ന്യൂയോര്*ക്ക്: ഇന്റര്*നെറ്റില്* ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളില്* അമേരിക്കന്* പ്രസിഡന്റ് ബരാക് ഒബാമയെ പിന്തള്ളി ഒരു പതിനാറുകാരന്* മുന്നിലെത്തി.

കാനഡയില്* നിന്നുള്ള പോപ്പ് ഗായകന്* ജസ്റ്റിന്* ബെയ്*ബറാണ് ഇന്റര്*നെറ്റില്* ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെന്ന വിശേഷണത്തിന്റെ പുതിയ ഉടമ. ഒബാമയെക്കൂടാതെ ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയെയും പിന്നിലാക്കിയാണ് ജസ്റ്റിന്* ഒന്നാമനായത്.

ഇന്റര്*നെറ്റ് സൗഹൃദ സദസ്സുകള്* വിശകലനം ചെയ്യുന്ന ക്ലൗട്ട് എന്ന കമ്പനിയാണ് ലോകത്ത് ഏറ്റവും കൂടുതല്* സ്വാധീനം ചെലുത്തിയ വ്യക്തിയായി 16കാരനായ ജസ്റ്റിനെ തിരഞ്ഞെടുത്തത്.

ജസ്റ്റിന്* 100 പോയന്റ് നേടിയപ്പോള്* ഒബാമ 88ഉം ദലൈലാമ 90ഉം പോപ്പ് ഗായികയായ ലേഡി ഗാഗ 89ഉം പോയന്റാണ് നേടിയത്.

സോഷ്യല്* നെറ്റ് വര്*ക്കിങ് സൈറ്റുകളിലൂടെയും മൈക്രോ ബ്ലോഗിങ് സൈറ്റുകളിലൂടെയും ലഭിക്കുന്ന പ്രചാരവും ഗൂഗിളിലെ പരാമര്*ശങ്ങളും മറ്റും അടിസ്ഥാനമാക്കിയാണ് ക്ലൗട്ട് ഈ വിലയിരുത്തല്* നടത്തിയത്.

വീഡിയോ ഷെയറിങ് വെബ്*സൈറ്റായ യൂട്യൂബിലും പോപ്പ് സംഗീതരംഗത്തും ഒരുപോലെ ജനപ്രിയനായ ബെയ്ബറിന്റെ 'മൈ വേള്*ഡ്' വീഡിയോ ആല്*ബങ്ങള്* പല രാജ്യങ്ങളിലും വന്* ഹിറ്റുകളായിരുന്നു.