-
ചെറിയ നടുവേദനയ്ക്കുള്ള പ്രതിവിധികള്*
ചെറിയ നടുവേദനയ്ക്കുള്ള പ്രതിവിധികള്*
വേദന കുറയുംവരെ ഡോക്ടറുടെ നിര്*ദേശപ്രകാരമുള്ള വേദനാസംഹാരികള്* മാത്രം ഉപയോഗിക്കുക.
ചൂട്, തണുപ്പ് (ഐസ്) ഏല്*ക്കല്*, മസാജിങ് (ഉഴിയല്*) എന്നിവയും ആശ്വാസമേകും.
നടുവിന് ആയാസമുണ്ടാക്കുന്ന ജോലികള്* ചെയ്യാതിരിക്കുക.
അവനവന്റെ ദൈനംദിനകാര്യങ്ങള്* കഴിയുംവിധം മാത്രം ചെയ്യുക. ഒറ്റയടിക്ക് ഒരുപാടു പണികള്* ഒരുമിച്ചു ചെയ്യരുത്.
പരിപൂര്*ണ വിശ്രമം ഒഴിവാക്കണം. വേദന അസഹനീയമാണെങ്കില്* ഒന്നോ രണ്ടോ ദിവസം ആവാം.
ശരീരഭാരം നിയന്ത്രിക്കുക. ശരിയായ ബാലന്*സില്* നടക്കുക, ഇരിക്കുക.
പുറകുവശത്തേയും മുന്*വശത്തേയും പേശികള്*ക്ക് വ്യായാമം നല്*കുക.
ഭാരമെടുക്കുമ്പോള്* ശ്രദ്ധിക്കുക.
നടുവേദന തടയാനും
കുറയ്ക്കാനുംഉറപ്പുള്ള, നിരപ്പായ പായ ഉപയോഗിക്കുക. ഏറെ മൃദുവായതോ കഠിനമായതോ ആയവ നടുവിന് അസ്വസ്ഥതയുണ്ടാക്കുന്നു.
കൂനിപ്പിടിച്ചും കമിഴ്ന്നുകിടന്നും ഉറങ്ങരുത്.
നിങ്ങള്*ക്ക് അനുയോജ്യമായ വ്യായാമമുറകള്* മാത്രം തിരഞ്ഞെടുക്കുക.
സ്ഥിരവ്യായാമം നടുവിലെ പേശികള്*ക്ക് ബലമുണ്ടാക്കുന്നു. ചലനാത്മകത വര്*ധിപ്പിക്കുന്നു.
ഭാരമുയര്*ത്തേണ്ടിവരുമ്പോള്* ശരീരത്തോട് അടുപ്പിച്ച് മാത്രം ഉയര്*ത്തുക. നടു ശരിയായി നേരെ പിടിക്കുക. തുടയുടെ സഹായത്തോടെ ഭാരമുയര്*ത്താം.
ശരീരഭാരം നിയന്ത്രിക്കുക. തൂക്കം കൂടുന്നത് നട്ടെല്ലിന് അധികസമ്മര്*ദമുണ്ടാക്കും.
ശരിയായ രീതിയില്* നിങ്ങള്*ക്ക് ഇണങ്ങുംവിധം സൗകര്യപ്രദമായി മാത്രം ഇരിക്കുക. ഡ്രൈവ് ചെയ്യുമ്പോഴും അങ്ങനെതന്നെ. തൂങ്ങിയിരിക്കരുത്. നടു നേരെവരത്തക്കവിധം ദീര്*ഘനേരം ഇരിക്കുക. നടുവിനെ താങ്ങാന്* കുഷ്യനോ മറ്റോ ഉപയോഗിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks