-
പെരുമാള്* മാന്യനായി*, ഇത്തവണ പുക വലിക്കിലŔ

‘ആഗസ്റ്റ് 1’ എന്ന സിനിമ മലയാളത്തിന് സമ്മാനിച്ചത് മമ്മൂട്ടിയുടെ അതുവരെ കണ്ടിട്ടില്ലാത്ത മാനറിസങ്ങളാണ്. 1988ല്* റിലീസായി സൂപ്പര്*ഹിറ്റായ ആ സിനിമയില്* മമ്മൂട്ടി അവതരിപ്പിച്ച ഡി സി പി പെരുമാള്* എന്ന കഥാപാത്രത്തിന്*റെ രീതികള്* അന്നത്തെ യുവത്വം ഒരുപാടുകാലം അനുകരിച്ചിരുന്നു. മുടി ഇടത്തോട്ടു പരത്തിച്ചീകുക, നല്ല സ്റ്റൈലില്* ഇന്* ചെയ്ത് നടക്കുക, ചാര്*മിനാര്* വലിച്ച് ആസ്വദിച്ച് പുകയൂതുക തുടങ്ങിയ മാനറിസങ്ങളൊക്കെ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.
വര്*ഷങ്ങള്*ക്കിപ്പുറം ആഗസ്റ്റ് 1ന് ‘ആഗസ്റ്റ് 15’ എന്ന പേരില്* രണ്ടാം ഭാഗമൊരുങ്ങുമ്പോള്* അതേ മാനറിസങ്ങള്* മമ്മൂട്ടി ആവര്*ത്തിക്കുന്നുണ്ട്. എന്നാല്* ഇത്തവണ ഒരു മാറ്റമുണ്ടാകും. ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്* പുകവലിക്കുന്നത് ഇത്തവണ കാണാനാകില്ല. ചാര്*മിനാര്* സിഗരറ്റിന്*റെ ആരാധകനായ പെരുമാള്* നിയമത്തിന് വിധേയമായി സിഗരറ്റ് വലി അവസാനിപ്പിച്ചിരിക്കുകയാണെന്ന് സംവിധായകന്* ഷാജി കൈലാസും തിരക്കഥാകൃത്ത് എസ് എന്* സ്വാമിയും അറിയിച്ചു.
എന്നാല്* ഷാജിയുടെയോ സ്വാമിയുടെയോ തീരുമാനപ്രകാരമല്ല പെരുമാള്* സിഗരറ്റ് ഉപേക്ഷിച്ചത് എന്നതാണ് വസ്തുത. ജീവിതത്തിലും സിനിമയിലും പുകവലിക്കില്ലെന്ന തീരുമാനമാനമെടുത്തിരിക്കുന്ന മമ്മൂട്ടിയുടെ നിര്*ബന്ധപ്രകാരമാണ് പെരുമാള്* ഇത്തവണ പുകവലി ഉപേക്ഷിക്കുന്നതത്രെ. പുകവലിച്ചില്ലെങ്കിലും പെരുമാളിന്*റെ ‘കൂള്* ആന്*റ് ഷാര്*പ്പ്’ പെരുമാ*റ്റത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. പഴയതിലും കൂടുതല്* ബുദ്ധികൂര്*മ്മതയും ശൌര്യവും പുതിയ പെരുമാള്* പ്രകടിപ്പിക്കും.
മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധശ്രമത്തിന്*റെ നിജസ്ഥിതി അന്വേഷിക്കാനാണ് ഇത്തവണ പെരുമാള്* ചുമതലപ്പെട്ടിരിക്കുന്നത്. ചുണ്ടില്* സിഗരറ്റിനുപകരം നേര്*ത്തൊരു മന്ദഹാസവുമായി വളരെ കൂളായിത്തന്നെ ഈ കേസിന് പെരുമാള്* തുമ്പുണ്ടാക്കുമെന്ന് ഉറപ്പിക്കാം.
Keywords: Malayalam film news, perumal film news, cinema diary, film news today
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks