- 
	
	
		
		
		
		
			
 ഇന്ത്യയിലാദ്യമായി ത്രീഡി മൊബൈല്‍* ഫോണ്‍*......!
		
		
				
				
		
			
				
					ഇന്ത്യയിലാദ്യമായി ത്രീഡി മൊബൈല്‍* ഫോണ്‍*......!
ലോകം ത്രീഡി യുഗത്തിലാണ്, ത്രീഡി സിനിമ, ത്രീഡി ടെലിവിഷന്‍*, ത്രീഡി ക്യാമറ, ത്രീഡി ഗെയിം....ആ പട്ടികയിലേക്ക് മൊബൈല്‍* ഫോണുമെത്തുന്നു. ഇന്ത്യയിലാദ്യമായി ഒരു ത്രീഡി മൊബൈല്‍* വിപണിയിലെത്തിക്കുകയാണ് 'സ്*പൈസ് മൊബൈല്‍*'. വെറും 4299 രൂപായ്ക്ക് 'എം-67 ത്രീഡി' (m-67 3d) എന്ന ത്രീഡി ഫോണ്‍* ലഭിക്കും.
പ്രത്യേകം കണ്ണട വെയ്*ക്കേണ്ട കാര്യമില്ല ഈ ഫോണില്‍* ത്രീഡി അനുഭവം ലഭിക്കാന്‍*. അതിലെ 2.4 ഇഞ്ച് ഓട്ടോ-സ്റ്റീരിയോസ്*കോപ്പിക് ഡിസ്*പ്ലെ ദൃശ്യങ്ങള്‍*ക്ക് ത്രീഡി പ്രീതീതി പ്രദാനം ചെയ്യും (ത്രീഡി സങ്കേതത്തെക്കുറിച്ച് കൂടുതല്‍* വിവരങ്ങള്‍* കമ്പനി പുറത്തുവിട്ടിട്ടില്ല). ഇതിലെ സവിശേഷ വീഡിയോ പ്ലെയര്‍* ഉപയോഗിച്ച് വീഡിയോകള്‍* ദ്വിമാനരൂപത്തിലോ ത്രിമാനരൂപത്തിലോ ആസ്വദിക്കാം. ത്രീഡി ഇമേജ് റീഡറും ഫോണിലുണ്ട്.
ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍* രണ്ടു മെഗാപിക്*സല്* ക്യാമറയാണുള്ളത്. എഫ് എം റേഡിയോ, മ്യൂസിക് പ്ലെയര്‍*, സ്റ്റീരിയോ ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
റിമോട്ട് വൈപ് എന്നൊരു പുതിയ സംവിധാനം കൂടി ഇതിലുണ്ട്. ഫോണ്‍* നഷ്ടപ്പെട്ടുകയോ എവിടെയെങ്കിലും വെച്ചു മറക്കുകയോ ചെയ്താല്‍* അതിലെ വിവരങ്ങള്‍* നഷ്ടപ്പെടുകയോ ചോര്‍*ത്തുകയോ ചെയ്യുന്നത് തടയാന്‍* ഈ സങ്കേതം സഹായിക്കും. ദൂരെ നിന്നുതന്നെ ഫോണ്‍* ഓഫ് ചെയ്യാനും അല്ലെങ്കില്‍* അതിലെ ഫോണ്‍*ബുക്ക്, കാള്‍* വിവരങ്ങള്‍*, സന്ദേശങ്ങള്‍* തുടങ്ങിയവ ഒഴിവാക്കാനും മെമ്മറി കാര്‍*ഡ്, ഫോണ്‍* മെമ്മറി തുടങ്ങിയവ ഫോര്‍*മാറ്റ് ചെയ്ത് അതിലെ വിവരങ്ങള്‍* നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കും. ഇതിനായി പ്രത്യേക നിര്*ദ്ദേശങ്ങള്* ഫോണിലേക്ക് അയച്ചാല്‍* മതി.
16 ജിബി വരെ ഉയര്*ത്താവുന്ന മെമ്മറി കാര്‍*ഡ് സ്ലോട്ട്, gprs, wap തുടങ്ങിയ സൗകര്യങ്ങളും പുത്തന്‍* ത്രീഡി ഫോണില്‍* ലഭ്യമാണ്. വരും ആഴ്ചകളില്‍* തന്നെ ഫോണ്‍* വില്‍*പ്പനെയ്*ക്കെത്തും. 
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks