Results 1 to 1 of 1

Thread: കരളിലെ കൊഴുപ്പ് അവഗണിക്കേണ്ട

  1. #1
    Join Date
    Oct 2009
    Posts
    2,997

    Default കരളിലെ കൊഴുപ്പ് അവഗണിക്കേണ്ട

    കരളിലെ കൊഴുപ്പ് അവഗണിക്കേണ്ട



    കരള്* രോഗം വരില്ലെന്നത് മദ്യപിക്കാത്തവരുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. മദ്യപരില്* കരള്*രോഗ സാധ്യത ഏറെയാണെന്നത് വസ്തുതയാണെങ്കിലും മദ്യം കഴിക്കാത്തവര്*ക്കും കരളില്* കൊഴുപ്പടിയും. വൈദ്യശാസ്ത്രം ഇതിനു നല്*കിയ പേരാണ് മദ്യപാനം മൂലമല്ലാത്ത കരളിലെ കൊഴുപ്പടിയല്*(നോണ്* ആല്*ക്കഹോളിക് ഫാറ്റി ലിവര്* ഡിസീസ്-NAFLD). സാരമല്ലാത്ത കരളിലെ കൊഴുപ്പടിയല്* (Steatosis) മുതല്* ഗുരുതരമായ കരള്* രോഗങ്ങള്* (steatohepatitis,cirrhosis) വരെയുളള രോഗാവസ്ഥവരെ ഇതില്*പെടുന്നു. കരളിലെകോശങ്ങളില്* കൊഴുപ്പടിയുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.

    സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്
    ശരീരത്തിലടിയുന്ന കൊഴുപ്പില്* നിന്ന് അല്പം വ്യത്യസ്തമാണ് കരളിലടിയുന്ന കൊഴുപ്പ്. സാധാരണനിലയില്* കരളിലെ കൊഴുപ്പടിയല്* മിക്കവരിലും രോഗാവസ്ഥ സൃഷ്ടിക്കാറില്ല. എന്നാല്* ഇത്തരക്കാരില്* ചെറിയൊരു വിഭാഗത്തിന് പിന്നീട് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് പിടിപെടുന്നതായി കണ്ടുവരുന്നു.കൊഴുപ്പ് കരളിനെ രോഗാതുരമാക്കുകയും ആരോഗ്യമുള്ള കരള്*കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പരിണിതഫലം. കരളിലെ ഈ മാറ്റം ഒരു വിദഗ്ധപരിശോധനയിലൂടെയല്ലാതെ കണ്ടെത്താനാവില്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

    തുടക്കത്തില്* രോഗലക്ഷണങ്ങള്* കണ്ടെന്നുവരില്ലെങ്കിലും ലിവര്* സീറോസിസ് എന്ന രോഗാവസ്ഥയിലെത്തിയാല്* കടുത്തക്ഷീണവും ഭാരം നഷ്ടപ്പെടലും അടിവയറിന് മുകളില്* വലതുവശത്ത് വേദനയും അനുഭവപ്പെടും. സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് അവസ്ഥ 8-15 ശതമാനം പേരില്* മാത്രമേ ലിവര്* സീറോസിസായി പരിണമിക്കാറുള്ളൂവെന്ന് വിദഗ്ധര്* സാക്ഷ്യപ്പെടുത്തുന്നു. പൊണ്ണത്തടിമൂലമുണ്ടാകുന്ന ഇന്*സുലിന്* പ്രതിരോധം ഇത്തരം രോഗാവസ്ഥയിലേക്കെത്താന്* പ്രധാനകാരണമാണ്. ബോഡിമാസ് ഇന്*ഡക്*സ്(കിലോഗ്രാമിലുള്ള തൂക്കത്തെ ഉയരത്തിന്റെ ഇരട്ടികൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യ)25നും 30നുമിടയില്* നിലനിര്*ത്താത്തവര്*ക്ക് രോഗസാധ്യത കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബോഡിമാസ് ഇന്*ഡക്*സ് 30-35 ഉള്ളവരില്* രോഗസാധ്യത നാലിരട്ടിയും 40നുമുകളിലുള്ളവരില്* ആറിരട്ടിയും രോഗസാധ്യതയുണ്ടാകാമെന്ന് വിദഗ്ധര്* പറയുന്നു. കൊളസ്*ട്രോളും പ്രമേഹവും രോഗകാരണമായി പറയുന്നുണ്ടെങ്കിലും എല്ലാവരിലും ഇത് ശരിയായിക്കൊള്ളണമെന്നുമില്ല.

    പ്രതിരോധം
    രോഗം പൂര്*ണമായി ഭേദമാക്കാന്* മരുന്നുകള്* ഇതുവരെ നിലവിലില്ലാത്തതിനാല്* ശരിയായ ജീവിതചര്യയാണ് പ്രധാനം.ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം, മദ്യപാനം ഒഴിവാക്കല്* (അല്പം കഴിക്കുന്നവരാണെങ്കിലും),അമിതവണ്ണം കുറയ്ക്കുക ഇവയാണ് രോഗം വരാതിരിക്കാനും വന്നുകഴിഞ്ഞാല്* നിയന്ത്രിക്കാനുമുള്ള പ്രധാനവഴികള്*. അനാവശ്യമായ മരുന്നുകള്* ഒഴിവാക്കണമെന്നും വിദഗ്ധര്* നിര്*ദേശിക്കാറുണ്ട്. എന്നാല്* രോഗാവസ്ഥയ്ക്കനുസരിച്ച് ഡോക്ടര്*മാര്* നിര്*ദേശിക്കുന്ന മരുന്നുകള്* അതില്*പെടില്ല. പ്രമേഹരോഗികളില്* രോഗം നിയന്ത്രിച്ചുനിര്*ത്തുകയും കൊളസ്*ട്രോളുള്ളവര്* അത് നിയന്ത്രിക്കേണ്ടതും പ്രധാനമാണ്.
    Last edited by gean; 12-03-2010 at 11:16 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •