മുംബൈ: നൊബേല്* സമ്മാന ജേതാവും ജീവകാരുണ്യപ്രവര്*ത്തകയുമായിരുന്ന മദര്*തെരേസയുടെ പേരില്* റിസര്*വ് ബാങ്ക് അഞ്ചുരൂപ നാണയം പുറത്തിറക്കും.

മദര്* തെരേസയുടെ നൂറാം ജന്മവാര്*ഷികം പ്രമാണിച്ചാണ് അഞ്ചുരൂപ നാണയം പുറത്തിറക്കുക. മദറിന്റെ നൂറാം ജന്മവാര്*ഷിക സംബന്ധമായ കാര്യങ്ങളും നാണയത്തില്* ഉണ്ടാവും. നിലവിലുള്ള അഞ്ചുരൂപ നായണത്തിനു പുറമെയാണിതെന്ന് റിസര്*വ് ബാങ്ക് ഓഫ് ഇന്ത്യ പത്രക്കുറിപ്പില്* വ്യക്തമാക്കി.