-
നഗ്നശില്*പങ്ങളെല്ലാം നീക്കം ചെയ്യണം: പിവ
കളമശേരി: കൊച്ചി സര്*വകലാശാലയുടെ അഡ്മിനിസ്*ട്രേറ്റീവ് ഓഫിസിനു മുന്നിലുള്ള ഉദ്യാനത്തിലെ മുഴുവന്* നഗ്*നശില്*പങ്ങളും നീക്കം ചെയ്യണമെന്നു പ്രോ വൈസ്ചാന്*സലര്* ഡോക്ടര്* ഗോഡ്*ഫ്രെ ലൂയിസ്.
ഉദ്യാനത്തിലെ സാഗരകന്യക ജൈവശില്*പത്തിന്റെ അവയവങ്ങള്* ഛേദിച്ച ംഭവം അന്വേഷിച്ചു നല്*കിയ റിപ്പോര്*ട്ടിലാണു പിവിസി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
ഉദ്യാനത്തിലെ മുഴുവന്* ശില്*പങ്ങളും നീക്കംചെയ്യണമെന്നതുള്*പ്പെടെ തന്റെ നിര്*ദേശങ്ങള്* അടങ്ങിയ റിപ്പോര്*ട്ട് ചൊവ്വാഴ്ച പിവിസി സമര്*പ്പിച്ചുവെങ്കിലും സിന്*ഡിക്കറ്റ് ഇതു ചര്*ച്ചയ്*ക്കെടുത്തില്ല.
പകരം, പിവിസിയുടെ റിപ്പോര്*ട്ടിന്*മേലുള്*പ്പെടെ സംഭവത്തില്* വിശദമായ പഠനം നടത്താന്* അഡ്വക്കറ്റ് കെ. മോഹനചന്ദ്രന്*, ഡോക്ടര്* സിന്ധുജോയി, ബേബി ചക്രപാണി, ഡോക്ടര്* രാജന്*വര്*ഗീസ് എന്നിവരടങ്ങിയ ഉപസമിതിയെ സിന്*ഡിക്കറ്റ് നിയോഗിച്ചു.
നഗ്നശില്*പം നിര്*മിക്കാനും അതു പരിപാലിക്കാനും മുന്* ഭരണാധികാരികള്* അനുമതി നല്*കിയത് തെറ്റായിപ്പോയെന്നും തെറ്റുതിരുത്താനുള്ള അവസരമായി ഇപ്പോഴത്തെ നീക്കം ഉപയോഗപ്പെടുത്തണമെന്നും പിവിസി ശുപാര്*ശ ചെയ്യുന്നു.
മാധ്യമങ്ങളെയും പിവിസി തന്റെ റിപ്പോര്*ട്ടില്* വിമര്*ശിച്ചിട്ടുണ്ട്. സ്ത്രീയുടെ നഗ്*നശില്*പമായതിനാലാണ് ഇതു മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതെന്നും മൃഗങ്ങളുടെ ശില്*പമായിരുന്നുവെങ്കില്* ഇത്തരം വിവാദങ്ങള്* ഉണ്ടാകുമായിരുന്നില്ലെന്നും പിവിസിയുടെ റിപ്പോര്*ട്ടില്* പറയുന്നു.
സര്*വ്വകലാശാലാ ഉദ്യാനത്തിലെ സാഗരകന്യക ശില്*പം അശ്ലീലമാണെന്ന് ആരോപിച്ചാണ് അംഗവിഛേദം നടത്തിയത്. ഇത് വലിയ വാര്*ത്തയായിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks