-
വേശ്യയെന്ന് മുദ്രകുത്തി അച്ഛനെന്നെ കുട
പ്രശസ്ത തമിഴ് നടന്* വിജയകുമാറിന്റെയും മഞ്ജുളയുടെയും മകളായ വനിത വീണ്ടും അച്ഛനും കുടുംബത്തിനും എതിരെ കടുത്ത ആരോപണം ഉന്നയിച്ചു. വിജയകുമാറിന്റെ വീട്ടില്* നടക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങള്* ആണെന്നും അതൊക്കെ താന്* പുറത്തുപറഞ്ഞാല്* നാറിപ്പോകുമെന്നും പറഞ്ഞ വനിതയിപ്പോള്* ആരോപിക്കുന്നത് വേശ്യയെന്ന് മുദ്രകുത്തി തന്നെ ജയിലില്* തള്ളാന്* അച്ഛന്* കരുക്കള്* നീക്കുകയാണ് എന്നാണ്.
ചെന്നൈയില്* ശനിയാഴ്ച മാധ്യമപ്രവര്*ത്തകര്*ക്ക് അനുവദിച്ച അഭിമുഖ സമയത്ത് കരഞ്ഞുകൊണ്ടും ഇടക്കിടെ പൊട്ടിത്തെറിച്ചുമാണ് തന്റെ അവസ്ഥയെ പറ്റി വനിത സംസാരിച്ചത്. വനിത വെളിപ്പെടുത്തിയതിലെ പ്രസക്ത ഭാഗങ്ങള്* ഇതാ -
“രാജ്*കിരണ്* നായകനായ ‘മാണിക്കം’ എന്ന സിനിമയില്* പതിനാല് വയസില്* എന്നെ അച്ഛന്* അഭിനയിപ്പിച്ചു. അപ്പോള്* തുടങ്ങിയതാണ് എന്റെ കഷ്*ടകാലം. പലതും സഹിക്കാന്* വയ്യാതായപ്പോള്* പതിനാറ് വയസില്* ഞാന്* വീടുവിട്ടിറങ്ങി. ഒരു കൂട്ടുകാരിയുടെ വീട്ടില്* താമസിച്ചിരുന്ന എന്നെ ക്രൂരമായി മര്*ദ്ദിച്ചുകൊണ്ട് അച്ഛന്* കൂട്ടിക്കൊണ്ട് പോയി.”
“ഞാന്* സീരിയലുകളില്* അഭിനയിക്കുമ്പോഴാണ് ആകാശ് പ്രേമാഭ്യര്*ത്ഥന നടത്തുന്നത്. വീട്ടില്* നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്* മതിയെന്ന നിലയില്* കാര്യങ്ങള്* എത്തിയതിനാല്* ഞാന്* സമ്മതം മൂളി. എന്നാല്* ഇതറിഞ്ഞ അച്ഛന്* എന്നെ ക്രൂരമായി മര്*ദ്ദിക്കുകയാണ് ഉണ്ടായത്. ”
“അവസാനം കല്യാണം നടന്നു. ഞങ്ങള്*ക്ക് രണ്ട് കുട്ടികളും ഉണ്ടായി. എന്നാല്* എന്തിനും കോപിക്കുന്ന സ്വഭാവക്കാരനായ ആകാശുമൊത്ത് എനിക്ക് തുടരാന്* ആകുമായിരുന്നില്ല. അങ്ങിനെ ഏഴ് വര്*ഷത്തിന് ശേഷം ഞങ്ങള്* പിരിഞ്ഞു. തുടര്*ന്നാണ് ഞാന്* ആനന്ദ് രാജനെ പരിചയപ്പെടുന്നത്. ഞങ്ങള്* ഹൈദരാബാദില്* വച്ച് വിവാഹം ചെയ്തു. രാജനില്* എനിക്ക് ഒരു കുട്ടിയുണ്ട്.”
“ദീപാവലിക്ക് അച്ഛന്* കൊണ്ടുപോയ എന്റെ മൂത്തകന്* വിജയശ്രീഹരിയെ ഞങ്ങളുടെ കൂടെ പറഞ്ഞയയ്ക്കണം എന്ന് ഞങ്ങള്* ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണമായത്. അപ്പോള്* അരുണ്* കുമാര്* എന്നെ കാലുകൊണ്ട് തൊഴിച്ചു. ഞാന്* ഇതേപ്പറ്റി 7-ന് തന്നെ മധുരവയല്* പൊലീസ് സ്റ്റേഷനില്* പരാതിപ്പെട്ടിരുന്നു. എന്നാല്* പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. എന്നാല്* 15-ന് അച്ഛന്* എന്റെ ഭര്*ത്താവിനെതിരെ മധുരവയല്* സ്റ്റേഷനില്* പരാതി നല്*കി. അച്ഛന് വലിയ പിടിപാട് ഉള്ളതിനാല്* എന്റെ ഭര്*ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു”
“എന്റെ അച്ഛനായ വിജയകുമാറിന്റെ വീട്ടില്* നടക്കുന്ന നിയമവിരുദ്ധമായ കാര്യങ്ങള്* എന്തൊക്കെയാണെന്ന് ഞാന്* പൊതുജനങ്ങളെ അറിയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്*, ഞാന്* വേശ്യാവൃത്തി ചെയ്യുകയാണെന്ന് തെളിയിച്ച് എന്നെ ജയിലില്* അടയ്ക്കാനാണ് അച്ഛന്* ഇപ്പോള്* ശ്രമിക്കുന്നത്. മാനം പോയാലും എന്നെയും ഭര്*ത്താവിനെയും ജയിലില്* തള്ളാനാണ് എന്റെ അച്ഛന്റെ ശ്രമം. ഇതുകൊണ്ടൊന്നും ഞാന്* കുലുങ്ങില്ല. ഞാന്* ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതുകയും വേണ്ട. അവസാന നിമിഷം വരെ ഞാന്* പോരാടും.”
നടന്* വിജയകുമാറെയും കുടുംബത്തെയും പറ്റി പല ആരോപണങ്ങളും മുമ്പ് ഉയര്*ന്നിരുന്നു. നടി ഭുവനേശ്വരി വ്യഭിചാരക്കേസില്* അറസ്റ്റിലായപ്പോള്* വിജയകുമാറിനെയും കുടുംബത്തെയും പറ്റി പൊലീസിനോട് പറഞ്ഞതായി വാര്*ത്തകള്* ഉണ്ടായിരുന്നു. ആ സംഭവത്തെ തുടര്*ന്ന് പ്രശസ്ത തമിഴ് ദിനപ്പത്രമായ ദിനമലര്* പ്രസിദ്ധീകരിച്ച വേശ്യാപ്പട്ടികയില്* വിജയകുമാറിന്റെ ഭാര്യയായ മഞ്ജുളയുടെ പേര് ഉണ്ടായിരുന്നു. എന്തായാലും, വനിതയുടെ വെളിപ്പെടുത്തലോടെ കോടമ്പാക്കം കൂടുതല്* ചീഞ്ഞുനാറും എന്നുറപ്പ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks