-
മുഖ്യമന്ത്രിക്കുനേരെ വധശ്രമം, പെരുമാള്*
കെ ജി രാമചന്ദ്രന്* എന്ന കെ ജി ആര്* കേരളത്തിന്*റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്* ചിലര്* തീരുമാനമെടുക്കുന്നു. ഒരു വാടകക്കൊലയാളിയെ അതിനായി ചുമതലപ്പെടുത്തുന്നു. മുഖ്യമന്ത്രി 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു സന്ദേശം ഓഗസ്റ്റ് ഒന്നിന് ഒരു പത്രത്തിന് ലഭിക്കുന്നു. അതായത് ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി കൊല്ലപ്പെടുമത്രേ. പൊലീസ് ഇക്കാര്യം അന്വേഷിക്കാനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു - ഡി എസ് പി പെരുമാള്*! തന്*റേതായ അന്വേഷണരീതികളിലൂടെ അയാള്* ആ വാടകക്കൊലയാളിയിലേക്കെത്തുന്നു. ഓഗസ്റ്റ് 15ന് വാടകക്കൊലയാളി തന്*റെ ഉദ്യമം നിറവേറ്റുന്നതിന് മുമ്പ് പെരുമാള്* അയാളെ വെടിവച്ചുവീഴ്ത്തുന്നു.
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്* ഒന്നാണ് ഡി എസ് പി പെരുമാള്*. എസ് എന്* സ്വാമി രചിച്ച് സിബി മലയില്* സംവിധാനം ചെയ്ത ‘ഓഗസ്റ്റ് 1’ എന്ന ചിത്രത്തിലെ കഥാപാത്രം. ഈ കഥാപാത്രം വീണ്ടും അവതരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഓഗസ്റ്റ് 15’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.
ഓഗസ്റ്റ് 1ന്*റെ റീമേക്കല്ല ഓഗസ്റ്റ് 15 എന്ന് സംവിധായകന്* ഷാജി കൈലാസും മമ്മൂട്ടിയും അറിയിച്ചു. ഇത് തികച്ചും പുതുമയുള്ള ഒരു ത്രില്ലറായിരിക്കും. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്* പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്ന സിനിമയായിരിക്കും ഓഗസ്റ്റ് 15 എന്നും ഷാജി കൈലാസ് പറഞ്ഞു. എസ്* എന്* സ്വാമിയാണ്* ചിത്രത്തിന്*റെ തിരക്കഥ.
മുഖ്യമന്ത്രിക്കു നേരെയുണ്ടാകുന്ന വധശ്രമത്തിലെ കുറ്റവാളിയെ കണ്ടെത്താനാണ് ഇത്തവണ ക്രൈംബ്രാഞ്ച് ഡി എസ് പി പെരുമാള്* എത്തുന്നത്. മുഖ്യമന്ത്രിയായി നെടുമുടി വേണുവാണ് അഭിനയിക്കുന്നത്. സുനിത പ്രൊഡക്ഷന്*സിന്*റെ ബാനറില്* എം മണി ഈ സിനിമ നിര്*മ്മിക്കുന്നു.
എന്തായാലും പെരുമാളിനെ സ്വാമി വീണ്ടും കളത്തിലിറക്കുമ്പോള്* മറ്റൊരു മെഗാഹിറ്റ് പിറക്കുമെന്ന് പ്രതീക്ഷിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks