-
നെല്ലിക്ക ചേര്*ത്ത മത്തിക്കറി
മത്തി(ചാള)മലയാളികളുടെ ഇഷ്ട മത്സ്യങ്ങളില്* ഒന്നാണ്. അധ്വാനിക്കുന്നവന്റെ ഭക്ഷണം എന്നാണ് ഇതിനെ പറയുന്നതു തന്നെ. മത്തി എല്ലാകാലത്തും രുചിയുള്ളതാണ്. എന്നാല്* തുലാം, വൃശ്ചികം മാസങ്ങളാകുമ്പോള്* മത്തിയ്ക്ക പ്രത്യേക രുചിയും മിനുപ്പുമുണ്ടാകും.
നാടന്* രീതിയില്* പറഞ്ഞാല്* മത്തിയ്ക്ക് നെയ് വെയ്ക്കുന്നകാലം. ഈ കാലത്ത് മത്തി ചില പ്രത്യേക രീതിയില്* ഉണ്ടാക്കിയാല്* രുചി കൂടും. കുടമ്പുളിയും വാളന്* പുളിയുമല്ലാതെ നെല്ലിക്കയിട്ടും മത്തിപാകം ചെയ്യാം. നെല്ലിക്കയിട്ടുവെയ്ക്കുന്ന മത്തിക്കറിയ്ക്ക് പ്രത്യേക രൂചിയുണ്ട്. കപ്പ, ചോറ് ഇതിനൊപ്പമെല്ലാം ഇത് കൂട്ടുകയും ചെയ്യാം. മാത്രമല്ല രണ്ടോ മൂന്നോ ദിവസം വച്ചിരുന്നാല്* കേടാവുകയുമില്ല
ആവശ്യമുള്ള സാധനങ്ങള്*
1 മത്തി അരകിലോഗ്രാം
2 ഉണക്കനെല്ലിക്ക-കുതിര്*ത്ത് അരച്ചത്- നാല് ടീസ്പൂണ്*
3 മുളകുപൊടി- 3 ടീസ്പൂണ്*
4 മഞ്ഞള്*പ്പൊടി - അര ടീസ്പൂണ്*
5 മല്ലിപ്പൊടി- മൂന്ന് ടീസ്പൂണ്*(വറുത്തുപൊടിച്ചതെങ്കില്* നല്ലത്)
6 തക്കാളി- 2 എണ്ണം
7 പച്ചമുളക്- 3എണ്ണം
8 പച്ച കുരുമുളക്- ഒരു ഞെട്ട്(കനലില്* ഇട്ട് ചുട്ടത്)
9 വെളുത്തുള്ളി- 10 അല്ലി
9 ഇഞ്ചി- ചെറിയ കഷണം
10 കറിവേപ്പില- ആവശ്യത്തിന്
11 ഉപ്പ്- ആവശ്യത്തിന്
12 വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
മത്തി മുറിച്ച് വൃത്തിയാക്കി വെള്ളം വാര്*ത്ത് വയ്ക്കുക. ഉണക്ക നെല്ലിക്ക നേരത്തേ തന്നെ ചൂടുവെള്ളത്തില്* കുതിര്*ത്ത് വച്ച് അരച്ചെടുക്കണം. ഒരു മണ്* ചട്ടിയില്* ആവശ്യത്തിന് വെള്ളമെടുത്ത് അതിലേയ്് നെല്ലിക്ക അരച്ചതും മറ്റ് മസാലപ്പൊടികളും ചേര്*ക്കുക. തക്കാളിയും ഇതില്* അരിഞ്ഞ് ചേര്*ക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ പേസ്റ്റാക്കിയും പച്ചമുളകും ചേര്*ക്കുക. ഒപ്പം പച്ചക്കുരുമുളക് അതിന്റെ തണ്ടോടെ കനലില്* ചുട്ട് അരച്ച് ഇതില്* ചേര്*ക്കുക, ഒപ്പം ഉപ്പും ചേര്*ത്ത് അടുപ്പില്* വച്ച് നന്നായി തിളപ്പിയ്ക്കുക.
ഈ മിശ്രിതം നന്നായി തിളച്ച് വറ്റി കുറുകി വരുമ്പോള്* മത്തി ചേര്*ത്ത് വീണ്ടും തിളപ്പിക്കുക. മത്തി വെന്ത് വീണ്ടും കറി നന്നായി കുറുകുമ്പോള്* മാറ്റി വച്ച് കറിവേപ്പിലയിട്ട് പച്ചവെളിച്ചണ്ണെ ചേര്*ത്ത് ചുഴറ്റി വെയ്ക്കുക. ചൂടാറുമ്പോള്* ഉപോയോഗിക്കാം.
മേമ്പൊടി
ചിലര്*ക്ക് കുടമ്പുളിയില്ലാതെ മീന്* കറി ഇഷ്ടമാവില്ല. അത്തരക്കാര്*ക്ക് വേണമെങ്കില്* അല്*പം കുടമ്പുളി ചേര്*ക്കാം. അങ്ങനെ ചെയ്യുമ്പോള്* നെല്ലിക്കയും തക്കാളിയും അല്*പം കുറച്ചിട്ടാല്* മതിയാകും. ഇല്ലെങ്കില്* കറിയ്ക്ക് പുളികൂടും.അല്*പം ഉലുവയും ജീരകവും കൂടി വറുത്ത് പൊടിച്ചത് ഒരു കാല്* ടീസ്പൂണ്* ചേര്*ത്താല്* കറിയ്ക്ക് രുചി കൂടും.
ഉണക്ക നെല്ലിക്ക പലചരക്കുകടകളില്* ലഭിയ്ക്കും. ഇത് കഴുകിവൃത്തിയാക്കി കുരുകളഞ്ഞശേഷം വേണം കുതിര്*ക്കാന്*. പച്ചകുരുമുളക് കിട്ടാനില്ലെങ്കില്* ഉണങ്ങിയതും ചേര്*ക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks