് നിഷാലിനോട് നിര്*ദ്ദേശിച്ചിരുന്നു. കാവ്യ അഭിനയിക്കുന്ന സിനിമാ ലൊക്കേഷനുകളിലോ വീട്ടിലോ നിഷാലും കുടുംബാംഗങ്ങളും ചെല്ലരുതെന്നും കാവ്യയുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന യാതൊന്നും ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

താന്* ഇപ്പോള്* ഭര്*ത്താവില്* നിന്നും മാറിത്താമസിയ്ക്കുകയാണെങ്കിലും കുടുംബാംഗങ്ങളുടെ ഭീഷണികള്* ഇപ്പോഴുമുണ്ട്. ഭര്*ത്താവിന്റെ വീട്ടുകാര്* ക്രൂരമായാണ് തന്നോട് പെരുമാറിയതെന്നും കാവ്യ ആരോപിയ്ക്കുന്നു. എന്നാല്* എല്ലാ പ്രശ്നങ്ങള്*ക്കും പിന്നില്* കാവ്യമാത്രമാണെന്നാണ് നിഷാല്* പറയുന്നത്.