“അനുഷ്കയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്തെങ്കിലും ബന്ധമുണ്ടെങ്കില്* അത് തികഞ്ഞ സൌഹൃദം മാത്രമാണ്.” - പറയുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകന്* ക്രിഷ്. ‘വാനം’ എന്ന പുതിയ ചിത്രത്തിന്*റെ സെറ്റില്* വച്ച് അനുഷ്ക ഷെട്ടിയും ക്രിഷും തമ്മില്* പ്രണയബദ്ധരായെന്നും ഉടന്* വിവാഹിതരാകുമെന്നുമുള്ള വാര്*ത്ത തള്ളിക്കളഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ക്രിഷ്. അനുഷ്കയെ താന്* ‘അമ്മ’ എന്നാണ് വിളിക്കുന്നതെന്നും ക്രിഷ് പറയുന്നു!


താന്* പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതയാകുമെന്നും അനുഷ്ക അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്* തന്*റെ ഹൃദയേശ്വരന്* ആരാണെന്നുമാത്രം വെളിപ്പെടുത്തിയില്ല. അത് മറ്റാരുമല്ല, ക്രിഷാണെന്നാണ് കോളിവുഡ് - ടോളിവുഡ് മാധ്യമങ്ങളില്* വാര്*ത്ത പരന്നത്.

‘വേദം’ എന്ന തെലുങ്ക് ചിത്രത്തിന്*റെ സെറ്റില്* വച്ചാണത്രേ ഇവര്* തമ്മില്* പ്രണയം പൊടിഞ്ഞത്. വേദം തമിഴിലേക്ക് വാനം എന്ന പേരില്* റീമേക്ക് ചെയ്യാന്* ക്രിഷ് തീരുമാനിച്ചപ്പോള്* നായിക ആരാകണമെന്ന കാര്യത്തില്* രണ്ടാമതൊരു ചിന്തയുണ്ടായില്ല. മറ്റു പല പ്രൊജക്ടുകളും വേണ്ടെന്നുവച്ചിട്ടും ക്രിഷിന്*റെ ചിത്രത്തില്* അഭിനയിക്കാന്* അനുഷ്ക തീരുമാനിക്കുകയായിരുന്നു.

ചിലമ്പരശന്*(ഇപ്പോള്* പേര് എസ് ടി ആര്*) നായകനാകുന്ന വാനം ഉടന്* റിലീസാകും. ചിത്രത്തിന്*റെ ഭാവിയെന്തായാലും തങ്ങളുടെ ഭാവി അനുഷ്കയും ക്രിഷും നേരത്തേ തീരുമാനിച്ചുകഴിഞ്ഞതായാണ് റിപ്പോര്*ട്ടുകള്*.


Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news