ലാളിച്ചു പെറ്റ ലതയന്*പൊടു ശൈശവത്തില്*,
പാലിച്ചു പല്ലവപുടങ്ങളില്* വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്*ന്നു മലരേ, ദളമര്*മ്മരങ്ങള്*
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്* വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്*ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്* നാളില്*
ശീലിച്ചു ഗാനമിടചേര്*ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്* നീ
ഈ ലോകതത്വവുമയേ, തെളിവാര്*ന്ന താരാ-
ജാലത്തൊടുന്മുഖതയാര്*ന്നു പഠിച്ചു രാവില്*
ഈവണ്ണമന്*പൊടു വളര്*ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്* മോഹനങ്ങള്*
ഭാവം പകര്*ന്നു വദനം, കവിള്* കാന്തിയാര്*ന്നു
പൂവേ! അതില്* പുതിയ പുഞ്ചിരി സഞ്ചരിച്ചു.




Reply With Quote

Bookmarks