‘യന്തിരന്*’ സംവിധായകന്* ഷങ്കര്* ഇതൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തന്*റെ ചിത്രത്തില്* അഭിനയിക്കാന്* ഇന്ത്യയിലെ എല്ലാ സൂപ്പര്*താരങ്ങളും ആഗ്രഹിക്കുന്ന കാര്യം അദ്ദേഹത്തിനറിയാം. അതറിയാവുന്നതുകൊണ്ടാണ് തന്*റെ ‘ത്രീ ഇഡിയറ്റ്സ്’ റീമേക്കിലേക്ക് മലയാളത്തിന്*റെ ജനപ്രിയനായകന്* ദിലീപിനെ ഷങ്കര്* ക്ഷണിച്ചതും. കഥാപാത്രം ഏതാണെന്നു മാത്രം ദിലീപ് ചോദിച്ചു. ഓമി വൈദ്യ അവതരിപ്പിച്ച ‘ചതുര്* രാമലിംഗം’ എന്ന കഥാപാത്രമാണെന്നറിഞ്ഞതോടെ ദിലീപ് പറഞ്ഞു - നോ!!!

ഷങ്കര്* ഞെട്ടിയെന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും ഈ കഥാപാത്രമായി തമിഴിലെ തന്നെ ഏതെങ്കിലും താരത്തെ കിട്ടുമോ എന്ന് അന്വേഷിക്കുകയാണ് ഷങ്കര്*. ‘3 ഇഡിയറ്റ്സി’ലേക്ക് ദിലീപിനെ ഷങ്കര്* ക്ഷണിച്ച വിവരം ഇപ്പോള്* പുറത്തുവന്നിരിക്കുകയാണ്. എന്നാല്* താന്* ഷങ്കറിന്*റെ ക്ഷണം നിരസിച്ച കാര്യം സ്ഥിരീകരിക്കാന്* ദിലീപ് തയ്യാറായിട്ടില്ല. ഇളയദളപതി വിജയ്ക്ക് ദിലീപിലുള്ള താല്*പ്പര്യം കൊണ്ടാണത്രെ ഈ വേഷത്തിലേക്ക് ദിലീപിനെ പരിഗണിക്കാന്* ഷങ്കര്* തയ്യാറായത്.

ഓമി വൈദ്യ അഭിനയിച്ച കഥാപാത്രം തന്*റെ ഇമേജിന് യോജിച്ചതല്ലെന്ന തിരിച്ചറിവാണ് ഈ വമ്പന്* ഓഫര്* തള്ളിക്കളയാന്* ദിലീപിനെ പ്രേരിപ്പിച്ചത്. മുമ്പ് ‘രാജ്യം’ എന്ന തമിഴ് ചിത്രത്തില്* വിജയകാന്തിന്*റെ അനുജനായി ദിലീപ് അഭിനയിച്ചിരുന്നു. ദിലീപിന്*റെ ഒട്ടേറെ ഹിറ്റ് സിനിമകള്* തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴ് സിനിമാ ഇന്*ഡസ്ട്രി ദിലീപിനെ മലയാളത്തിലെ സൂപ്പര്*സ്റ്റാറായാണ് വിലയിരുത്തുന്നത്. ‘സൈലന്*സര്*’ എന്ന ഇരട്ടപ്പേരുള്ള മണ്ടന്* കഥാപാത്രമായി ത്രീ ഇഡിയറ്റ്സില്* പ്രത്യക്ഷപ്പെടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്* പോലും ദിലീപ് തയ്യാറാകാതിരുന്നത് അതുകൊണ്ടാണ്.

വിജയ്, ജീവ, ശ്രീകാന്ത്, സത്യരാജ്, ഇല്യാന എന്നിവരാണ് ത്രീ ഇഡിയറ്റ്സ് തമിഴ് റീമേക്കിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും ഷങ്കര്* ചിത്രത്തിലേക്കുള്ള ഓഫര്* ദിലീപ് നിരസിച്ചു എന്ന വാര്*ത്ത മോളിവുഡ് വൃത്തങ്ങളില്* ചര്*ച്ചാവിഷയമായിട്ടുണ്ട്.