-
പാട്ട്* പഠിക്കുന്നുണ്ടോ?
പാട്ട്* പഠിക്കാനൊന്നും സമയം കിട്ടാറില്ല. ഷൂട്ടിംഗ്* കഴിഞ്ഞ്* വരുമ്പോള്* തന്നെ രാത്രിയാകും. പിന്നെ കിട്ടുന്നത്* കുറച്ചുസമയം, എങ്കിലും പാട്ടിനെ ഉപേക്ഷിക്കാനാവില്ല. 'മായാമാധവം' എന്ന ആല്*ബത്തില്* പാടി. പാടാന്* തീരുമാനിച്ച സമയത്ത്* മധുബാലകൃഷ്*ണനെ വിളിച്ചിരുന്നു. അദ്ദേഹവും ഭാര്യ ദിവ്യയുമാണ്* ധൈര്യവും പ്രോത്സാഹനവും തന്നത്*. പാടിക്കഴിഞ്ഞ്* അത്* ആദ്യം കേള്*പ്പിച്ചതും അദ്ദേഹത്തെ തന്നെയാണ്*. ഇനിയും ധാരാളം പാടണമെന്നും പറഞ്ഞു. പിന്നെ മറ്റൊരു ഓഡിയോ സി.ഡി കൂടിയുണ്ട്*. മന്ത്രി ബിനോയ്*വിശ്വം വരികള്* എഴുതി ഞാനും സുരേഷേട്ടനും പാടുന്ന 'പച്ചമരം' എന്ന ഓഡിയോ സി.ഡി. പരിസ്*ഥിതിയുമായി ബന്ധപ്പെട്ട വിഷയമാണ്*.
പ്രണയത്തെക്കുറിച്ച്*?
മോശമായ കാഴ്*ചപ്പാടില്ല. മറ്റുള്ളവരെപ്പോലെ പ്രണയിക്കണമെന്നും പ്രണയിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നയാളുതന്നെയാണ്* ഞാനും. എങ്കിലും ഇപ്പോള്* ഭാവിയെക്കുറിച്ചല്ലേ ചിന്തിക്കേണ്ടത്*. പ്രണയം ഏത്* പ്രായത്തിലും തോന്നാമല്ലോ. വാര്*ധക്യത്തില്* തോന്നിയാലും അതിന്* ഒരു ചെറുപ്പമില്ലേ.
ഭാമ പ്രണയത്തിലാണോ?

ഇപ്പോളല്ല. ഇപ്പോള്* ഭാവിയാണ്*, തൊഴിലാണ്* വലുത്*. നാളത്തെ കാര്യം നമുക്ക്* പറയാനാവില്ലല്ലോ.
ജീവിതത്തില്* ലഭിച്ച ഏറ്റവും വലിയ സമ്മാനം എന്താണ്*?
എന്റെ സുഹൃത്തൃക്കള്* അവരാണ്* എന്റെ ഏറ്റവും വലിയ ഭാഗ്യം. ആദ്യമൊന്നും എനിക്ക്* സുഹൃത്തുക്കളേ ഉണ്ടായിരുന്നില്ല. അതേ വേഗത്തില്* സുഹൃത്തുക്കളെ സമ്പാദിക്കുന്ന ആളുമല്ല. ഒരുപാട്* മനസിലാക്കിയതിനുശേഷം, ഒരാള്* നമുക്ക്* അനുയോജ്യരാണോ എന്ന്* നോക്കിവേണം തെരഞ്ഞെടുക്കാന്*. സുഹൃത്തുക്കളെ ഒരുപാട്* കിട്ടും. ഒരാപത്ത്* വരുമ്പോള്* കൂടെ നില്*ക്കുന്നവരാകണം സുഹൃത്ത്*. പലപ്പോഴും ഈശ്വരന്റെ രൂപത്തില്* സുഹൃത്തൃക്കളെ അനുഭവപ്പെട്ടിട്ടുണ്ട്*. സിനിമയ്*ക്ക് പുറത്താണ്* കൂട്ടുകാരികളധികവും.
മോശം അനുഭവങ്ങള്* ഉണ്ടായിട്ടുണ്ടോ?
വേദനിപ്പിക്കുന്ന അനുഭവങ്ങളാണെന്ന്* വേണം പറയാന്*. ഈയിടെ ഒരുപാട്* തെറ്റിദ്ധാരണകള്* എന്നെക്കുറിച്ച്* ഉണ്ടായിട്ടുണ്ട്*. അഹങ്കാരിയാണ്*, ഫോണ്* എടുക്കില്ല. ഓഫറുകള്* നിരസിക്കുന്നു എന്നിങ്ങനെ... ഒരിക്കലും ഞാനായിട്ട്* ഉണ്ടാക്കിയ അഭിപ്രായങ്ങളല്ല അതൊന്നും. ഈയിടയ്*ക്ക് മറ്റ്* ഭാഷകളിലേക്കുകൂടി പോകേണ്ടി വന്നപ്പോള്* ഉത്തരവാദിത്തങ്ങള്* കൂടി, ആരെങ്കിലും വിളിച്ചാല്*പോലും എടുക്കാന്* പറ്റില്ല. വൈകിട്ട്* തിരിച്ചുവരുമ്പോള്* ഫോണില്* ധാരാളം കോളുകള്* കാണും. അതിലേക്കെല്ലാം തിരിച്ചുവിളിക്കാനാവില്ല. ക്ഷീണിച്ചാണ്* വരുന്നത്*. അതുകൊണ്ട്* ഫോണ്* എടുക്കാനും ഡേറ്റും മറ്റും സംസാരിക്കാനും മാത്രം കൊച്ചിക്കാരനായ ഒരാളെ വച്ചു. വിശ്വാസംകൊണ്ട്* അദ്ദേഹത്തിന്റെ കൈയില്* എന്റെ സിംകാ ര്*ഡും കൊടുത്തു. പിന്നെയാണ്*് അറിഞ്ഞത്*. അയാളെന്നെ ശരിക്കും ചതിക്കുകയായിരുന്നു. ആരെങ്കിലും അത്യാവശ്യത്തിനുവിളിച്ചാല്*പോലും എന്നോടത്*് പറയാറില്ലായിരുന്നു. വിളിക്കുന്നവരോട്* നന്നായി സംസാരിക്കില്ല. ഭാമയോട്* പറയേണ്ട കാര്യങ്ങള്* തന്നോട്* പറഞ്ഞാല്* മതിയെന്ന്* പറയുക. ഞാനിതൊന്നും അറിഞ്ഞിരുന്നില്ല.
പക്ഷേ അവിടെ എന്നെ സഹായിച്ചത്* എന്റെ മാധ്യമസുഹൃത്തുക്കളാണ്*. അവര്* ചെയ്*ത സഹായങ്ങള്* മറക്കാനാവില്ല. അവര്* തന്നെയാണ്* എന്റെ പേഴ്*സണല്* നമ്പറില്* വിളിച്ച്* ഇതുപോലെ ഫോണില്* വിളിക്കുമ്പോള്* ഒരാള്* മോശമായി പെരുമാറുന്നുണ്ട്*. സൂക്ഷിക്കണമെന്ന്* പറഞ്ഞത്*. അങ്ങനെയാണ്* ഇതിനെക്കുറിച്ച്* മനസിലാകുന്നത്*. പിന്നെ വീട്ടുകാര്* തന്നെ പ്രശ്*നത്തില്* ഇടപെട്ട്* അയാളെ സൗമ്യമായി പറഞ്ഞുവിട്ടു. അയാളുടെ കൈയില്*നിന്ന്* സിംകാര്*ഡും തിരികെ വാങ്ങി.
ഇതറിഞ്ഞപ്പോ ഞാന്* ഒരുപാട്* കരഞ്ഞു. എന്നോടെന്തിനാണ്* ദൈവമേ ഇങ്ങനെ ചെയ്യുന്നതെന്നുപോലും വിചാരിച്ചു. ഞാനയാളോട്* ഇതേക്കുറിച്ച്* ഒരുവാക്ക്* ചോദിച്ചിട്ടില്ല. ദൈവം എല്ലാം അറിയുന്നുണ്ടല്ലോ. തെറ്റിനുള്ള ശിക്ഷ ദൈവം കൊടുക്കും.
ഞാനിത്* പറഞ്ഞത്* നാളെ ഇത്* വായിക്കുന്ന ആളുകള്*ക്കെങ്കിലും എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറുമല്ലോ എന്ന്* കരുതിയാണ്*. ഞാന്* അറിയാത്ത കാര്യത്തിനാണ്* ഈ വിധത്തില്* ശിക്ഷിക്കപ്പെട്ടതെന്ന്* പറയാനാണ്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks