നടുവേദന ചെറുക്കാന്* പത്ത് നിര്*ദ്ദേശങ്ങള്*

പ്രായപൂര്*ത്തിയായവരില്* 80 ശതമാനം പേര്*ക്കും പുറംവേദനയും (നടുവേദന) അനുബന്ധപ്രശ്*നങ്ങളും ഉണ്ടെന്ന് അമേരിക്കന്* ആര്*ത്രൈറ്റിസ് ഫൗണ്ടേഷന്* പറയുന്നു. ഇതില്*നിന്ന് അല്പമെങ്കിലും മോചനം നേടാന്* പത്തു മാര്*ഗനിര്*ദേശങ്ങള്* യു.എസ്. നാഷണല്* അത്*ലറ്റിക് ട്രെയിനേഴ്*സ് അസോസിയേഷന്* ഈയിടെ മുന്നോട്ട് വെച്ചു. അവയാണ് ചുവടെ:


1. ശരീരത്തിന് അനാരോഗ്യകരമായ ആയാസങ്ങള്* ഉണ്ടാക്കുന്ന കാര്യങ്ങള്* തിരിച്ചറിയണമെന്നതാണ് ഒന്നാമത്തെ കാര്യം. ഉദാഹരണമായി ശരിയായ രീതിയിലല്ലാത്ത ഇരിപ്പും കിടപ്പും, ഭാരം ഉയര്*ത്തുന്നതിലെ അശാസ്ത്രീയ രീതി, അയവ് വേണ്ടിടത്ത് ഇല്ലാത്തതോ ദാര്*ഢ്യം വേണ്ടിടത്ത് അയഞ്ഞോ നില്ക്കുന്ന പേശികള്*. ഇക്കാര്യങ്ങള്* കണ്ടെത്തി പരിഹരിക്കണം.


2. പേശികളുടെ ചലനക്ഷമത വര്*ധിപ്പിക്കണം. യോഗ, നീന്തല്* തുടങ്ങി അനുയോജ്യമായ വ്യായാമങ്ങള്* ഇതിനായി പരിശീലിക്കാം.


3. ശരീരത്തിന്റെ ആകെ കരുത്ത് വര്*ധിപ്പിക്കുന്നതിനുള്ള വ്യായാമം ചെയ്യണം. വയറ്, മുതുക്, ഇടുപ്പ്, തോള്*, വസ്തിപ്രദേശം എന്നിവിടങ്ങളിലെ പേശികള്*ക്ക് ശക്തി പകരുന്നതാവണം വ്യായാമം.


4. നടത്തം, ഓട്ടം, നീന്തല്* തുടങ്ങിയ എയ്*റോബിക് വ്യായാമങ്ങള്* ഒരുതവണ 20 മിനിറ്റ് എന്ന കണക്കില്* ആഴ്ചയില്* മൂന്നു പ്രാവശ്യമെങ്കിലും ചെയ്യണം. പേശികളുടെ ബലം വര്*ധിപ്പിക്കാനും ഹൃദയാരോഗ്യം വര്*ധിപ്പിക്കാനും സഹായിക്കുന്ന ഇത്തരം വ്യായാമങ്ങള്* നട്ടെല്ലിലൂടെയുള്ള രക്തപ്രവാഹം വര്*ധിപ്പിക്കുകയും മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു.


5. ഒരിടത്ത് ദീര്*ഘനേരം ഇരിക്കാതിരിക്കുക. ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് നടക്കുക. ഇരിക്കുന്ന സമയത്ത് കാല്*മുട്ടുകളും നിതംബവും ശരിയായ രീതിയിലായിരിക്കണം. കസേരയുടെ ആകൃതിയും പ്രധാനമാണ്.


6. നില്ക്കുന്ന സമയത്ത് തല ഉയര്*ത്തി, ചുമലുകള്* നേരേ പിടിച്ചുവേണം നില്ക്കാന്*. നെഞ്ച് നേരേയും വയര്* മുറുകിയുമിരിക്കണം. ഒരേ രീതിയില്* ഏറെ നേരം നില്ക്കുന്നതും നല്ലതല്ല.


7. തറയില്*വെച്ചിട്ടുള്ള സാധനങ്ങള്* ഉയര്*ത്തുന്ന സമയത്ത് ശരിയായ രീതിയില്* വേണം ചെയ്യാന്*. വയറിലെ പേശികള്* മുറുക്കിയും മുതുക് നിവര്*ത്തിപ്പിടിച്ചും ഭാരമുള്ള സാധനങ്ങള്* ഉയര്*ത്തണം.


8. ഭാരം ശരീരത്തിന്റെ ഒരു ഭാഗത്ത് വരുന്ന രീതിയില്* സാധനങ്ങള്* ചുമക്കാന്* പാടില്ല. ഭാരമുള്ള സാധനങ്ങള്* ശരീരത്തോട് ചേര്*ത്തുപിടിച്ചു വേണം കൊണ്ടുപോകാന്*.


9. താഴ്ന്ന് പോകാത്ത ദൃഢതയുള്ള കിടക്കയില്* വേണം ഉറങ്ങാന്*. മുതുകിന്റെ ശരിയായ വളവിന് അനുയോജ്യമായ രീതിയില്* കിടക്കണം.


10. ആരോഗ്യകരമായ ജീവിതരീതി അനുവര്*ത്തിക്കുക. പൊണ്ണത്തടി, പുകവലി എന്നിവ പുറംവേദന വര്*ധിപ്പിക്കും.