-
രജനിയും കമലും കഴിഞ്ഞാല്* സൂര്യ!

തമിഴ്നാട്ടില്* താരസമവാക്യങ്ങള്* മാറിമറിയുന്നു. രജനീകാന്തിനും കമലഹാസനും പിന്നില്*, മൂന്നാം സ്ഥാനക്കാരനായുള്ള മത്സരം വര്*ഷങ്ങളായി തമിഴകത്ത് നടക്കുന്നു. ഇളയദളപതി വിജയ്, അള്*ട്ടിമേറ്റ് സ്റ്റാര്* അജിത് എന്നിവരാണ് മൂന്നാം സ്ഥാനത്തിനായി കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇതില്* വിജയ് വിജയം* വരിച്ച് നില്*ക്കവേയാണ് വിക്രം, സൂര്യ എന്നീ താരങ്ങളുടെ ഉദയം. അടിക്കടിയുള്ള പരാജയങ്ങള്* വിക്രമിന്*റെ താരപദവിയുടെ ശോഭ കുറച്ചു. എന്നാല്* വിജയ്ക്ക് വെല്ലുവിളി ഉയര്*ത്തിക്കൊണ്ട് സൂര്യ മുന്നേറിയത് വളരെ പെട്ടെന്നായിരുന്നു.
രജനീകാന്തും കമലഹാസനും കഴിഞ്ഞാല്* തമിഴകത്തിന് ഏറ്റവും പ്രിയങ്കരനായ നായകനായി സൂര്യ മാറി. കാക്ക കാക്ക, ഗജിനി, വേല്*, വാരണം ആയിരം, അയന്*, ആദവന്*, സിങ്കം, രക്തചരിത്രം എന്നീ സിനിമകളിലൂടെ ബോക്സോഫീസില്* എതിരാളിയില്ലാത്ത ശക്തിയായി സൂര്യ വളര്*ന്നു. സൂര്യയുടെ ഡേറ്റിനായി നിര്*മ്മാതാക്കളുടെ ക്യൂ നീളുന്നു.
ഇപ്പോഴിതാ, യന്തിരന് ശേഷം ഷങ്കര്* സംവിധാനം ചെയ്യുന്ന ‘മൂവര്*’ എന്ന ചിത്രത്തിലേക്ക് സൂര്യ കരാറായിരിക്കുന്നു. ‘3 ഇഡിയറ്റ്സ്’ എന്ന ആമിര്*ഖാന്* ചിത്രത്തിന്*റെ തമിഴ് റീമേക്കാണ് മൂവര്*. ഹിന്ദിയില്* ആമിര്* അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്* സൂര്യ അവതരിപ്പിക്കുന്നത്(സൂര്യ നായകനായ ഗജിനി ഹിന്ദിയിലെടുത്തപ്പോള്* നായകന്* ആമിര്*ഖാനായിരുന്നു എന്നത് ഓര്*ക്കുക).
3 ഇഡിയറ്റ്സിന്*റെ തമിഴ് പതിപ്പിലേക്ക് ആദ്യം വിജയ് ആണ് തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാല്* ഷങ്കറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്*ന്ന് വിജയ് പിന്**മാറി. വിജയ്ക്ക് പകരം നിലവില്* അതിനേക്കാള്* താരമൂല്യമുള്ളത് ആര്*ക്ക് എന്ന അന്വേഷണമാണ് ഷങ്കറിനെ സൂര്യയുടെ അടുത്തെത്തിക്കുന്നത്. സൂര്യ ഓകെ പറഞ്ഞതോടെ ‘മൂവര്*’ ആരംഭിക്കുകയായി.
സൂര്യ, ജീവ, ശ്രീകാന്ത്, സത്യരാജ്, ഇല്യാന എന്നിങ്ങനെയാണ് ഇപ്പോള്* മൂവര്* സിനിമയുടെ സ്റ്റാര്*കാസ്റ്റ്. എന്തായാലും അടുത്ത മെഗാഹിറ്റിന് ഷങ്കര്* തുടക്കമിട്ടുകഴിഞ്ഞതായാണ് കോടമ്പാക്കം ഉറച്ചുവിശ്വസിക്കുന്നത്.
Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks