-
എന്നെ ഇഷ്ടമില്ലാത്തവര്* എന്*റെ സിനിമ കാണേ

തന്നെ ഇഷ്ടമില്ലാത്തവര്* തന്*റെ സിനിമ കാണേണ്ടതില്ലെന്ന് ബിഗ്സ്റ്റാര്* പൃഥ്വിരാജ്. എന്നാല്* തന്*റെ സിനിമ കാണുന്ന മറ്റുള്ളവരെ പിന്തിരിപ്പിക്കാനുള്ള അവകാശം ആര്*ക്കുമില്ലെന്നും പൃഥ്വിരാജ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് തനിക്കെതിരെ ചില കോണുകളില്* നിന്നുണ്ടാകുന്ന നീക്കങ്ങളെക്കുറിച്ച് വാചാലനാകുന്നത്.
“ഏതൊരാള്*ക്കും അവരവര്*ക്ക് ഇഷ്ടമുള്ള സിനിമകള്* കാണാനുള്ള സ്വാതന്ത്ര്യവും അവകാശവും ഇവിടെയുണ്ട്. എന്നെ ഇഷ്ടമില്ലാത്തവര്* എന്*റെ സിനിമ കാണേണ്ടതില്ല. പക്ഷേ, മറ്റുള്ളവരെ സിനിമ കാണുന്നതില്* നിന്ന് പിന്തിരിപ്പിക്കുന്നത് ശരിയല്ല. എനിക്കുനേരെ ചില കോണുകളില്* നിന്നുള്ള നീക്കങ്ങളെ ആദ്യമൊന്നും ഞാന്* വകവച്ചിരുന്നില്ല. പക്ഷേ ഈ നീക്കങ്ങളൊക്കെ എന്തിനുവേണ്ടിയാണെന്നാണ് എനിക്ക് മനസിലാകാത്തത്” - പൃഥ്വി പറയുന്നു.
“എന്*റെ താരപദവി കഴിഞ്ഞ പത്തു വര്*ഷങ്ങള്* കൊണ്ട് ഞാന്* സമ്പാദിച്ചതാണ്. കേരളത്തില്* ഇന്ന് എന്*റെ സിനിമ റിലീസാകുമ്പോള്* തിയേറ്ററുകള്* നിറയുന്നുണ്ടെങ്കില്* അത് എന്*റെ അധ്വാനത്തിന്*റെ ഫലമാണ്. ആര്*ക്കും അത് നിഷേധിക്കാനാവില്ല. കഴിഞ്ഞ കുറേക്കാലമായി ഇവിടെ ഏറ്റവും വലിയ ഹിറ്റായ സിനിമകളെക്കാള്* സൌന്ദര്യപരമായി മെച്ചപ്പെട്ട സിനിമകളില്* അഭിനയിക്കാന്* ഭാഗ്യം ലഭിച്ച നടനാണ് ഞാന്*. അങ്ങനെയുള്ള എന്*റെ സിനിമകള്* കാണാനായി എത്തുന്നവരെ അതില്* നിന്ന് പിന്തിരിപ്പിക്കുന്നത് ശരിയാണോ?” - പൃഥ്വിരാജ് ചോദിക്കുന്നു.
നടന്* എന്ന നിലയില്* ഒരു യൂണിവേഴ്സല്* അപ്പീല്* ലഭിക്കുന്നതിനായുള്ള യാത്ര താന്* തുടങ്ങിക്കഴിഞ്ഞതായും ഈ അഭിമുഖത്തില്* പൃഥ്വിരാജ് വ്യക്തമാക്കുന്നു.
Keywords : malayalam film news, cinema news, etc.
Last edited by sherlyk; 11-25-2010 at 04:37 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks