-
കമ്മീഷണര്* ഞാന്* തന്നെ: സുരേഷ്ഗോപി
ഷാജി കൈലാസ് - രണ്*ജി പണിക്കര്* ടീമിന്*റെ ‘കിംഗ് ആന്*റ് ദി കമ്മീഷണര്*’ എന്ന ചിത്രത്തില്* കമ്മീഷണറായി താന്* തന്നെ അഭിനയിക്കുമെന്ന് സുരേഷ്ഗോപി. പൃഥ്വിരാജ് കമ്മീഷണറായാല്* ശരിയാകില്ലെന്ന റിപ്പോര്*ട്ടുകള്* വന്ന സാഹചര്യത്തിലാണ് കമ്മീഷണറാകാന്* തീരുമാനിച്ചതെന്നും സുരേഷ് പറയുന്നു.
ഒരു പ്രമുഖ വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്ഗോപിയുടെ ഈ വെളിപ്പെടുത്തല്*.
“ദി കിംഗിലെ മമ്മൂട്ടിയുടെ കഥാപാത്രവും കമ്മീഷണറിലെ എന്*റെ കഥാപാത്രവും കിംഗ് ആന്*റ് ദി കമ്മീഷണറില്* ഒന്നിച്ചുവരികയാണ്. ഇടയ്ക്ക് കമ്മീഷണറുടെ വേഷത്തില്* മറ്റൊരു നടനെ അഭിനയിപ്പിക്കാന്* ആലോചിച്ചിരുന്നു. എന്നാല്* അത് ശരിയാകില്ലെന്ന് റിപ്പോര്*ട്ടുകള്* വന്ന സാഹചര്യത്തിലാണ് ഷാജിയുടെയും രണ്*ജിയുടെയും നിര്*ബന്ധത്തിന് ഞാന്* വഴങ്ങിയത്. ജനുവരി 10ന് ഷൂട്ടിംഗ് തുടങ്ങുകയാണ്. പഴശ്ശിരാജയില്* ഞാന്* അഭിനയിക്കാന്* വിസമ്മതിച്ചെങ്കിലും ട്വന്*റി20യില്* മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു. ഈ സിനിമയും അതുപോലെ കരുതിയാല്* മതി” - സുരേഷ്ഗോപി വ്യക്തമാക്കുന്നു.
തന്*റെ സിനിമകള്* തുടര്*ച്ചയായി പരാജയപ്പെടുന്നതൊന്നും സുരേഷ്ഗോപി കാര്യമാക്കുന്നില്ല. “പരാജയങ്ങള്* ആര്*ക്കാണ് ഇല്ലാത്തത്. എല്ലാ നടന്**മാരുടെയും പടങ്ങള്* പൊളിയുന്നുണ്ട്. കഴിഞ്ഞ നാലുകൊല്ലമായി എന്*റെ പ്രതിഫലം ഒരു പൈസ പോലും കൂട്ടിയിട്ടില്ല. ചില സിനിമകളില്* കുറഞ്ഞ പ്രതിഫലത്തിനാണ് അഭിനയിച്ചത്. പണം വാങ്ങാതെയും അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളില്* പണം വാങ്ങാതെ ഗസ്റ്റ് റോളുകളില്* അഭിനയിക്കുകയുണ്ടായി. എന്നാല്* ഇനി ആര്*ക്കുവേണ്ടിയും സൌജന്യമായി അഭിനയിക്കില്ല. ഗസ്റ്റ് റോളില്* അഭിനയിക്കുന്നത് എനിക്കു ദോഷം ചെയ്യുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്* ഇനി ആ പണിക്കുമില്ല” - സുരേഷ്ഗോപി പറയുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks