ഭക്ഷണക്രമീകരണം
ശരീരത്തില്* ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിര്*ത്തുന്ന പ്രധാന അവയവമാണ് വൃക്ക. മാംസ്യ ഉപാപചയത്തില്* അവശേഷിക്കുന്ന യൂറിയ, ക്രിയാറ്റിനിന്* എന്നിവയും രക്തത്തില്* അധികം വരുന്ന സോഡിയം, പൊട്ടാസ്യം, ഫോസ്*ഫേറ്റ് തുടങ്ങിയവയും മൂത്രത്തിലൂടെ പുറന്തള്ളുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവര്*ത്തനം തകരാറിലാവുമ്പോള്* ഈ മാലിന്യങ്ങള്* രക്തത്തില്* വര്*ധിക്കുകയും ശരീരത്തിന് ദോഷംചെയ്യുകയും ചെയ്യുന്നു.വൃക്കരോഗികളുടെ ഭക്ഷണക്രമീകരണം താഴെപ്പറയുന്ന കാര്യങ്ങള്* കണക്കിലെടുത്തായിരിക്കണം.
ഏതുതരത്തിലുള്ള വൃക്കരോഗമാണ് വൃക്കയുടെ പരാജയത്തിന്റെ തോത് ബി.പി, പ്രമേഹം തുടങ്ങിയ കാരണങ്ങള്*
രോഗിക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്* (നീര്*ക്കെട്ട്, വിളര്*ച്ച, ഉയര്*ന്ന രക്തസമ്മര്*ദം, ഛര്*ദി, വിശപ്പില്ലായ്മ തുടങ്ങിയവ)
അപപോഷണം വരാതെ തടയുക.

ഊര്*ജം
ഊര്*ജാവശ്യത്തിനായി മാംസ്യം ഉപയോഗിക്കുന്നത് തടയാന്* ആവശ്യത്തിന് അന്നജവും കൊഴുപ്പും ഭക്ഷണക്രമത്തില്* ഉള്*പ്പെടുത്തിയിരിക്കണം. സിംപിള്* കാര്*ബോഹൈഡ്രേറ്റുകളേക്കാള്* (പഞ്ചസാര തുടങ്ങിയ) കോംപ്ലക്*സ് കാര്*ബോ ഹൈഡ്രേറ്റു(തവിടുകളയാത്ത ധാന്യങ്ങള്*)കളാണ് നല്ലത്. പ്രമേഹമുള്ള വൃക്കരോഗികള്*ക്ക് ഇവ അനുയോജ്യമാണ്. ഇവ ഊര്*ജം ധാരാളമടങ്ങിയിട്ടുളളവയും സോഡിയവും പൊട്ടാസിയവും കുറവുള്ളവയുമാണ്. ഭക്ഷണത്തില്*നിന്ന് മതിയായ അളവില്* ഊര്*ജം ലഭിച്ചില്ലെങ്കില്* ശരീരകലകള്*തന്നെ വിഘടിച്ച് ഊര്*ജം ഉത്പാദിപ്പിക്കുന്നു. ഇവയുടെ വിഘടനം യൂറിയയും ക്രിയാറ്റിനും വര്*ധിപ്പിക്കുന്നു.

മാംസ്യം
മൊത്തം ആവശ്യമായ മാംസ്യത്തിന്റെ 50 ശതമാനമെങ്കിലും ഉയര്*ന്ന ജൈവമൂല്യമുള്ള മാംസ്യം ഉപയോഗിക്കുക. പക്ഷേ, ഇവയുടെ ഉറവിടങ്ങള്* സോഡിയം കൂടുതല്* അടങ്ങിയിട്ടുള്ള പദാര്*ത്ഥങ്ങളാണെന്ന് ഒര്*മവേണം. കൂടുതല്* മാംസ്യമടങ്ങിയ ബീന്*സ് ഇനങ്ങള്*, നിലക്കടല തുടങ്ങിയവ ഒഴിവാക്കുക. ഗോതമ്പിനെ അപേക്ഷിച്ച് അരിയില്* മാംസ്യം കുറവാണെങ്കിലും ഗുണം കൂടുതലുണ്ട്.

കൊഴുപ്പ്
വൃക്കരോഗികള്*ക്ക് ഹൃദ്രോഗം വരാന്* കൂടുതല്* സാധ്യതയുള്ളതിനാല്* കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നത് നല്ലതാണ്.

ജീവകങ്ങള്*
വെള്ളത്തില്* ലയിക്കുന്ന ജീവകങ്ങളുടെ പ്രധാന ഉറവിടങ്ങള്* മിക്കവയും വൃക്കരോഗികള്*ക്ക് നിയന്ത്രിക്കേണ്ടവയായതിനാലും ഡയാലിസിസ് സമയത്ത് ജീവകങ്ങള്* നഷ്ടപ്പെടുന്നതിനാലും ഇവ ഗുളിക രൂപത്തില്* കൊടുക്കേണ്ടിവരും.

ധാതുലവണങ്ങള്*
ഇരുമ്പ്, കാല്*സ്യം തുടങ്ങിയവ രക്തത്തില്* ഇവയുടെ തോതനുസരിച്ചുവേണം നല്*കാന്*. ഡയാലിസിസ് ചെയ്യുന്ന മിക്ക രോഗികളിലും ഇരുമ്പിന്റെ കുറവുകാണുന്നതിനാല്* ഇത് ഇടയ്ക്കിടെ വിലയിരുത്തണം.
സോഡിയം കുറയ്ക്കുന്നത് ജലതുലനാവസ്ഥ നിലനിര്*ത്തുന്നതിനും ഉയര്*ന്ന രക്തസമ്മര്*ദം കുറയ്ക്കുന്നതിനും ആവശ്യമാണ്. ഉപ്പാണ് സോഡിയത്തിന്റെ പ്രധാന ഉറവിടം. മിക്ക ഭക്ഷ്യപദാര്*ഥങ്ങളിലും സോഡിയം അടങ്ങിയിട്ടുണ്ട്. പുറമെ ചേര്*ക്കുന്ന ഉപ്പുകൂടിയാവുമ്പോള്* അളവു കൂടുന്നു. മൂന്നുമുതല്* ഏഴുവരെ ഗ്രാം ഉപ്പ് ശരീരത്തിലെ നീരിന്റെ അവസ്ഥയ്ക്കനുസരിച്ച് ആവാം. പാകം ചെയ്യുമ്പോള്* ഉപ്പ് ചേര്*ക്കാതെ ഒരു ദിവസം അനുവദിച്ചതില്*നിന്ന് അല്പമെടുത്ത് ഓരോ നേരത്തെയും ഭക്ഷണത്തില്* വിതറി ഉപയോഗിക്കുന്നതാണ് നല്ലത്. ബേക്കിങ് സോഡ ചേര്*ത്തുണ്ടാക്കുന്ന വിഭവങ്ങള്*, പപ്പടം, ചട്*നി, അച്ചാറുകള്*, ചിപ്*സുകള്*, പോപ്*കോണ്*, ഉപ്പ് ബിസ്*കറ്റ്, പുഡ്ഡിങ് മിക്*സ്, സോഫ്റ്റ് ഡ്രിങ്കുകള്*, സ്*ക്വാഷുകള്*, ടിന്* ഫുഡുകള്*, പാല്*ക്കട്ടി, ഇറച്ചി, നട്*സ്, അജിനോ മോട്ടോ ചേര്*ത്ത വിഭവങ്ങള്*, സോഡിയം ബെന്*സേയേറ്റ് ചേര്*ത്ത വിഭവങ്ങള്* തുടങ്ങിയവയെല്ലാം ഒഴിക്കേണ്ട ഗണത്തില്*പ്പെടുന്നു.
മിക്ക ഭക്ഷ്യപദാര്*ത്ഥങ്ങളിലും പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. പഴങ്ങള്*, പച്ചക്കറികള്*, ഇറച്ചി, നട്*സ്, ശര്*ക്കര, ഇന്*സ്റ്റന്റ് കാപ്പി, ചായ, ചോക്ലേറ്റ് തുടങ്ങിയവ പൊട്ടാസിയം കൂടുതലടങ്ങിയിട്ടുള്ളവയാണ്. സാള്*ട്ട് സബ്സ്റ്റിറ്റിയൂട്ടുകളില്* പൊട്ടാസ്യം ക്ലോറൈഡ് ആണ് ഉപയോഗിക്കുന്നതെന്നതിനാല്* വൃക്കരോഗികള്* ഇവ ഉപയോഗിക്കരുത്.
പച്ചക്കറികളിലെ പൊട്ടാസിയം അളവ് കുറയ്ക്കാന്* ലീച്ചിങ് ചെയ്യാവുന്നതാണ്.

ലീച്ചിങ്: പച്ചക്കറികള്* ചെറുതായി അരിഞ്ഞ് ധാരാളം വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ആ വെള്ളം ഊറ്റിക്കളഞ്ഞശേഷം വേവിച്ച് പാകം ചെയ്ത് ഉപയോഗിക്കാം. ഈ രീതിയാണ് ലീച്ചിങ്. മസാലകള്* കുറയ്ക്കുന്നതാണ് നല്ലത്. വൃക്കയുടെ പുനരാഗിരണ ശേഷി നഷ്ടപ്പെടുമ്പോള്* ഫോസ്*ഫേറ്റ് തോത് ഉയരുകയും എല്ലുകളിലെ കാല്*സ്യം നഷ്ടപ്പെട്ട് ശേഷികുറയുകയും ചെയ്യുന്നു. അതിനാല്* ഫോസ്*ഫേറ്റിന്റെ അളവ് കുറയ്ക്കണം. പാല്*, പാല്*കട്ടി, നട്*സ്, ഉണങ്ങിയ ബീന്*സ്, പയറുകള്* തുടങ്ങിയവ ഫോസ്*ഫേറ്റ് ധാരാളം അടങ്ങിയിട്ടുള്ളവയാണ്.

ഡയാലിസിസിലൂടെ ഫോസ്ഫറസ് വേണ്ടരീതിയില്* നീക്കംചെയ്യപ്പെടുന്നില്ല. അതിനാല്* വൃക്കരോഗികള്* ഭക്ഷണത്തില്* ഫോസ്ഫറസ് കുറയ്*ക്കേണ്ടതാണ്. പാലുത്പന്നങ്ങളും ഫോസ്ഫറസ് കൂടുതലടങ്ങിയ മറ്റു പദാര്*ഥങ്ങളും ഒഴിവാക്കണം. ഫോസ്ഫറസ് കൂടുന്നത് തടയാനായി കാല്*സ്യം സപ്ലിമെന്റുകള്* നല്*കാറുണ്ട്. കാല്*സ്യം ഗുളികകള്* ഭക്ഷണത്തോടൊപ്പം വേണം കഴിക്കാന്*. എത്ര കാല്*സ്യം നല്*കണമെന്നത് രക്തത്തിലെ ഫോസ്ഫറസിന്റെയും കഴിക്കുന്ന ഫോസ്ഫറസ് അടങ്ങിയ ഭക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.

വെള്ളം
24 മണിക്കൂറിനുള്ളില്* രോഗി ഒഴിക്കുന്ന മൂത്രത്തിന്റെ അളവു കണക്കാക്കിയാണ് ആവശ്യമായ വെള്ളം തീരുമാനിക്കുന്നത്. കൂടാതെ രണ്ടു ഡയാലിസിസ് ചികിത്സകള്*ക്കിടയില്* കൂടുന്ന തൂക്കത്തിന്റെ തോത് ഭക്ഷണത്തിലെ സോഡിയത്തിന്റെ തോത്, ഹൃദ്രോഗിയാണോ തുടങ്ങിയവയും പരിഗണിക്കണം. ഒരുദിവസം ഒഴിക്കുന്ന മൂത്രത്തിന്റെ അളവിനേക്കാള്* 500 മില്ലിവരെ കൂടുതല്* നല്*കാം. ചായ, കാപ്പി, പാല്*, സൂപ്പുകള്*, കറികള്* തുടങ്ങിയവ ഉള്*പ്പെടെയാണിത്.