- 
	
	
		
		
		
		
			 മമ്മൂട്ടിയുടെ പെരുമാളോ ലാലിന്റെ മഹാദേവ മമ്മൂട്ടിയുടെ പെരുമാളോ ലാലിന്റെ മഹാദേവ
			
				
					മമ്മൂട്ടിയുടെ  പെരുമാളോ ലാലിന്റെ മഹാദേവനോ?! സൂപ്പര്‍* സ്റ്റാറുകളില്‍* ആരാണ് ഇത്തവണത്തെ  ക്രിസ്മസിന് പച്ചതൊടുക എന്ന് കാണാന്‍* കാത്തിരിക്കുകയാണ് മലയാളികള്‍*. ഈ  ക്രിസ്മസിന് മലയാളത്തില്‍* പ്രദര്*ശനത്തിനെത്തുന്നത് നാല് സിനിമകളാണ്.  ക്രിസ്തുമസിന് ഒരിക്കല്‍* കൂടി വമ്പന്‍* താ*രങ്ങളുടെ പോരാട്ടത്തിന് മോളിവുഡ്  വേദിയാകുകയാണ്. സൂപ്പര്‍* സ്റ്റാര്‍* മോഹന്‍**ലാലിന്റെ കാണ്ടഹാര്‍* ആണ് ആദ്യം  പ്രദര്*ശനത്തിന് എത്തുന്നത്. അമിതാഭ് ബച്ചനും ലാലും തകര്*ത്ത്  അഭിനയിച്ചിരിക്കുന്ന കാണ്ടഹാര്‍* ഡിസംബര്‍* പതിനേഴിന് തിയേറ്ററുകളില്‍*  എത്തും.
 ചിത്രത്തിന്റെ  അവസാനഘട്ട പോസ്റ്റ്* പ്രൊഡക്ഷന്‍* ജോലികള്‍* ചെന്നൈയില്‍* പുരോഗമിക്കുകയാണ്*.  സുനില്‍* സി നായരും മോഹന്‍*ലാലും ചേര്*ന്ന്* നിര്*മ്മിക്കുന്ന ചിത്രത്തില്‍*  ഗണേഷ്* വെങ്കിട്ടരാമന്*, സുമലത, പാര്*വ്വതി ഓമനക്കുട്ടന്*, കാവേരി ഝാ,  അനന്യ, ലാല്‍*, കെപിഎസി ലളിത, അനൂപ്* ചന്ദ്രന്*, ജാഫര്‍* ഇടുക്കി  തുടങ്ങിയവരും പ്രധാനവേഷങ്ങളിലെ ത്തുന്നു. വയലാര്‍* ശരത്* ചന്ദ്രവര്*മ്മയുടെ  വരികള്‍*ക്ക്* ഷമീര്‍* ടാണ്ടന്‍* ഈണം നല്*കിയിരിക്കുന്നു. ശബ്ദമിശ്രണം റസൂല്‍*  പൂക്കുട്ടി.
 
 മെഗാസ്റ്റാര്‍*  മമ്മൂട്ടിയുടെ ആഗസ്റ്റ് 15 ചിത്രവും ക്രിസ്തുമസ് ആഘോഷത്തിന് എത്തുന്നു.  1988-ലെ ആഗസ്റ്റ് 1ല്‍* ആരാധകരെ ആവേശം കൊള്ളിച്ച പൊലീസുകാരന്റെ വേഷം  തന്നെയാണ് ഷാജി കൈലാസിന്റെ പുതിയ ചിത്രമായ ആഗസ്റ്റ് 15ലും മമ്മൂട്ടിക്ക്.  എസ്* എന്‍* സ്വാമിയാണ്* ചിത്രത്തിന്*റെ തിരക്കഥ. മുഖ്യമന്ത്രിക്കു  നേരെയുണ്ടാകുന്ന വധശ്രമത്തിലെ കുറ്റവാളിയെ കണ്ടെത്താനാണ് ഇത്തവണ  ക്രൈംബ്രാഞ്ച് ഡി എസ് പി പെരുമാള്‍* എത്തുന്നത്. മുഖ്യമന്ത്രിയായി നെടുമുടി  വേണുവാണ് അഭിനയിക്കുന്നത്. സുനിത പ്രൊഡക്ഷന്‍*സിന്*റെ ബാനറില്‍* എം മണി ഈ  സിനിമ നിര്*മ്മിക്കുന്നു. എന്തായാലും പെരുമാളിനെ സ്വാമി വീണ്ടും  കളത്തിലിറക്കുമ്പോള്‍* മറ്റൊരു മെഗാഹിറ്റ് പിറക്കുമെന്ന് പ്രതീക്ഷിക്കാം.
 മറ്റ് ചിത്രങ്ങള്‍*,  ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍* ഷാഫി സംവിധാനം ചെയ്ത് ദിലീപ്  നായകനാകുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്, ലാല്‍* സംവിധാനം ചെയ്ത ടൂര്‍*ണമെന്റ്  എന്നിവയാണ്. ഈ രണ്ട് ചിത്രങ്ങളും ഡിസംബര്‍* 24, ഡിസംബര്‍* 25 തീയതികളിലും  പ്രദര്*ശനത്തിനു എത്തും.
 
 ചിരിയുടെ  വസന്തമൊരുക്കിയ സിനിമയായിരുന്നു കല്യാണരാമന്* എന്ന സിനിമയ്ക്ക് ശേഷം ഷാഫി -  ദിലീപ് - ബെന്നി വീണ്ടും ഒന്നിക്കുകയാണ് കുഞ്ഞാടില്‍*. ജഗതി, സലിം*കുമാര്‍*,  ഇന്നസെന്*റ്, സുരാജ് വെഞ്ഞാറമ്മൂട്, നാരായണകുട്ടി തുടങ്ങിയവര്‍*  അഭിനയിക്കുന്നു. എട്ട് ആണ്*കുട്ടികളും ഒരു പെണ്*കുട്ടിയുമടങ്ങുന്ന  സംഘത്തിന്റെ യാത്രക്കിടയിലുണ്ടാവുന്ന അപ്രതീക്ഷിതസംഭവങ്ങളാണ് ലാല്‍*  ചിത്രമായ ടൂര്‍*ണമെന്റില്* രസകരമായി പറയുന്നത്. ഇവരില്‍* ആണ്*കുട്ടികള്‍*  എല്ലാവരും നവാഗതര്‍* ആയിരിക്കും. നായിക രൂപ മഞ്ജരിയാണ്.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks