-
ഇനി ലോകസിനിമയുടെ രാവുകള്‍*, പകലുകള്‍*
ലോകസിനിമ കേരളത്തിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം. പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* മേള ഉദ്ഘാടനം ചെയ്തു. ലോകസിനിമയ്ക്ക് നല്*കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്*കാരം വിഖ്യാത ജര്*മന്* സംവിധായകന്* വെര്*ണര്* ഹെര്‍*സോഗിന് മുഖ്യമന്ത്രി സമ്മാനിച്ചു. ജ്ഞാനപീഠം നേടിയ ഒ എന്‍* വി കുറുപ്പിനെയും ഉദ്ഘാടനവേദി ആദരിച്ചു. ഒ എന്‍* വിയുടെ കവിതയെയും ജീവിതത്തെയും കുറിച്ച് പ്രമുഖ സംവിധായകന്* രഞ്ജിത് സംസാരിച്ചു.
സാംസ്കാരികമന്ത്രി എം എ ബേബി അധ്യക്ഷനായിരുന്നു. അടൂര്‍* ഗോപാലകൃഷ്ണന്*, വഹീദ റഹ്*മാന്‍*, സിബിമലയില്‍*, തമ്പി കണ്ണന്താനം, ജി സുരേഷ്*കുമാര്‍*, കെ ആര്* മോഹനന്*, വി കെ ജോസഫ്, ബീനാ പോള്‍*, അനന്യ തുടങ്ങിയവരുടെ സാന്നിധ്യം വേദിയിലുണ്ടായിരുന്നു.
83 രാജ്യങ്ങളില്‍* നിന്ന് 16 വിഭാഗങ്ങളിലായി 207 ചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍* ഉണ്ടായിരിക്കുക. ഇറാനിയന്‍* ചിത്രമായ 'പ്ലീസ് ഡോണ്‍*ട് ഡിസ്റ്റര്*ബ്' ആണ് ഉദ്ഘാടന ചിത്രം. ഹെര്‍*സോഗിന്*റെയും ഫാസ് ബിന്ദറുടെയും ടി വി ചന്ദ്രന്*റെയും റെട്രോസ്പെക്ടീവുകള്‍* മേളയുടെ മുഖ്യ ആകര്*ഷണമാണ്.
മത്സരവിഭാഗത്തില്‍* മൊത്തം 16 ചിത്രങ്ങള്‍* പ്രദര്*ശിപ്പിക്കും. ഇതില്‍* രണ്ടെണ്ണം മലയാളത്തില്‍* നിന്നാണ്. കൈരളി, ശ്രീ, കലാഭവന്‍*, ന്യൂ, അജന്ത, ധന്യ, രമ്യ, ശ്രീപത്മനാഭ, ശ്രീകുമാര്‍*, ശ്രീവിശാഖ് എന്നിവയാണ് ചലച്ചിത്രമേളയില്‍* ഉള്*പ്പെട്ടിരിക്കുന്ന തിയേറ്ററുകള്‍*.
ജാപ്പനീസ് ക്ലാസിക്, ഫൊര്‍*ഗെറ്റ് ആഫ്രിക്ക, സ്പിരിറ്റ് ഓഫ് ഇന്‍*ഡിപെന്*ഡന്*സ് എന്നീ വിഭാഗങ്ങളും ലോകസിനിമാ വിഭാഗത്തിലെ 61 ചിത്രങ്ങളും മേളയുടെ പ്രത്യേകതയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks