-
ലൈംഗിക ജീവിതം ആസ്വദിക്കാം
ലൈംഗിക ജീവിതം ആസ്വദിക്കാം
ലൈംഗികബന്ധത്തിന്റെ ആസ്വാദ്യത കെടുത്തുന്ന പ്രധാന വില്ലനാണ് നടുവേദന. എന്നാല്* നടുവേദനയുള്ളവര്*ക്ക് അല്*പമൊന്ന് ശ്രദ്ധിച്ചാല്* ബന്ധം ആയാസരഹിതമാക്കാനാകും. ലൈംഗികബന്ധത്തിലെ പ്രധാന വില്ലനാണ് നടുവേദന. നിങ്ങളോ ഇണയോ നടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കില്* ബന്ധപ്പെടല്*തന്നെ പലപ്പോഴും ആശിക്കുന്നപോലെ നടക്കാതെ വരുന്നുണ്ട്.
അത്ര അസാധാരണമൊന്നുമല്ല ഈ പ്രശ്*നമെങ്കിലും വളരെക്കുറച്ചു മാത്രമേ ഇത് ചര്*ച്ച ചെയ്യപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ വിഷമങ്ങള്* പരിഹരിക്കപ്പെടാതെ ബുദ്ധിമുട്ടുകളും നിരാശയും വര്*ധിക്കുന്നു. പ്രശ്*നം തങ്ങള്*ക്ക് മാത്രമാണുള്ളതെന്ന മിഥ്യാബോധം കൊണ്ടാണ് പലരും ഇത് മൂടിവെക്കുന്നത്.
ആരോഗ്യകരമായ ജീവിതത്തിലെ സുപ്രധാന കണ്ണിയാണ് ലൈംഗികബന്ധം. നടുവേദനയോ മറ്റ് നിസ്സാരകാര്യങ്ങളോ മൂലം അതിന് തടസ്സം വരരുത്. അസഹനീയമായ നടുവേദന പോലും ബന്ധപ്പെടലിന് തടസ്സമാവാതിരിക്കാന്* നിരവധി പോംവഴികളുണ്ട്.
പ്രശ്*നങ്ങള്* പരിഹരിക്കാന്* ആദ്യമായി മൂന്നു പ്രധാന കാര്യങ്ങള്* മനസ്സിലാക്കണം. ലൈംഗികബന്ധത്തിലെ വൈകാരികവും ശാരീരികവുമായ വശങ്ങളാണ് ഒന്ന്. നിരാശനും അടക്കിപിടിച്ചവനും താത്പര്യമില്ലാത്തവനും ഇതേച്ചൊല്ലി ദേഷ്യം പിടിക്കുന്നവനുമാണ് നിങ്ങളെങ്കില്* നിങ്ങള്*ക്ക് ലൈംഗികവേഴ്ച വേണ്ടരീതിയില്* ആസ്വദിക്കാന്* കഴിയില്ല.
ആഗ്രഹങ്ങളുണ്ടെങ്കിലും ഒന്നും വിചാരിച്ചപോലെ ആവില്ല. അതുവഴി സുഖവും സംതൃപ്തിയും നഷ്ടമാവുന്നു. ഇത്തരം പ്രശ്*നങ്ങളുണ്ടെങ്കില്* നിങ്ങള്* ആദ്യം ചെയ്യേണ്ടത് ഡോക്ടറുടെ (സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്) ഉപദേശം തേടുകയാണ്.
ശരീരശാസ്ത്രം, ശരീരഘടന എന്നിവയെ ആശ്രയിച്ചിരിക്കുന്നതാണ് രണ്ടാമത്തെ ഘടകം. ഇന്ദ്രിയങ്ങള്* വേണ്ടവിധം പ്രവര്*ത്തിക്കുന്നില്ലെങ്കില്* മൊത്തത്തിലുള്ള താളംതന്നെ തെറ്റുന്നു. ഇത്തരക്കാര്*ക്ക് ലൈംഗികവേഴ്ച പറ്റില്ലെന്നല്ല. പക്ഷേ, അതിന്*േറതായ രീതിയില്* ആസ്വദിച്ച് ചെയ്യാനാവില്ല. ഉദാഹരണത്തിന് നട്ടെല്ലിന് സാരമായ ക്ഷതമേറ്റിട്ടുള്ളയാള്*ക്ക് പലപ്പോഴും സ്വയം ഉദ്ധാരണം നിലനിര്*ത്താന്* കഴിയാറില്ല. എന്നാല്* ബന്ധപ്പെടുന്നതിനും രതിമൂര്*ച്ഛ അനുഭവിക്കുന്നതിനും അയാള്*ക്ക് കഴിയുകയും ചെയ്യും.
ലൈംഗികാവയവങ്ങളുടെ പ്രവര്*ത്തനം കുറഞ്ഞാല്* കൂടുതല്* അധ്വാനം വേണ്ടിവരുന്നു. ഇത്തരത്തിലുള്ള മറ്റു പ്രശ്*നങ്ങളും കണ്ടേക്കാം. ഇത്തരക്കാരില്* വേഴ്ച ശരിയായി ആസ്വദിക്കാനാവാത്ത, കഠിനാധ്വാനത്തിന്റെ ഒരു ക്രിയയായി മാറുന്നു. പ്രമേഹരോഗികള്*, ഹൃദ്രോഗമുള്ളവര്*, ശക്തിക്ഷയം (ഓജക്ഷയം) സംഭവിച്ചവര്*, ധമനീസംബന്ധമായ രോഗങ്ങളുള്ളവര്* എന്നിവര്* കുറേയെങ്കിലും ഈ ഗണത്തില്*പെടുന്നവരാണ്.
നിങ്ങള്*ക്ക് ആഗ്രഹമുണ്ട്. പ്രശ്*നങ്ങളോ, വേദനയോ ഇല്ല. എന്നിട്ടും കാര്യങ്ങള്* വേണ്ടവിധം നടക്കുന്നില്ലെങ്കില്* ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം. ആഗ്രഹവും ശാരീരികശേഷിയും പൊരുത്തവും എല്ലാം തികഞ്ഞിട്ടും നടുവേദന, കഴുത്തുവേദന എന്നിവമൂലം ശരിയായ മാര്*ഗം കണ്ടെത്തി ലൈംഗികജീവിതം ആസ്വദിക്കാന്* കഴിയാത്തതാണ് മൂന്നാമത്തെ ഘടകം.
നട്ടെല്ലുമായി ബന്ധപ്പെട്ട നിരവധി പ്രശ്*നങ്ങള്* ബന്ധപ്പെടല്* ബുദ്ധിമുട്ടുള്ളതാക്കുന്നു. ചില പരീക്ഷണങ്ങളിലൂടെ ശരിയായ മാര്*ഗം സ്വീകരിച്ച് ഈപ്രശ്*നം പരിഹരിക്കാം. അതിനു തയ്യാറാവണം. വേദനയുണ്ടാക്കുന്നതോ കുഴപ്പങ്ങള്* വര്*ധിപ്പിക്കുന്നതോ ആയ കാര്യങ്ങള്* ഒരിക്കലും ആവര്*ത്തിക്കരുതെന്ന മുന്നറിയിപ്പും ഇവിടെ ഓര്*ക്കേണ്ടതുണ്ട്.
പ്രശ്*നങ്ങളും പരിഹാരമാര്*ഗങ്ങളും
ഇരിക്കുക, കുമ്പിടുക, വളയുക എന്നിവ ചെയ്യുമ്പോള്* നടുവിനും കാലിനും വേദനയുണ്ടാവുക, നില്*ക്കുമ്പോഴും നടക്കുമ്പോഴും ചാരിയിരിക്കുമ്പോഴും നടുവിന് താങ്ങുനല്*കി കിടക്കുമ്പോഴും ആശ്വാസമുണ്ടാവുക - ഇത് സാധാരണ ഡിസ്*ക് സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്.
ഡിസ്*കിന്റെ സ്ഥാനചലനം, തേയ്മാനം, ഒടിവ്, ഉളുക്ക്, ചതവ് എന്നിവയാണ് കാരണം. നടുവിന് മര്*ദം വരുന്നത് പ്രശ്*നങ്ങള്* രൂക്ഷമാക്കുന്നു. നിവര്*ന്നിരിക്കുന്നതാണ് ഈ സമയത്ത് ഉചിതം. ഇത്തരക്കാര്*ക്ക് നട്ടെല്ലിന് കൂടുതല്* സമ്മര്*ദമില്ലാതെ ബന്ധപ്പെടാന്* നിരവധി മാര്*ഗങ്ങളുണ്ട്.
നില്*ക്കുക, നടക്കുക, മുന്നോട്ട് ആയുക, പൊന്തുക എന്നിവ ചെയ്യുമ്പോള്* നടുവ്, കാലുകള്* എന്നിവ വേദനിക്കല്*, ഇരിക്കുമ്പോഴും ചാഞ്ഞിരിക്കുമ്പോഴും കിടക്കുമ്പോഴും ആശ്വാസം ലഭിക്കല്* എന്നിവ സൈ്പനല്* സ്റ്റെനോസിസ്, സന്ധിവാതം, സന്ധിരോഗം, ഉളുക്ക്, ചതവ് തുടങ്ങിയവയുടെ ലക്ഷണങ്ങളായി കാണാം.
നട്ടെല്ലിന് അമിതമായ ബലം നല്*കുന്ന ജോലികള്* ഈ പ്രശ്*നങ്ങള്* വര്*ധിപ്പിക്കും.
പരിഹാരമാര്*ഗങ്ങള്* പതുക്കെപ്പതുക്കെ മാത്രമേ തുടങ്ങാവൂ. എങ്കില്* ലൈംഗികബന്ധം കൂടുതല്* ആയാസരഹിതമാവും, ആസ്വാദ്യകരവും. നിങ്ങളുടെ പങ്കാളിക്ക് നടുവേദനയുണ്ടെങ്കില്* ബന്ധപ്പെടുന്നതിന് മുന്*പ് ചൂടുവെള്ളത്തില്* ഒരു കുളി നല്ലതാണ്. ലേപനങ്ങള്* ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഏറെ ഗുണം ചെയ്യും. മസാജ് ചെയ്യുന്നതുമൂലം വേദന കുറയുന്നു. പേശികളുടെയും മനസ്സിന്റെയും മുറുക്കം അയയാനും സഹായിക്കുന്നു.
സംഭോഗരീതികള്*
സ്ത്രീകള്*ക്കാണ് നടുവേദനയെങ്കില്* അവര്* നിലത്തോ കിടക്കയിലോ മലര്*ന്നുകിടക്കുക. അരക്കെട്ടും കാല്*മുട്ടുകളും മടക്കിവെക്കണം. നടുവിന് താങ്ങായി തലയിണയോ ഷീറ്റോ ഉപയോഗിക്കണം. പുരുഷന്* മുകളില്* നിന്ന് ബന്ധപ്പെടുക. ഇണയ്ക്ക് ബുദ്ധിമുട്ടുണ്ടാവാതെ വളരെ ശ്രദ്ധിച്ചുവേണം ഇത് ചെയ്യാന്*.
നടുവേദനയുള്ള സ്ത്രീകള്* ഏറ്റവും ആശ്വാസമേകുംവിധം മലര്*ന്ന് കിടക്കുക. തലയിണ, ടവല്* എന്നിവ നടുവിന് താങ്ങായി വെക്കണം. തന്റെ വശത്തേക്ക് ചരിഞ്ഞുകിടക്കുന്ന ഇണയുടെ പുറകിലേക്ക് കാലുകള്* മടക്കിയിടുക. വശം ചെരിഞ്ഞുകിടക്കുന്ന പുരുഷന് പിന്*വശത്തുകൂടെ പ്രവേശിക്കാം.
പുരുഷനാണ് നടുവേദനയെങ്കില്* അയാള്* ഏറ്റവും ആശ്വാസമേകുംവിധം തലയിണ, ടവല്* എന്നിവയുടെ സഹായത്തോടെ മലര്*ന്നുകിടക്കുക. യാതൊരു ബുദ്ധിമുട്ടും തോന്നാത്ത രീതിയിലാവണം കിടപ്പ്. സ്ത്രീ പുരുഷനു മുകളില്* ഇരുന്ന് (മുഖത്തോടുമുഖം) ബന്ധമാവാം. ഇത് കൂടുതല്* ആസ്വാദ്യത ഉണ്ടാക്കുന്നതാണ്.
ഡിസ്*ക് സംബന്ധമല്ലാത്ത നടുവേദനയാണെങ്കില്* ഇരുന്നുകൊണ്ടുള്ള സംഭോഗം കൂടുതല്* ആസ്വാദ്യകരമാവും. ഇണയെ മടിയിലിരുത്തി പുറകിലൂടെ പ്രവേശിക്കുക. നടുവിന് ആയാസം കുറയ്ക്കാന്* കസേരക്കും പുറംഭാഗത്തിനുമിടയില്* തലയിണ വെക്കാം. ഇരുകൂട്ടരും വളരെ ശ്രദ്ധയോടെ വേണം ഇത്തരത്തില്* ബന്ധപ്പെടാന്*.
ഡിസ്*ക് സംബന്ധമായ നടുവേദനയുള്ള സ്ത്രീകള്* കമിഴ്ന്ന് കിടക്കുക. ജഘനം ഉയര്*ന്നു നില്*ക്കാന്* വയറിന്റെയും നെഞ്ചിന്*േറയും താഴെ തലയിണ വെക്കാം. ഇപ്രകാരമുള്ള രതി നട്ടെല്ലിന്റെ സമ്മര്*ദം കുറയ്ക്കുന്നു. പുരുഷന്* മുകളില്* നിന്ന് പിന്നിലൂടെ ബന്ധപ്പെടുക.
ഡിസ്*ക് സംബന്ധമല്ലാത്ത നടുവേദനയുള്ള പുരുഷന്* കസേരയില്* തലയിണ പുറംഭാഗത്തിന് താങ്ങായി ഇട്ടിരിക്കുക. ഇണയെ മുഖത്തോടുമുഖം മടിയിലിരുത്തി പ്രവേശിക്കുക. ഇത് ആയാസവും വേദനയും കുറയ്ക്കുന്നു. കൂടുതല്* സന്തോഷമുണ്ടാക്കുന്നു. നട്ടെല്ലിന് സമ്മര്*ദം കുറയ്ക്കുന്നു. ചുംബനം, ആശ്ലേഷം എന്നിവയിലൂടെ ബന്ധപ്പെടല്* ഏറെ ആസ്വാദ്യകരമാവുന്നു.
നടുവേദനയുള്ള സ്ത്രീകളെങ്കില്* കാല്*മുട്ടു കുത്തി കൈകള്* കട്ടിലിലോ കസേരയിലോ ഉയര്*ന്ന വസ്തുക്കളിലോവെച്ച് കുനിഞ്ഞ് നില്*ക്കുക. കാലിന്റെയും ശരീരത്തിന്റെയും ഉയരം ശരിയാക്കാന്* തലയിണയോ ഷീറ്റോ വെക്കണം. ശരിയായ വിധത്തിലും ആശ്വാസമേകുംവിധത്തിലുമാണ് ഇപ്രകാരം നില്*ക്കേണ്ടത്. പുരുഷന്* പിന്നില്* മുട്ടുകുത്തി ഇരുന്നോ, നിന്നോ പ്രവേശിക്കുക. ഇണയെ വേദനിപ്പിക്കാതെതന്നെ ഇരുവര്*ക്കും ഈ രീതിയില്* ലൈംഗികബന്ധം ആസ്വദിക്കാം.
ഈ രീതികളെല്ലാം വിദഗ്ധ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ചെയ്യുന്നതാണ് നല്ലത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks