ചെന്നൈ: ചെപ്പോക്കിലെ പുല്*മൈതാനിയില്* ന്യൂസീലന്*ഡിനെ എട്ടു വിക്കറ്റുകള്*ക്ക് തകര്*ത്ത് ഇന്ത്യ ഏകദിന പരമ്പര (5-0) സ്വന്തമാക്കി. ചെപ്പോക്കിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്*കോറിന് (103) ചുരുട്ടിക്കെട്ടിക്കൊണ്ടാണ് വെള്ളിയാഴ്ച ന്യൂസീലന്*ഡിന്റെ വിജയമോഹങ്ങള്*ക്ക് ഇന്ത്യ ചിതയൊരുക്കിയത്. ഇന്ത്യയ്*ക്കെതിരെ ന്യൂസീലന്*ഡിന്റെ ഏറ്റവും ചെറിയ സ്*കോറും ഇതുതന്നെ.

വേഗമല്ല, ലൈനും ലെങ്ത്തുമായിരിക്കും കാര്യങ്ങള്* നിര്*ണയിക്കുകയെന്ന ഇന്ത്യന്* ബൗളിങ് കോച്ച് എറിക് സിമണ്*സിന്റെ നിരീക്ഷണത്തില്* പതിരേതുമില്ലെന്നു തെളിയിച്ചുകൊണ്ടാണ് ഇന്ത്യയുടെ ബൗളിങ് നിര കിവികളെ വെറും 27 ഓവറില്* 103 റണ്*സിന് പുറത്താക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ യുവരാജ് സിങ്ങാണ് കളിയിലെ താരം. പരമ്പരയില്* ഇന്ത്യയുടെ സമ്പൂര്*ണ വിജയത്തിന് ചുക്കാന്*പിടിച്ച താത്കാലിക നായകന്* ഗൗതം ഗംഭീര്* പരമ്പരയുടെ താരമായി.

ആദ്യ ഓവറില്* പ്രവീണ്*കുമാറിന്റെ നാലാമത്തെ പന്തില്* മാര്*ട്ടിന്* ഗപ്ടില്* പാര്*ഥിവ് പട്ടേലിന് പിടികൊടുത്തപ്പോള്* തന്നെ ചെപ്പോക്കില്* കാറ്റിന്റെ ഗതി വ്യക്തമായിത്തുടങ്ങിയിരുന്നു. ആദ്യം ഒന്നു പതറിയെങ്കിലും ആശിഷ് നെഹ്*റ ബ്രെന്*ഡന്* മെക്കല്ലത്തിന്റെയും റോസ് ടെയ്*ലറുടെയും വിക്കറ്റുകള്* കൊയ്തത് നിര്*ണായകമായി. ഹോം ഗ്രൗണ്ടില്* മൂന്നു വിക്കറ്റുകള്* സ്വന്തമാക്കിക്കൊണ്ട് രവിചന്ദ്രന്* അശ്വിനും ഡാനിയല്* വെറ്റോറിയെയും നേഥന്* മെക്കല്ലത്തെയും പവലിയനിലേക്കയച്ചുകൊണ്ട് യൂസഫ് പഠാനും കരുത്തുകാട്ടിയപ്പോള്* ന്യൂസീലന്*ഡിനു മുന്നില്* പ്രതീക്ഷയുടെ വാതിലുകള്* ഒന്നൊന്നായി അടയുകയായിരുന്നു. എട്ട് ഓവറില്* 24 റണ്*സ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്* മികവ് തെളിയിച്ചത്.

ഇന്ത്യയെ പിടിച്ചുകെട്ടാന്* കഴിയും എന്ന പ്രത്യാശയോടെയാണ് ഡാനിയും സംഘവും പന്ത് കൈയിലെടുത്തത്. ആദ്യ ഓവറില്*തന്നെ ഇന്ത്യയുടെ ക്യാപ്റ്റന്* ഗൗതംഗംഭീറിന്റെ വിക്കറ്റ് വീണപ്പോള്* ചെപ്പോക്കിലെ ഗാലറികളില്* ആരവം ഒന്നു നിലച്ചു. നാലാമത്തെ ഓവറില്* വെറ്റോറിയുടെ പന്തില്* ടെയ്*ലര്*ക്ക് ക്യാച്ച് നല്കി വിരാട് കോലിയും കളംവിട്ടപ്പോള്* ചെപ്പോക്കിന് മുകളില്* മഴ നേരത്തേയെത്തിയേക്കുമെന്ന് തോന്നിച്ചു. പക്ഷേ, ഈ രണ്ടു വിക്കറ്റുകള്* മാത്രമായിരുന്നു ന്യൂസീലന്*ഡിന്റെ ആശ്വാസം.

പാര്*ഥിവ് പട്ടേലും (56 നോട്ടൗട്ട്), യുവരാജ് സിങ്ങും (42 നോട്ടൗട്ട്) ചേര്*ന്ന് പിരിയാത്ത മൂന്നാം വിക്കറ്റില്* 97 റണ്*സ് ചേര്*ത്ത് ടീമിനെ അനായാസം ജയത്തിലേക്ക് നയിച്ചു. പട്ടേലിന്റേത് തുടര്*ച്ചയായ രണ്ടാം അര്*ധസെഞ്ച്വറിയാണ്. ഒരു സിക്*സും ആറ് ഫോറുമടങ്ങുന്നതാണ് പാര്*ഥിവിന്റെ ഇന്നിങ്*സ്. 46 പന്ത് നേരിട്ട യുവരാജ് ആറ് ബൗണ്ടറിയും രണ്ടു സിക്*സറുമടിച്ചു.

സച്ചിനും സെവാഗും ധോനിയും ഹര്*ഭജനും ഇല്ലാത്ത ടീമാണ് കിവികള്*ക്കെതിരെ ഉജ്ജ്വല വിജയം പിടിച്ചെടുത്തത്.

ഏകദിന ക്രിക്കറ്റില്* ഇന്ത്യ 5-0 മാര്*ജിനില്* പരമ്പര നേടുന്നത് രണ്ടാം തവണയാണ്. 2008-09ല്* ഇംഗ്ലണ്ടിനെതിരെയാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. കിവികള്* 5-0 മാര്*ജിനില്* തോല്*ക്കുന്നത് നാലാം തവണയാണ്. 173 പന്തുകള്* ബാക്കി നിലെ്ക്കയായിരുന്നു ഇന്ത്യയുടെ വമ്പന്* ജയം. രണ്ടു വിക്കറ്റെടുത്ത നെഹ്*റ ഏകദിനത്തില്* 150 വിക്കറ്റ് തികയ്ക്കുന്ന 11-ാമത്തെ ഇന്ത്യക്കാരനായി.

സ്*കോര്*ബോര്*ഡ്

ന്യൂസീലന്*ഡ്

ഗപ്ടില്* സി-പാര്*ഥിവ് ബി-പ്രവീണ്*കുമാര്* 0, ബ്രെണ്ടന്* മെക്കല്ലം എല്*ബിഡബ്ല്യു- നെഹ്*റ 14, ഹൗ ബി-യുവരാജ് 23, ടെയ്*ലര്* സി-പാര്*ഥിവ് ബി-നെഹ്*റ 9, സ്റ്റൈറിസ് എല്*ബിഡബ്ല്യു -അശ്വിന്* 24, ഫ്രാങ്ക്*ളിന്* നോട്ടൗട്ട് 17, എലിയട്ട് എല്*ബിഡബ്ല്യു -യുവരാജ് 0, വെറ്റോറി സി-യുവരാജ് ബി-പഠാന്* 9, നേഥന്* മെക്കല്ലം സി-യുവരാജ് ബി-പഠാന്* 1, മില്*സ് സി-തിവാരി ബി-അശ്വിന്* 4, സൗത്തീ സി-രോഹിത് ബി-അശ്വിന്* 0, എക്*സ്ട്രാസ് 2, ആകെ 27 ഓവറില്* 103ന് പുറത്ത്.
വിക്കറ്റുവീഴ്ച: 1-0, 2-14, 3-28, 4-71, 5-73, 6-74, 7-90, 8-98, 9-103, 10-103. ബൗളിങ്: പ്രവീണ്*കുമാര്* 6-1-20-1, നെഹ്*റ 5-0-34-2, മുനാഫ് പട്ടേല്* 3-0-9-0, അശ്വിന്* 8-1-24-3, യുവരാജ് 2-0-5-2, യൂസഫ് പഠാന്* 3-0-11-2.

ഇന്ത്യ
ഗംഭീര്* സി-ബ്രെണ്ടന്* മെക്കല്ലം ബി-നേഥന്* മെക്കല്ലം 0, പാര്*ഥിവ് നോട്ടൗട്ട് 56, കോലി സി-ടെയ്*ലര്* ബി-വെറ്റോറി 2, യുവരാജ് നോട്ടൗട്ട് 42, എക്*സ്ട്രാസ് 7. ആകെ രണ്ടിന് 107.
വിക്കറ്റുവീഴ്ച: 1-0-2-10. ബൗളിങ്: നേഥന്* മെക്കല്ലം 6-1-26-1, വെറ്റോറി 6-0-30-1, സ്*റ്റൈറിസ് 4-0-7-0, മില്*സ് 1-0-15-0, എലിയട്ട് 4.1-0-27-0.