-
നൊബേല്* ചടങ്ങ്: ചൈന ടിവി ഓഫാക്കി!
ബെയ്ജിങ്: നൊബേല്* പുരസ്*കാരച്ചടങ്ങിന്റെ തല്*സമയ സംപ്രേഷണം ചൈനയില്* തടഞ്ഞു. രാജ്യാന്തര ചാനലുകളുടെ പ്രക്ഷേപണവും വെബ്*സൈറ്റുകളുടെ പ്രവര്*ത്തനവും താല്*ക്കാലികമായി തടഞ്ഞാണു ചൈന നൊബേല്* പുരസ്*കാരച്ചടങ്ങില്* പ്രതിഷേധിച്ചത്.
ചൈനീസ് ജനതയെ അപമാനിക്കുന്ന രാഷ്ട്രീയനാടകമാണു വിമതനായ ലിയു സിയാബോയ്ക്കുള്ള പുരസ്*കാരമെന്നതിനാല്* ചടങ്ങ് സംപ്രേഷണം ചെയ്യാനാവില്ലെന്ന നിലപാടാണു ഭരണകൂടം സ്വീകരിച്ചത്.
ശീതയുദ്ധകാലത്തെ മനസ്ഥിതിയോടെയും ജനകീയപിന്തുണയില്ലാതെയുമാണു ലിയുവിനു നൊബേല്* നല്*കിയതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. 2009ല്* അറസ്റ്റിലായ ലിയുവിനെ ചൈനീസ് ഭരണകൂടം രാജ്യദ്രോഹക്കുറ്റമാരോപിച്ചാണു തടവിലാക്കിയത്.
അദ്ദേഹത്തെ മോചിപ്പിക്കണമെന്നും നൊബേല്* പുരസ്*കാരം ഏറ്റുവാങ്ങാന്* അനുവദിക്കണമെന്നും രാജ്യാന്തരതലത്തില്* ആവശ്യമുയര്*ന്നെങ്കിലും ചൈന വഴങ്ങിയില്ല. നൊബേല്* പുരസ്*കാരച്ചടങ്ങു ബഹിഷ്*കരിക്കണമെന്നു ചൈന വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
റഷ്യയും പാകിസ്താനുമടക്കം 15 രാജ്യങ്ങള്* ചടങ്ങില്* പങ്കെടുത്തില്ല. പുരസ്*കാരം ചൈനാവിരുദ്ധമല്ലെന്നു ചടങ്ങില്* പ്രസംഗിച്ച നൊബേല്* സമിതി അധ്യക്ഷന്* വ്യക്തമാക്കി.
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്*ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പോരാളിയെന്ന നിലയിലാണു ലിയുവിനെ ആദരിച്ചത്. ലിയുവിനു മുമ്പ് സമാധാന നൊബേല്* നേടിയ മ്യാന്*മര്* ജനാധിപത്യപോരാളി ആങ് സാന്* സ്യൂകിക്കും പോളണ്ട് മുന്* പ്രസിഡന്റ് ലേ വലേസയ്ക്കും പുരസ്*കാരം ഏറ്റുവാങ്ങാന്* കഴിഞ്ഞിരുന്നില്ല.
സമാധാന നൊബേലിന് തന്നേക്കാള്* അര്*ഹന്* ലിയു സിയാബോ ആണെന്നു 2009ലെ സമാധാന നൊബേല്* ജേതാവും യു.എസ്. പ്രസിഡന്റുമായ ബരാക് ഒബാമ പറഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks