-
മുംബൈയില്‍* നിന്ന് മമ്മൂട്ടിയെ തേടി

‘ദില്‍* മാംഗെ മോര്*’, ‘അക്സര്‍*’, ‘അനാമിക’ തുടങ്ങി നിരവധി സിനിമകള്‍* ചെയ്തിട്ടുള്ള ബോളിവുഡ് സം*വിധായകന്റെ കന്നി മലയാളം സം*രം*ഭത്തില്* മലയാളത്തിന്റെ പ്രിയതാരമായ മമ്മൂട്ടി അഭിനയിക്കുന്നു. ഹിന്ദി സിനിമകളുടെ പേര് വായിച്ച് വടക്കേ ഇന്ത്യക്കാരനായ സം*വിധായകനെ മനസില്‍* സങ്കല്**പിക്കുന്ന വായനക്കാരേ.. ഒരു തിരുത്ത്. മുംബൈയില്‍* നിന്ന് മലയാളത്തില്‍* എത്തുന്ന സം*വിധായകന്* മലയാളി തന്നെയാണ്. അനന്ത നാരായണന്* മഹാദേവന്* എന്ന് മുഴുവന്‍* പേര്.
ഗോവ ചലച്ചിത്രോത്സവ വേദിയില്‍* വച്ചാണ് താന്‍* മമ്മൂട്ടിയെ വച്ച് ഒരു സിനിമ ഒരുക്കുന്നുണ്ടെന്ന് കാര്യം അനന്ത നാരായണന്* മഹാദേവന്* പുറം*ലോകത്തെ അറിയിച്ചത്. ‘മീ സിന്ധുതായ് സപ്കല്‍*’ എന്ന തന്റെ ചിത്രം പ്രദര്*ശിപ്പിച്ചതിന് ശേഷം കാണികളുമായി സംവദിക്കുമ്പോഴാണ് പുതിയ പ്രൊജക്റ്റിനെ പറ്റി അനന്ത നാരായണന്* പറഞ്ഞത്. മമ്മൂട്ടിയുടെ സിനിമകള്‍* കാണാറുണ്ടെന്നും അതുല്യ നടനവൈഭവത്തിന് ഉടമയാണ് മമ്മൂട്ടിയെന്നും അനന്ത നാരായണന്* പറയുകയുണ്ടായി.
‘വടക്കന്‍* വീരഗാഥ’ പോലെ ‘പഴശ്ശിരാജ’ പോലെ ഒരു ചരിത്രസിനിമയാണ് അനന്ത നാരായണന്* പ്ലാന്‍* ചെയ്യുന്നത്. സിനിമയെ പറ്റി താന്‍* മമ്മൂട്ടിയുമായി സംസാരിച്ചുകഴിഞ്ഞെന്നും മമ്മൂട്ടിക്ക് പ്രമേയം ഒത്തിരി ഇഷ്ടമായെന്നും അനന്ത നാരായണന്* പറഞ്ഞു. സിപി സുരേന്ദ്രനാണ് സിനിമയുടെ തിരക്കഥയ്ക്ക് പിന്നില്‍*. തിരക്കഥ റെഡിയായി കഴിഞ്ഞതായും അടുത്തുതന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അനന്ത നാരായണന്* കൂട്ടിച്ചേര്*ത്തു.
പ്രശസ്തനായ ബോളിവുഡ് സംവിധായകന്* മാത്രമല്ല, ഒരു നടനും കൂടിയാണ് അനന്ത നാരായണന്*. ‘8 x 10 തസ്*വീര്‍*’, ‘EMI’ തുടങ്ങി നാല്**പതോളം സിനിമകളില്‍* ഈ സംവിധായകന്* അഭിനയിച്ചിട്ടുമുണ്ട്. നാല് ബോളിവുഡ് സിനിമകള്‍*ക്ക് തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. അനന്ത നാരായണന്റെ ഏറ്റവും പുതിയ സിനിമയായ ‘മീ സിന്ധുതായ് സപ്കല്‍*’ ഒരു മറാത്തി ചിത്രമായിരുന്നു.
Keywords : malayalam film news, cinema news,cinema diary etc.
Last edited by sherlyk; 11-26-2010 at 05:43 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks