-
എക്സ്*-റേയില്* യേശുവിന്റെ രൂപമെന്ന് സ്ത്ര

തന്റെ നെഞ്ചിന്റെ എക്സ്-റേയില്* യേശുവിന്റെ രൂപം പതിഞ്ഞിട്ടുണ്ട് എന്ന് ഒരു യുഎസ് വനിത അവകാശപ്പെടുന്നു! ഇന്*ഡ്യാനയിലെ എല്**വുഡ് സ്വദേശിയായ കാരെന്* സിംഗ്ലറാണ് ‘പരിശുദ്ധമായ’ ഈ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഡിസംബര്* 12 ന് ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്* ആയിരിക്കുമ്പോഴാണ് സിംഗ്ലര്* തന്റെ നെഞ്ചിന്റെ എക്സ്*-റേ എടുപ്പിച്ചതും യേശുവിനെ എക്സ്*-റേ ഫിലിമില്* കണ്ടതും. ഫിലിമില്*, തന്റെ ഹൃദയത്തിനു മുകളിലായാണ് യേശുവിന്റെ രൂപമുള്ളതെന്ന് ഇവര്* അവകാശപ്പെടുന്നതായി ‘ഡെയ്*ലി മെയില്*’ റിപ്പോര്*ട്ട് ചെയ്യുന്നു.
അടുത്തിടെ, സിംഗ്ലര്* സ്തനാര്*ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഇവരില്* മരണഭയം ശക്തമായിരുന്നു. ഒരിക്കല്*, വീടിനടുത്തുള്ള കടയില്* നിന്ന് സാധനങ്ങള്* വാങ്ങുന്ന അവസരത്തില്*, തന്റെ രോഗം ഭേദമാവും എന്ന് ജീസസ് പറഞ്ഞതായി ഒരു അപരിചിതന്* തന്നെ അറിയിച്ചു എന്നും ഇവര്* വെളിപ്പെടുത്തുന്നു. പക്ഷേ, ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നതിനു മുമ്പുണ്ടായിരുന്ന ഭയത്തെ ആ അറിയിപ്പിന് ലഘൂകരിക്കാന്* സാധിച്ചിരുന്നില്ല എന്നും ഇവര്* പറയുന്നു.
എന്നാല്*, ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്* എത്തിയതോടെ യേശു തനിക്ക് ഒപ്പം തന്റെ ഹൃദയത്തില്* തന്നെ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുയാണ്. അതിനാല്*, ചികിത്സ തുടരാനും ആത്മവിശ്വാസത്തോടെ രോഗത്തിനെതിരെ പൊരുതാനും തീരുമാനിച്ചതായും ഇവര്* വ്യക്തമാക്കുന്നു.
Keywords: today news, daily news, kerala news, special news, hot news,Jesus's Image in X-ray
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks