പ്രസവരക്ഷയുടെ പ്രസക്തി



പ്രസവരക്ഷയുടെ പ്രസക്തി


ഇന്ന് പ്രസവം അനായാസകരമായ ഒരുപ്രതിഭാസമായിരിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ സാങ്കേതിക പുരോഗതിക്ക് തന്നെയാണിതിന്റെ 'ക്രെഡിറ്റ്'. പക്ഷേ, പണ്ടുകാലത്തെ 'സുഖപ്രസവം' എന്ന പ്രയോഗത്തിന്റെ അര്*ഥം തന്നെ മാറിപ്പോയതായി സംശയിക്കേണ്ടിയിരിക്കുന്നു. ഗര്*ഭിണിക്ക് വീട്ടുവിട്ടുള്ള വേദനയോടെ യാതൊരുവിധ പ്രശ്*നങ്ങളും കൂടാതെ സ്വാഭാവികമായി പ്രസവിക്കാന്* കഴിയുകയും ശാസ്ത്രപ്രയോഗങ്ങളൊന്നും വേണ്ടിവരാതിരിക്കുകയും ചെയ്യുന്നതോടൊപ്പം, ആരോഗ്യമുള്ള ഒരുകുഞ്ഞ് ജനിക്കുകയും ചെയ്താല്* സുഖപ്രസവമെന്ന് പറയാം; അത് പണ്ട്. ഇന്ന് അവസ്ഥ മാറി. നൊന്തുപ്രസവിക്കുന്ന കാലംപോയി. നോവറിയാതെ കുഞ്ഞിനെ പുറത്തെടുത്തുകിട്ടാന്* അമ്മമാര്* തന്നെ താത്പര്യമെടുക്കുകയാണിന്ന്.

പക്ഷേ, പണ്ടത്തെ ആചാരാനുഷ്ഠാനങ്ങളുടെ തുടര്*ച്ചയായി, പ്രസവരക്ഷ ചെയ്യാന്* ഇന്നും താത്പര്യം കണ്ടുവരുന്നു. അതിപ്പോഴും ആയുര്*വേദ വിഭാഗത്തിന്റെ സംഭാവനയായി തുടരുകയും ചെയ്യുന്നു. പ്രസവരക്ഷയ്ക്കായി, ജനഹൃദയങ്ങളില്* അംഗീകരിക്കപ്പെട്ട ഒരുചികിത്സാ ഫോര്*മുല പോലും നിലനില്*ക്കുന്നുണ്ട്. ''ഇതിനൊക്കെ ഒരു ഡോക്ടറോടും ചോദിക്കേണ്ടതില്ല, നാട്ടുമരുന്നല്ലേ'' എന്ന രീതിയിലെത്തിയിരിക്കുന്നു കാര്യങ്ങള്*. ശരീരായാസകരമായ പ്രസവം കഴിഞ്ഞാല്* ചെയ്യുന്ന രക്ഷാക്രിയകള്*, ശരീരത്തിന്റെ പൂര്*വസ്ഥിതി വീണ്ടെടുക്കുന്നതില്* അത്ഭുതകരമായി പ്രവര്*ത്തിക്കുന്നു എന്നത് യാഥാര്*ഥ്യമാണ്.

ഒരു ഗര്*ഭിണി നൊന്തു പ്രസവിച്ചാല്* ഉണ്ടാകുന്ന പ്രസവപീഡകളും വാതകോപവും കുറയ്ക്കുകയും ഗര്*ഭിണിയിലുണ്ടാകുന്ന ശാരീരികമാറ്റങ്ങളെ പൂര്*വസ്ഥിതിയിലാക്കുകയും ചെയ്യുന്ന ചികിത്സയായിരിക്കണം പ്രസവരക്ഷ. ഗര്*ഭാശയശുദ്ധി വരുത്തുകയും വേദനയനുഭവിച്ചതിന്റെ ശാരീരിക ക്ലേശങ്ങളകറ്റുകയും പേശികള്*ക്ക് ബലം നല്കുകയും ചെയ്യുന്നവയായിരിക്കും പ്രസവരക്ഷാമരുന്നുകള്*.

ഒരു കുഞ്ഞിനെ ഉദരത്തില്* പേറി സ്വന്തം രക്തത്തിലൂടെ പോഷണം നല്കി വളര്*ച്ചയെത്തിക്കുന്നതിന് ഗര്*ഭാശയവും ശരീരമാകെയും ഒരുങ്ങുന്നു. ഗര്*ഭാശയം ചുരുങ്ങുന്നതിനും ശരീരം ക്രമേണപൂര്*വസ്ഥിതിയിലേക്ക് മടങ്ങുന്നതിനും പ്രസവരക്ഷാമരുന്നുകള്* കാര്യമായി സഹായിക്കും. പ്രസവത്തെ തുടര്*ന്നുണ്ടാകാനിടയുള്ള ജ്വരം, രക്തംപോക്ക് മുതലായ അവസ്ഥകളും ഈയവസരത്തില്* പരിഗണിക്കപ്പെടേണ്ടതുണ്ട്.

പ്രസവരക്ഷാമരുന്നുകള്* കഴിക്കുന്നതിന് വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടെന്നുസാരം. അല്ലാതെ, അരിഷ്ടവും ലേഹ്യവും വാങ്ങിക്കഴിക്കുന്ന ഒരുചടങ്ങ് മാത്രമല്ല പ്രസവരക്ഷ. പണ്ടുകാലത്ത് പ്രസവശേഷം ഒരാഴ്ചവരെ മുക്കുറ്റി, ചെറൂള, കറുക തുടങ്ങിയ ഗര്*ഭാശയശുദ്ധീകരങ്ങളായ ഔഷധസസ്യങ്ങള്* ഓരോന്നായി ഓരോദിവസവും അരിപ്പൊടി, കരുപ്പെട്ടി ഇവ ചേര്*ത്ത് കുറുക്കി കഴിക്കുന്നത് പതിവായിരുന്നു. വളരെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയിരുന്ന അന്നത്തെ പ്രസവരക്ഷയല്ല ഇന്ന് തുടര്*ന്നുപോരുന്നത്.

സ്വാഭാവികമായ പേറ്റുനോവു കൂടാതെ പ്രസവിക്കുന്ന സന്ദര്*ഭങ്ങളില്*, അതിനനുസരിച്ച് ചികിത്സാവിധികള്* മതിയാകും. പ്രസവിച്ച സ്ത്രീയുടെ പ്രകൃതവും അപ്പോഴത്തെ ശാരീരിക സ്ഥിതിയുമൊക്കെ കണക്കിലെടുക്കുകയും വേണം. ഔഷധങ്ങള്* നവജാതശിശുവിനുകൂടി മുലപ്പാല്* വഴി രോഗപ്രതിരോധശേഷി നല്*കുന്നവയായിരിക്കണം. സിസേറിയന്* പ്രസവങ്ങളില്*, മുറിവുണങ്ങിയശേഷം തേച്ചുകുളി ആകാം.

ഇന്നത്തെ കാലത്ത്, ഗര്*ഭാരംഭം മുതല്* ദേഹമനങ്ങാതെ വിശ്രമിക്കുന്ന ഗര്*ഭിണിക്ക്, അടിവയറ്റിലും പൃഷ്ഠഭാഗത്തും മേദസ്സ് അടിഞ്ഞുകൂടുന്നതായി കണ്ടുവരുന്നുണ്ട്. പ്രസവസമയത്ത്, പേശികളുടെ പ്രവര്*ത്തനത്തിന് ഇത് തടസ്സമാകാം. ഗര്*ഭിണികള്* അധികം ആയാസകരമല്ലാത്ത ജോലികളില്* ഏര്*പ്പെടുകയും എന്നാല്* ആവശ്യത്തിന് വിശ്രമമെടുക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.

തടിച്ച പ്രകൃതക്കാര്*ക്ക് പ്രസവത്തിന് ശസ്ത്രക്രിയയും വേണ്ടിവന്നാല്*, പ്രസവരക്ഷയ്ക്കായി, ദേഹം തടിപ്പിക്കുന്ന ലേഹ്യങ്ങള്*ക്ക് പകരം വാതശമനൗഷധങ്ങള്* ചേരുന്ന കഷായങ്ങളും മറ്റൗഷധങ്ങളുമാണ് അനുയോജ്യം. പ്രസവിച്ച സ്ത്രീക്ക് വിശപ്പുണ്ടായാല്*, ആദ്യം അല്പം നല്ലെണ്ണയിലോ നെയ്യിലോ പഞ്ചകോലചൂര്*ണം ചേര്*ത്തുകൊടുക്കാന്* ആയുര്*വേദം നിര്*ദേശിക്കുന്നു. അതിനുശേഷം ശര്*ക്കര ചേര്*ത്ത ചൂടുവെള്ളം അല്ലെങ്കില്* വാതശമനൗഷധങ്ങളിട്ടു വെന്ത വെള്ളം കൊടുക്കണം. പഞ്ചകോലചൂര്*ണം ചേര്*ത്ത കഞ്ഞി മൂന്നുദിവസം കൊടുക്കുന്നത് നന്ന്.

ദഹനശക്തി കൂട്ടാനും ഗര്*ഭാശയശുദ്ധി വരുത്താനും ഉദ്ദേശിച്ച്, കുറിഞ്ഞിക്കുഴമ്പ് മുതലായ ഔഷധങ്ങളും ഈയവസരത്തില്* കൊടുക്കുന്നു. അതിനുശേഷം വിദാര്യാദിഗണത്തിലെ ഔഷധങ്ങളിട്ട് പാകപ്പെടുത്തിയ കഞ്ഞി, നെല്ല് ചേര്*ത്ത് കൊടുക്കാവുന്നതാണ്. ക്രമേണ ദഹനശക്തിക്കനുസരിച്ച് എല്ലാവിധ ഭക്ഷണവും നല്*കാം.

പന്ത്രണ്ട് ദിവസം കഴിയാതെ മാംസാഹാരങ്ങള്* പാടില്ല എന്നാണ് ആയുര്*വേദവിധി. ധാന്വന്തരം തൈലമാണ് തേച്ചുകുളിക്കാന്* ഉത്തമം. ഗര്*ഭകാലത്തിനിടയ്ക്ക് ഗര്*ഭം അലസിപ്പോകുന്ന സന്ദര്*ഭങ്ങളിലും ഔഷധങ്ങള്* കഴിക്കേണ്ടതുണ്ടെന്നാണ് ആയുര്*വേദശാസ്ത്രം നിര്*ദേശിക്കുന്നത്. സ്വാഭാവികമായ സുഖപ്രസവം ലഭിക്കുന്നതിന് ഗര്*ഭിണികള്* മാസംതോറും അനുഷ്ഠിക്കേണ്ട ചര്യകള്* ആയുര്*വേദശാസ്ത്രം വിവരിക്കുന്നു. അങ്ങനെ സുഖപ്രസവം കഴിഞ്ഞാല്*, പ്രസവരക്ഷാ ഔഷധങ്ങളുപയോഗിച്ചാല്*, സ്ത്രീക്ക് പുത്തനുണര്*വ് ലഭിക്കുമെന്നതില്* തര്*ക്കമില്ല.

പക്ഷേ, ആവശ്യമായ വ്യായാമവും അനുയോജ്യമായ ആഹാരശൈലിയും ഒക്കെ അനുവര്*ത്തിച്ച് ആരോഗ്യകരമായി ഗര്*ഭകാലം പൂര്*ത്തിയാക്കി പ്രസവത്തിനെത്തുന്നവര്* ഇന്ന് ചുരുക്കമായതിനാല്*, പ്രസവരക്ഷാ ഔഷധങ്ങള്* വൈദ്യനിര്*ദേശപ്രകാരമാകുന്നതാണ് അഭികാമ്യം.

ഡോ. ഒ.വി. സുഷ