-
തെലുങ്കു സിനിമയ്ക്ക് നിരാശയുടെ വര്*ഷം
2010 തെലുങ്കു സിനിമയ്ക്ക് നിരാശയുടെ വര്*ഷമായിരുന്നു. കോടികള്* മുടക്കി നിര്*മിച്ച സിനിമകളില്* ഒട്ടുമിക്കതും ബോക്*സാഫീസില്* തകര്*ന്നുവീണു. സാറ്റ്*ലൈറ്റ്, ഡി.വി.ഡി. റൈറ്റ്*സിന്റെ വില്പനയിലൂടെയാണ് നിര്*മാതാക്കള്* ഒരു പരിധിവരെ പിടിച്ചുനിന്നത്. പക്ഷേ, നീറുന്ന മാനുഷികപ്രശ്*നങ്ങളെ ചിത്രീകരിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങള്* തെലുങ്കുസിനിമയില്*നിന്ന് ഏതാണ്ട് അപ്രത്യക്ഷമായ വര്*ഷമാണ് 2010. എന്*റര്*ടെയ്ന്*മെന്*റിന് മാത്രം ഊന്നല്* നല്*കി സ്ഥിരം ഫോര്*മുലയില്* പടച്ചുവിട്ട ചിത്രങ്ങള്* പ്രേക്ഷകര്* തള്ളിക്കളയുകയായിരുന്നു.
സൂപ്പര്*താരങ്ങളെ ലക്ഷ്യമിട്ട് രചിച്ച തിരക്കഥകളും ദൃശ്യപരിചരണരീതികളും ആവര്*ത്തനവിരസത സൃഷ്ടിച്ച് പ്രേക്ഷകരെ നിരാശയിലാഴ്ത്തി. സൂപ്പര്* താരങ്ങള്*ക്കുപോലും പിടിച്ചുനില്ക്കാനായില്ല. കഴിഞ്ഞവര്*ഷം ടോളിവുഡ്ഡില്*, തെലുങ്കില്* 2010-ല്* റിലീസ് ചെയ്ത ചിത്രങ്ങള്* 152 ആണ്. ഇതില്* വിജയം നേടിയെന്നു പറയാവുന്ന ചിത്രങ്ങള്* വിരളം. 'വേദം' (അല്ലു അര്*ജുന്*, മഞ്ചു മനോജ്, അനുഷ്*ക), 'പ്രസ്ഥാനം' (സായികുമാര്*, ശര്*വാനന്ദ്, സന്ദീപ് കിഷന്*. ഇത് ഗോവ അന്തര്*ദേശീയ ചലച്ചിത്രമേളയില്* പ്രദര്*ശിപ്പിക്കപ്പെട്ട ഒരേയൊരു തെലുങ്കുചിത്രം), 'ഏം മായാപേശാവേ' (നാഗചൈതന്യ-നാഗാര്*ജുനയുടെ പുത്രന്*. സമന്ത, കൃഷ്ണഡു). ലീഡര്* (റാണാദഗ്ഗുബാട്ടി-പ്രശസ്ത നിര്*മാതാവ് രാമനായിഡുവിന്റെ പൗത്രന്*, റിച്ച), 'അന്തരി ബന്ധുവയ്യ' (സച്ചാനന്ദ്, പത്മപ്രിയ) എന്നീ ചെറുബജറ്റ് ചിത്രങ്ങള്* വിജയം കണ്ടവയില്* ഉള്*പ്പെടും. തെലുങ്ക് സിനിമയ്ക്ക് അല്പമെങ്കിലും പ്രതീക്ഷ നല്*കിയ ചിത്രങ്ങളാണിവ.
37 കോടി രൂപ മുടക്കി നിര്*മിച്ച ബാലകൃഷ്ണയുടെ 'സിംഹ'യും രജനീകാന്തിന്റെ റോബോട്ടും (യന്തിരന്*), 15 കോടി മുടക്കി നിര്*മിച്ച 'മര്യാദ രാമണ്ണ'യും ജൂനിയര്* എന്*.ടി.ആറിന്റെ 'ബൃന്ദാവന'വും (ഇതിന്റെ മുടക്കുമുതല്* 34 കോടി രൂപയാണ്.) പ്രഭാസിന്റെ 'ഡാര്*ലിങ്ങും' അല്ലരി നരേഷിന്റെ കോമഡി ഹിറ്റായ ബെകിങ് ബങ്കാരരാജുവും ശരാശരി വിജയം നേടിയ ബിഗ്ബജറ്റ് ചിത്രങ്ങളാണ്.
മറ്റു ഭാഷകളില്* പോപ്പുലര്* ഹിറ്റുകളാകുന്ന ചിത്രങ്ങള്* റീമേക്ക് ചെയ്ത് സൂപ്പര്* സ്റ്റാറുകളെ അണിനിരത്തി വിജയം നേടുകയെന്നത് ഏതാനും വര്*ഷങ്ങളായി തെലുങ്കു സിനിമയില്* പയറ്റുന്ന തന്ത്രങ്ങളിലൊന്നാണ്. അതും കഴിഞ്ഞവര്*ഷം പാളിപ്പോയി. ചന്ദ്രമുഖി (മണിച്ചിത്രത്താഴ്)യുടെ രണ്ടാം ഭാഗമായ 'നാഗവല്ലി', സൂപ്പര്* സ്റ്റാര്* വെങ്കിടേശ് അഭിനയിച്ചിട്ടും ബോക്*സ് ഓഫീസില്* വിജയം കണ്ടില്ല. രാം ഗോപാല്*വര്*മ, ആന്ധ്ര രാഷ്ട്രീയത്തിലെ വിചിത്രവ്യക്തിത്വമായിരുന്ന പരിഠാളരവിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്*മിച്ച 'രക്തചരിത്ര' എന്ന ചിത്രത്തിന്റെ രണ്ടു ഭാഗവും വിജയം വരിച്ചില്ല. സൂപ്പര്*സ്റ്റാറുകളുടെ ചിത്രങ്ങളൊന്നും വന്* വിജയങ്ങളായില്ല. അതുകൊണ്ടുതന്നെ പല സൂപ്പര്* സ്റ്റാറുകളും ഒരൊറ്റ ചിത്രത്തില്* മാത്രം അഭിനയിച്ച് മാറിനില്ക്കുകയായിരുന്നു. എന്നാല്*, മകന്* ഹീറോ ആയി രംഗത്തെത്തിയിട്ടും സൂപ്പര്*സ്റ്റാര്* നാഗാര്*ജുനയുടെ ജനപ്രീതിക്ക് ഇടിവുതട്ടിയിട്ടില്ല. സമാന്തര-ആര്*ട്ട് സിനിമകള്* തെലുങ്കു സിനിമാരംഗത്തുനിന്ന്അപ്രത്യക്ഷമായിരിക്കുന്നു; ഒപ്പം ജീവിതഗന്ധിയായ റിയലിസ്റ്റിക് ചിത്രങ്ങളും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks